Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒടുവിൽ രാഹുൽ സമ്മതിച്ചു താൻ പപ്പുവാണെന്ന്' ; ലോക്‌സഭയിലെ പ്രസംഗത്തിൽ രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ; നിങ്ങളെന്നെ പപ്പുവെന്ന് വിളിച്ചാലും ഞാൻ നിങ്ങളെ വെറുക്കില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ; മോദിയെ കെട്ടിപ്പിടിച്ച് എല്ലാം സ്‌നേഹത്തിൽ അലിയിച്ച രാഹുലിന് ലോക്‌സഭയുടെ കൈയടി

'ഒടുവിൽ രാഹുൽ സമ്മതിച്ചു താൻ പപ്പുവാണെന്ന്' ; ലോക്‌സഭയിലെ പ്രസംഗത്തിൽ രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ; നിങ്ങളെന്നെ പപ്പുവെന്ന് വിളിച്ചാലും ഞാൻ നിങ്ങളെ വെറുക്കില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ; മോദിയെ കെട്ടിപ്പിടിച്ച് എല്ലാം സ്‌നേഹത്തിൽ അലിയിച്ച രാഹുലിന് ലോക്‌സഭയുടെ കൈയടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'രാഹുൽ ഗാന്ധിയുടേത് എന്തൊരു ഗംഭീര പ്രസംഗമായിരുന്നു. കേന്ദ്രസർക്കാരിന്റെ എല്ലാ അവകാശവാദങ്ങളെയും കീറിമുറിക്കുന്നതായിരുന്നു ആ പ്രഭാഷണം. ഒടുവിൽ വളരെ സ്വാഭാവികമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് കൂടിയായപ്പോൾ ബിജെപിയുടെ ശ്വാസം നിലച്ചുപോയി,' ശശി തരൂർ കുറിച്ചു. അതെ രാഹുലിന്റെ ആ പ്രകടനം മോദിയെ മാത്രമല്ല എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. നിങ്ങൾക്കെന്നെ ചീത്ത പറയാം. പപ്പുവെന്ന് വിളിക്കാം. പക്ഷേ എനിക്ക് നിങ്ങളോട് ഒരു തുള്ളി വെറുപ്പ് പോലുമില്ല. നിങ്ങളിൽ നിന്ന് ആ വെറുപ്പ് കവർന്നെടുത്ത് ഞാൻ സ്‌നേഹമായി മാറ്റും, രാഹുൽ പറഞ്ഞു.

എന്നാൽ, ടിഡിപിയുടെ അവിശ്വാസ പ്രമേയ ചർച്ചയിൽ മോദിക്കെതിരെ ആഞ്ഞടിച്ച ശേഷമാണ് രാഹുൽ എല്ലാം തണുപ്പിച്ചുകൊണ്ട് ആലിംഗനം ചെയ്തത്. റാഫേൽ അഴിമതി 45,000 കോടി രൂപയുടേതാണ്. മോദിയുടെ സഹായത്താൽ ഒരു വ്യവസായി 45,000 കോടി രൂപ ലാഭമുണ്ടാക്കി. നോട്ട് നിരോധനം ബാധിച്ചത് കർഷകരെയും ചെറുകിട കച്ചവടക്കാരെയുമാണ്. എന്നാൽ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനുമാണെന്ന് രാഹുൽ വിമർശിച്ചു. വാഗ്ദാനം ചെയ്തത് രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്നും രാഹുൽ ചോദിച്ചു.
എന്നാൽ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് പറഞ്ഞ് ബിജെപി അംഗങ്ങൾ രാഹുലിന്റെ പ്രസംഗം തടസപ്പെടുത്തി.

ഏതായാലും പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി കെട്ടിപ്പിടിച്ചതോടെ രാഹുൽ ഗാന്ധി ലോക്‌സഭയുടെ കയ്യടി വാങ്ങി. രാഹുലിന്റെ ആലിംഗനത്തിൽ ഒന്ന് അമ്പരന്നെങ്കിലും അടുത്ത് വിളിച്ച് ഹസ്തദാനം ചെയ്താണ് മോദി മടക്കിയത്. രാഹുലിന്റെ പ്രസംഗത്തിനിടെ മോദി പലവട്ടം പുഞ്ചിരിക്കുന്നതും കാണാമായിരുന്നു. ഏതായാലും രാഹുൽ-മോദി ആലിംഗനം ട്രോളർമാർക്ക് ഉഗ്രൻ വിരുന്നായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP