Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസ് പണി തുടങ്ങി! ഹനാനെ അപമാനിച്ച നൂറുദ്ദീൻ വയനാടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; പോസ്റ്റ് ഷെയർ ചെയ്തവരും കുടുങ്ങും; അപകീർത്തികരമായ പോസ്റ്റുകൾ നിരീക്ഷിച്ച് സൈബർ സെൽ; കർശന നടപടി മുഖ്യമന്ത്രിയുടെ ഉത്തവിനെ തുടർന്ന്

പൊലീസ് പണി തുടങ്ങി! ഹനാനെ അപമാനിച്ച നൂറുദ്ദീൻ വയനാടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; പോസ്റ്റ് ഷെയർ ചെയ്തവരും കുടുങ്ങും; അപകീർത്തികരമായ പോസ്റ്റുകൾ നിരീക്ഷിച്ച് സൈബർ സെൽ; കർശന നടപടി മുഖ്യമന്ത്രിയുടെ ഉത്തവിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹനാനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടവർക്കെതിരെ നടപടികളാരംഭിച്ച് പൊലീസ്. ഹനാനെതിരെ മോശം പരാമർശം നടത്തിയ നൂറുദ്ദീൻ ഷേഖ് വയനാട് എന്നയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ പോസ്റ്റുകൾ ഷെയർ ചെയ്തവർക്ക് എതിരെയും കേസെടുക്കാനാണ് പൊലീസ് തീരുമാനം

മീൻവിൽപനയിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്ന കോളേജ് വിദ്യാർത്ഥിനി ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച മുഴുവൻപേർക്കെതിരെയും കേസെടുക്കും. ശനിയാഴ്ച വൈകിട്ടോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും എന്നാണ് വിവരം.ഇതി സംബന്ധിക്കുന്ന എല്ലാ പോസ്റ്റുകളും സൈബർ സെൽ നിരീക്ഷിച്ച് വരികയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഹനാനെതിരെ സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചാരണം ശക്തമാവുകയായിരുന്നു.ഇവ വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കൂട്ടർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗതെത്തിയതോടെ ഹനാനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തിവന്ന പലരും പോസ്റ്റ് മുക്കിയിരിക്കുകയാണ്.മാതൃഭൂമി വാർത്ത വന്നതിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി നിരവധിപേർ രംഗതെത്തിയിരുന്നു. എന്നാൽ സംവിധായകൻ അരുൺ ഗോപിയുടെ ചിത്രത്തിൽ അവസരം നൽകും എന്ന വാർത്ത വന്നതോടെ വലിയ രീതിയിൽ വിമർശനവുയർന്നു. മീൻകച്ചവടം സെറ്റിട്ട ഒരു പരിപാടിയാണെന്നും പൊളിച്ചടുക്കണമെന്നും ആഹ്വാനം ഉയരുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകളുയർന്നു. എന്നാൽ പെൺകുട്ടിയുടെ ശരിക്കുള്ള അവസ്ഥയും മൂന്ന് മാസത്തോളമായി കളമശ്ശേരിയിലെ തോഷിബ ജംഗ്ഷനിൽ വിൽപ്പന നടത്തിയിരുന്നുവെന്ന് മുനാടൻ മലയാളി വാർത്ത നൽകിയതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിലെ നുണ പ്രചാരണങ്ങൾ കുറഞ്ഞ് തുടങ്ങിയത്.

മീൻ വിറ്റും മറ്റു ജോലികൾ ചെയ്തും ജീവിക്കാൻ വഴി തേടുന്ന കോളജ് വിദ്യാർത്ഥിനി ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം കാലിൽ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ഹനാനെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാകമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP