Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്; കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്; നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ ചെയ്തത്; ശ്രീജിത്തിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

നിങ്ങൾ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്; കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്; നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ ചെയ്തത്; ശ്രീജിത്തിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

തിരുവനന്തപുരം: പൊലീസ് മർദനത്തെത്തുടർന്ന് മരിച്ച ശ്രീജിവിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജ് രംഗത്ത്.നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ ചെയ്തത് എന്ന് പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

'നിങ്ങൾ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മൾ വിലകൽപിക്കാത്ത, ആധുനിക കാലത്തെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട മൂല്യമാണ്. സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്. കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്. ഇത് നിങ്ങൾ ചെയ്യുന്നത് സ്വന്തം കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കാം. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തെ പോരാട്ടം നിങ്ങൾ, നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ ചെയ്തത്. നന്ദി സഹോദര. നിങ്ങൾക്ക് ചുറ്റുള്ള സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയതിന്. നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന സത്യം കൈവരിക്കുമാറാവട്ടെ. നിങ്ങൾ അർഹിക്കുന്ന നീതി നിങ്ങൾക്ക് ലഭ്യമാവട്ടെ. നിങ്ങളിൽ നിന്ന് അകലുന്ന സമാധാനം കണ്ടെത്താനും കഴിയട്ടെ'-പൃഥ്വി ഫേസ്‌ബുക്കിൽ കുറിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP