1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

പുരുഷന്മാരെ കാണുമ്പോൾ എന്തെന്നില്ലാത്ത നിങ്ങളുടെ എല്ലില്ലാത്ത നാക്കിന്റെ ആവേശം കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് പറ്റിയതോ? ചെകിട്ടത്തൊന്നുകിട്ടിയാൽ നേതാവിന്റെ അസുഖം ഭേദമാകും; കോടിയേരിയെ തെക്കോട്ടെടുക്കണമെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായി ഷാഹിദ കമാൽ

August 10, 2017 | 06:03 PM | Permalink



മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലക്ഷ്യമിട്ട് കോട്ടയം പൊൻകുന്നത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു.

കോടിയേരിയോട് സമാധാനമായി മരിക്കേണ്ടേ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ചോദ്യം. വയസെത്രയായെന്നും തെക്കോട്ടെടുക്കേണ്ടേ എന്നും ചോദിച്ച ശോഭ, ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും കോടിയേരിയോട് പറഞ്ഞു.

രാജ്യം മുഴുവൻ യാത്ര ചെയ്യുന്ന കോടിയേരിയുടെ കഷ്ടപ്പാടൊക്കെഅവസാനിക്കണമെന്നാണ്തങ്ങളുടെ ആഗ്രഹമെന്നും ശോഭ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ കോടിയേരിക്കെതിരെ ആഞ്ഞടിച്ചത്.

ഇതിന് മറുപടിയായാണ് സി.പി.എം നേതാവ് ഷാഹിദ കമാൽ ഫേസ്‌ബുക്ക് പേജിൽ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം:

'പ്രീയപ്പെട്ട ശ്രീമതി. ശോഭാ സുരേന്ദ്രന് ഒരു തുറന്ന കത്ത്.
നിങ്ങളും ഒരു സ്ത്രീയാണ് ഞാനും ഒരു സ്ത്രീയാണ്. നമ്മളൊക്കെ രാഷ്ട്രീയ സാമൂഹൃ പ്രവർത്തകരുമാണ്. നാഴികയ്ക്ക് നാല്പതു വട്ടം ബിജെപി പറയുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തെ പറ്റിയും, പൈതൃകത്തെ പറ്റിയുമാണ്.
ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഒരു ഭാരതീയ മുസ്ലിം സ്ത്രീയായ ഞാൻ ഉൾപ്പെടുന്ന
ഇന്ത്യൻ മതേതര സമൂഹത്തിന് നന്നായി അറിയാം. അതിലൊന്നും നിങ്ങളുടെ ഭാഷ ഉള്ളതായി ഞാൻ കേട്ടിട്ടില്ല.
അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങൾ സംസാരിക്കന്നത്, നിങ്ങളുടെ
കുടുംബ ഭാഷയും സംസ്‌കാരവും ഉപയോഗിച്ചാണ് .
പുരുഷന്മാരെ കാണുമ്പോൾ എന്തെന്നില്ലാത്ത നിങ്ങളുടെ എല്ലില്ലാത്ത നാക്കിന്റെ ആവേശം
കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക്
പറ്റിയതാണോ? നമുക്ക് ആരേയും വിമർശിക്കാം, കുറ്റപ്പെടുത്താം, എതിർക്കാം സഭ്യമായ ഭാഷ ഉപയോഗിച്ച്.' ചുട്ടയിലെ ശീലം ചുടല വരെ ' എന്നല്ലേ? കട്ടിക്കാലത്ത് അമ്മിഞ്ഞ പാലിനോടൊപ്പം അമ്മ പകർന്നു തരുന്നതാണ് മക്കൾ പ്രത്യേകിച്ചും, പെൺകുട്ടികൾ പഠിക്കുന്നത്.
അവിടുന്ന് പഠിക്കാത്തത് വിവാഹശേഷം ഭർതൃ ഗൃഹത്തിൽ നിന്ന് പഠിക്കുകയെന്നത് ഭാരതീയ സംസ്‌കാരത്തിന്റെ മറ്റൊരു വശമാണ്.
പിതാവിന്റെ പ്രായം ഉള്ളവരെ ചെകിട്ടത്തടിക്കണം, തെക്കോട്ടു കെട്ടിയെടുക്കണം, ഒരു ചെറുപ്പക്കാരന്റെ പേരു് പട്ടിക്ക് ഇടണം
തുടങ്ങി എന്തൊക്കെയാണ് നിങ്ങൾ ദിവസവും പുലമ്പുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത
ഒരാൾ ഉണ്ടല്ലോ?
അതിന് സഖാവ്.സുധീഷ് മിന്നിയുടെ
പേരിട്ടാൽ, ആ പേരിന്റെ ഊർജ്ജം ഉൾകൊണ്ട് എങ്കിലും നിങ്ങളെ അദ്ദേഹം നിലയ്ക്ക് നിർത്തും എന്ന് തോന്നുന്നു.
മാധ്യമ മാനിയ പിടിച്ച് ദിവസവും വാർത്തകളിൽ വരാനാണ് ഈ അദ്യാസപ്രകടനമെങ്കിൽ നിങ്ങൾ ഓരോ നിമിഷവും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ നിന്നും
തൂത്ത് എറിയുകയാണന്ന സത്യം ഓർക്കുക.
ഞാൻ അറിയുന്ന, എന്റെ സുഹൃത്തുക്കളായ ധാരാളം ബിജെപിക്കാരുണ്ട്. നിങ്ങൾ ഇപ്പോൾ പാർട്ടിക്ക്
ബാധ്യതയാണന്നാണ് അവരുടെ അഭിപ്രായം. സ്വയം സേവകയുടെ അർത്ഥം അറിയാത്തതുകൊണ്ട്
സ്വയം അങ്ങ് സേവിക്കുകയാണ് പോലും.
പൊതുപ്രവർത്തകർ എന്നും എപ്പോഴും
മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. താങ്കൾ മാതൃക ആകുന്നില്ലായെന്ന് മാത്രമല്ല,
ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തിന് അപമാനവും, ബാധ്യതയുമാണ്. അത് നിങ്ങളെ ഓർമ്മപെടുത്തേണ്ടത് സ്ത്രീ എന്ന നിലയിലും പൊതു പ്രവർത്തക എന്ന നിലയിലും എന്റെ കടമയാണ്.
ഇനി ഇതിന്റെ പേരിൽ എന്റെ ചെകിട്ടത്തടിക്കണം എന്നു തോന്നിയാൽ പറയുകയല്ല വേണ്ടത്
നേരെ എന്റടുത്ത് വരണം. അന്ന് നിന്റെ ചെകിട്ടത്ത് നോക്കി ഒന്നു ഞാനങ്ങ് തരും. അതോടെ ആ അസുഖം ഭേദമാകും.'

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
താര സംഘടനയില്ലെങ്കിലും കുഴപ്പിമില്ലെന്ന് പൃഥ്വിരാജും കൂട്ടരും; താൻ സ്ഥാനം ഒഴിഞ്ഞ ശേഷം ദിലീപിനെ പുറത്താക്കിക്കൊള്ളൂവെന്ന് ഇന്നസെന്റ്; അനധികൃത ആസ്തികളെ കുറിച്ച് അഴിക്കുള്ളിലായ നടൻ തുറന്നു പറയുമോ എന്ന ഭയത്തിൽ മുൻനിര താരങ്ങൾ; എല്ലാം രഹസ്യമായി തന്നെ തുടരാൻ കരുക്കൾ നീക്കി ദാവൂദിന്റെ സ്വന്തം ഗുൽഷനും; ഇനി 'അമ്മ' ഓർമ്മയിൽ മാത്രമോ?
മാത്തൂർ ഭഗവതി ക്ഷേത്രത്തിന്റെ 34.68 ഏക്കർ ഭൂമി വിട്ടു കൊടുത്തിട്ട് പോരെ മിസ്റ്റർ തോമസ് ചാണ്ടി ഈ വിരവാദം ഒക്കെ മുഴക്കാൻ? വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തരപ്പെടുത്തിയ ഉടമസ്ഥാവകാശത്തെ ഹൈക്കോടതി പോലും അംഗീകരിക്കാത്തത് മറന്നു പോയോ? ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാൽ എല്ലം ദാനം ചെയ്യുമെന്ന് പറഞ്ഞ മന്ത്രി ഈ ഭൂമിയെങ്കിലും വിട്ടു കൊടുക്കുമോ?
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ