Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണിറുക്കലിൽ ആരാണ് കേമം? രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചതും സഹപ്രവർത്തകരെ നോക്കി കുസൃതി കാട്ടിയതും വിരുന്നായി; കണ്ണിറുക്കലിൽ രാഹുൽ മൽസരിക്കുന്നത് പ്രിയ വാര്യരോടോ എന്ന് സോഷ്യൽ മീഡിയ

കണ്ണിറുക്കലിൽ ആരാണ് കേമം? രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചതും സഹപ്രവർത്തകരെ നോക്കി കുസൃതി കാട്ടിയതും വിരുന്നായി;  കണ്ണിറുക്കലിൽ രാഹുൽ മൽസരിക്കുന്നത് പ്രിയ വാര്യരോടോ എന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗവും, മോദിയെ ആലിംഗനം ചെയ്തതും, അതിന് ശേഷം സഹപ്രവർത്തകരെ നോക്കി കണ്ണിറുക്കിയതും ട്രോളർമാർക്ക് ചാകരയായിരിക്കുകയാണ്. അവിശ്വാസപ്രമേയ ചർച്ചയിൽ മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിനു തൊട്ടുപിന്നാലെ, പ്രധാനമന്ത്രിയുടെ അടുത്തെത്തി രാഹുൽ കെട്ടിപ്പിടിച്ചതാണ് സോഷ്യൽ മീഡിയയ്ക്ക് ഹരമായത്.

ഇടക്കാലത്ത് വൻഹിറ്റായി മാറിയ 'ഒരു അഡാറ് ലവ്' സിനിമയിലെ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കലിനോടാണു രാഹുലിനെ താരതമ്യപ്പെടുത്തുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കൽ എന്നു ചോദിച്ച് ഇരുവരുടെയും ചിത്രങ്ങളുമിട്ടാണ് ട്വിറ്ററിൽ ഉൾപ്പെടെ ആളുകൾ പോസ്റ്റിടുന്നത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുൻപേ താരമായി മാറിയയാളാണു പ്രിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP