Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നെ രക്ഷിച്ച ഇൻസ്‌പെക്ടറെ നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് ഫൈസൻഖാൻ; റോഡരികിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ 15 മണിക്കൂറിനകം വീണ്ടെടുത്ത് നമ്പള്ളി പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലായി കുഞ്ഞിനെ താലോലിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ  

തന്നെ രക്ഷിച്ച ഇൻസ്‌പെക്ടറെ നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് ഫൈസൻഖാൻ; റോഡരികിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ 15 മണിക്കൂറിനകം വീണ്ടെടുത്ത് നമ്പള്ളി പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലായി കുഞ്ഞിനെ താലോലിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ   

ഹൈദരാബാദ്: കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ രാജ്യത്ത് പലയിടത്തും സജീവമാണ്. ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പിഞ്ചുകുഞ്ഞിനെ പതിനഞ്ചു മണിക്കൂറിനകം വീണ്ടെടുക്കാനായ പൊലീസ് ഓഫീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കഴിഞ്ഞു.

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് കുഞ്ഞിനെ വീണ്ടെടുത്ത് തന്റെ കയ്യിൽവച്ച് ഓമനിക്കുന്ന പൊലീസ് ഓഫീസറെ നോക്കി മോണകാട്ടിച്ചിരിക്കുന്ന പിഞ്ചോമനയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

നാലുമാസം മാത്രം പ്രായമുള്ള ഫൈസൻ ഖാൻ എന്ന കുഞ്ഞിനെയാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ ചിലർ തട്ടിയെടുത്തത്. നമ്പള്ളിയിലെ ഫുട്പാത്തിൽ ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയ നമ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ആർ. സഞ്ജയ്കുമാറും സംഘവുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.

ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിനൊപ്പമുള്ള പൊലീസുകാരുടെ ചിത്രം ഐപിഎസ് ഓഫീസർ സ്വാതി ലക്‌റ ട്വീറ്റ് ചെയ്തതോടെ ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇതിനകം ആയിരക്കണക്കിന് തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.

കുഞ്ഞിനെ ഇത്രയും പെട്ടെന്ന് വീണ്ടെടുക്കാനായതിൽ പൊലീസ് സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. 'തട്ടിക്കൊണ്ടുപോയ ഈ കുഞ്ഞിനെ നമ്പള്ളിയിലെ ഇൻസ്‌പെക്ടർ രക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്റെ ചിരിതന്നെ എല്ലാം പറയുന്നുണ്ട്.'- എന്ന് കുറിച്ചാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.

പുലർച്ചെ മൂന്നുമണിയോടെയാണ് ഹൈദരാബാദിലെ നമ്പള്ളി മേഖലയിൽ വച്ച് അമ്മ ഹുമേര ബീഗത്തിന്റെ (21) അരികിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വിൽക്കാനായിരുന്നു തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിന്റെ പരിപാടി. കുഞ്ഞിനെ തട്ടിയെടുത്ത മുഹമ്മദ് മുഷ്താഖ് (42), മുഹമ്മദ് യൂസഫ് (25) എന്നിവർ പിടിയിലായി.

നാലുമണിയോടെ അമ്മ ഉറക്കമുണർന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സഞ്ജയ് കുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പറ്റി സൂചന ലഭിച്ചതോടെ പൊലീസ് ഉണർന്ന് പ്രവർത്തിക്കുകയും ഇരുവരേയും പിടികൂടി കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു.

ഹൈദരാബാദിൽ ഇത്തരം തട്ടിക്കൊണ്ടുപോകൽ സ്ഥിരം സംഭവമാണെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വർഷം പത്തിലേറെ കേസുകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു.

റോഡരികിലും ചേരികളിലും ഉറങ്ങുന്നവർക്കിടയിൽ നിന്നോ റെയിൽവെ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറുന്നത്. കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കോ കുട്ടികളില്ലാത്ത ദമ്പതികൾക്കോ വിൽക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP