Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മോദിയെ കെട്ടിപ്പിടിക്കുക; ദാവോസിൽ മോദിയോടൊപ്പം കാണപ്പെടുക; ആ സ്വാധീനം ഉപയോഗപ്പെടുത്തി 12,000 കോടി അടിച്ചുമാറ്റുക; ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കുക; മല്യയെ പോലെ രാജ്യം വിടുക; നീരവ് മോദിയേയും നരേന്ദ്ര മോദിയേയും ട്രോളി രാഹുൽ ഗാന്ധി

'മോദിയെ കെട്ടിപ്പിടിക്കുക; ദാവോസിൽ മോദിയോടൊപ്പം കാണപ്പെടുക; ആ സ്വാധീനം ഉപയോഗപ്പെടുത്തി 12,000 കോടി അടിച്ചുമാറ്റുക; ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കുക; മല്യയെ പോലെ രാജ്യം വിടുക; നീരവ് മോദിയേയും നരേന്ദ്ര മോദിയേയും ട്രോളി രാഹുൽ ഗാന്ധി

മുംബൈ: വജ്ര വ്യാപാരിയുടെ പകിട്ടിൽ നിന്നു സാമ്പത്തിക ക്രമക്കേടിന്റെ കരി നിഴലിൽ നിൽക്കുന്ന നീരവ് മോദിയേയും നരേന്ദ്ര മോദിയേയും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുലിന്റെ മോദിക്കെതിരെയുള്ള ട്രോളുകൾ. 'ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദ്ദേശങ്ങൾ നീരവ് മോദി' എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.

പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദ്ദേശങ്ങൾ നീരവ് മോദി

1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക
2. അദ്ദേഹത്തിനൊപ്പം ദാവോസിൽ ചെല്ലുക

അവയുടെ സ്വാധീനം ഉപയോഗിക്കേണ്ടത്

എ. 12,000 കോടി രൂപ മോഷ്ടിക്കാൻ
ബി. സർക്കാർ മറ്റെവിടെയെങ്കിലും അന്വേഷണം നടത്തുന്നതിനിടെ മല്യയെ പോലെ രാജ്യം വിടുക.


ജനുവരി 31ന് എഫ്‌ഐആർ സമർപ്പിക്കുന്നതിനു മുൻപ് നീരവ് രാജ്യം വിട്ടതെങ്ങനെയെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ചോദ്യം. രാജ്യം വിട്ട അയാൾ ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണം ഇരുവരും ഒന്നിച്ചുനിൽക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു യെച്ചൂരിയുടെ ചോദ്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP