Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസ് ക്ലബിലെ അനധികൃത ബാറിൽ മദ്യപിച്ച് കരളടിച്ചു പോയവർ ഭയപ്പെടേണ്ട; സൗജന്യ കരൾ പരിശോധന നടത്തി പത്രപ്രവർത്തക യൂണിയൻ; മാദ്ധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വീണ്ടും സങ്കേതത്തെ വിവാദത്തിലാക്കി

പ്രസ് ക്ലബിലെ അനധികൃത ബാറിൽ മദ്യപിച്ച് കരളടിച്ചു പോയവർ ഭയപ്പെടേണ്ട; സൗജന്യ കരൾ പരിശോധന നടത്തി പത്രപ്രവർത്തക യൂണിയൻ; മാദ്ധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വീണ്ടും സങ്കേതത്തെ വിവാദത്തിലാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രസ് ക്ലബ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഒരു 'സങ്കേത'ത്തിന്റെ പേരിലാണ്. അനധികൃതമായി ബാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്.

ഇപ്പോഴിതാ സുനിതയുടെ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സങ്കേതം വീണ്ടും ചർച്ചാവിഷയമാകുകയാണ്. കേരള പത്രപ്രവർത്തക യൂണിയൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയ സൗജന്യ കരൾ പരിശോധനയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സുനിത ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇതാണ് വീണ്ടും 'സങ്കേത' ചർച്ചകൾക്കു തുടക്കമിട്ടത്.

'സങ്കേതത്തിൽ നിന്നും മദ്യപിച്ച് ലിവർ അടിച്ചു പോയവർക്കായി പത്രപ്രവർത്തക യൂണിയന്റെ സൗജന്യ കരൾ പരിശോധന...' എന്നാണ് സുനിത ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഒപ്പം സൗജന്യമായി നടത്തുന്ന കരൾ പരിശോധനയുടെ വിവരം അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) അയച്ച കത്തിന്റെ ചിത്രവും സുനിത പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോർഡ്‌സ് ആശുപത്രിയുമായി ചേർന്നാണ് കെയുഡബ്ല്യുജെ 750 രൂപയുടെ ടെസ്റ്റ് സൗജന്യമായി നടത്തുന്നത്.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിൽ അനധികൃത മദ്യശാല പ്രവർത്തിക്കുന്നു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്‌മെന്റുകളും ഉള്ള ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ബിവറേജസ് കോർപ്പറേഷനിൽ നിന്നും വാങ്ങുന്ന മദ്യമാണ് ഇവിടെ വിതരണം ചെയ്യുന്നത്. പ്രസ് ക്ലബ്ബിൽ അംഗത്വം ഉള്ള ആർക്കും ഇവിടെ കയറി മദ്യം കഴിക്കാം. എന്നാൽ വൈകുന്നേരം ചില നിയന്ത്രണങ്ങൾ ഒക്കെയുണ്ട്. മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് പ്രത്യേക ഇരിപ്പിടം വരെയുണ്ടത്രേ. അവിടെ കയറിയിരിക്കാൻ ശ്രമിച്ച താരതമ്യേനെ ജൂനിയറായ പലരേയും ബാറിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. സിൻഡിക്കേറ്റ് ജേർണലിസത്തിന്റെ ഉറവിടം ഈ ബാർ തന്നെയാണ് എന്ന ആരോപണവും ഉയർന്നിരുന്നു.

പത്രപ്രവർത്തകൻ എന്ന ആനുകൂല്യം കൈപ്പറ്റാനും അക്രഡിറ്റേഷനും മറ്റും സംഘടിപ്പിക്കാനും മാത്രമായി തല്ലിക്കൂട്ടി ഉണ്ടായക്കിയിട്ടുള്ള ചില പ്രാദേശികസായാഹ്ന പത്രങ്ങളുടെ പ്രതിനിധികൾ എല്ലാ സമയത്തും ഈ ബാറിൽ തന്നെയാണ് കഴിയുന്നത് എന്ന ആരോപണവും ഉണ്ട്. ഇവരിൽ ചിലർ മദ്യപിച്ച ശേഷം പ്രസ് ക്ലബ് ഹാളിൽ വന്നിരിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നു എന്നു ചില ജേർണലിസ്റ്റ് വിദ്യാർത്ഥികൾ മുമ്പ് തന്നെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പൊലീസ് പ്രതിചേർത്ത ഇത്തരം ഒരു പത്രക്കാരൻ ഒളി സങ്കേതമായി വർഷങ്ങളോളം ഇവിടെ തിരഞ്ഞെടുത്തിരുന്നതായി ഏതാനും വർഷങ്ങൾ മുൻപ് ആരോപണം ഉയർന്നിരുന്നു. ഇവിടെ കയറി പരിശോധന നടത്താൻ ഒരു പൊലീസും ധൈര്യം കാട്ടില്ല എന്ന ഉറപ്പാണ് ഇതിന്റെ കാരണം.

ഇക്കാര്യങ്ങളെല്ലാം മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തതോടെ മറുനാടൻ പൂട്ടിക്കുമെന്നും ഭീഷണി ഉയർന്നിരുന്നു. പ്രസ് ക്ലബ് ബാറിൽ അതിഥികളെ കൊണ്ടുവരുന്നത് നിരോധിച്ച് ഉത്തരവും പുറത്തിറങ്ങിയിരുന്നു. വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് പ്രസ് ക്ലബ് ബാർ ഇല്ലാതാക്കിയത് അനേകം പ്രതിഭകളെയാണെന്നു വെളിപ്പെടുത്തി മുതിർന്ന മാദ്ധ്യമപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

വിവാദങ്ങൾ വിസ്മൃതിയിലേക്കു പോകുന്നതിനിടെയാണ് കെയുഡബ്ല്യുജെ മാദ്ധ്യമപ്രവർത്തകർക്കായി സൗജന്യ കരൾ പരിശോധന ഒരുക്കിയത്. ഇതിനുപിന്നാലെ സുനിത തന്നെ സങ്കേതത്തെ പരാമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഇതോടെ സങ്കേതം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.

‘സങ്കേത’ത്തിൽ നിന്നും മദ്യപിച്ച് ലിവർ അടിച്ചു പോയവർക്കായി പത്രപ്രവർത്തക യൂണിയന്റെ സൗജന്യ കരൾ പരിശോധന...

Posted by Sunitha Devadas on Thursday, 21 May 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP