Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരിൽ 'ശശി'യുള്ള കലച്ചേച്ചി ഹിന്ദുക്കളുടെ തലതൊട്ടമ്മ ആകേണ്ട! ഹിന്ദുക്കളുടെ പേരിലുള്ള സംഘടനയുണ്ടാക്കാൻ ശശികലയ്ക്ക് എന്ത് അവകാശം? രണ്ടാമൂഴത്തിന് 'മഹാഭാരതം' എന്ന് പേര് ഉപയോഗിച്ചാൽ തീയറ്റർ കാണില്ലെന്ന ശശികലയുടെ ഭീഷണിക്ക് യുവാവിന്റെ മറുപടി; ആർ ജെ സൂരജിന്റെ വീഡിയോ വൈറൽ

പേരിൽ 'ശശി'യുള്ള കലച്ചേച്ചി ഹിന്ദുക്കളുടെ തലതൊട്ടമ്മ ആകേണ്ട! ഹിന്ദുക്കളുടെ പേരിലുള്ള സംഘടനയുണ്ടാക്കാൻ ശശികലയ്ക്ക് എന്ത് അവകാശം? രണ്ടാമൂഴത്തിന് 'മഹാഭാരതം' എന്ന് പേര് ഉപയോഗിച്ചാൽ തീയറ്റർ കാണില്ലെന്ന ശശികലയുടെ ഭീഷണിക്ക് യുവാവിന്റെ മറുപടി; ആർ ജെ സൂരജിന്റെ വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്

കൊച്ചി: എം ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഇന്നലെയാണ് രംഗത്തെത്തിയത്. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാൽ ആ സിനിമ തീയറ്റർ കാണില്ലെന്നാണ് ശശികല ഭീഷണി മുഴക്കിയത്. 'മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. ആ പേരിൽ തന്നെ സിനിമയും മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ശശികല ഭീഷണി മുഴക്കിയിരുന്നു.

ശശികലയുടെ അഭിപ്രായം മോഹൻലാൽ ആരാധകരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ നിഷ്പക്ഷമതികളും ശശികലയെ തള്ളി രംഗത്തെത്തി. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായ ആർ ജെ സൂരജ് ശശികലയ്‌ക്കെതിരെ ഫേസ്‌ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്. സൂരജിന്റെ അഭിപ്രായം സോഷ്യൽ മീഡിയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ശശികലയുടെ അഭിപ്രായത്തെ എതിർത്തുകൊണ്ടുള്ള സൂരജിന്റെ വീഡിയോ ഫേസ്‌ബുക്കിൽ ശരിക്കും വൈറലായിട്ടുണ്ട്.

ഹിന്ദു മതവിശ്വാസിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് സൂരജ് തന്റെ വീഡിയോ തുടങ്ങുന്നത്. ഹിന്ദു മതത്തിൽ ജീവിക്കുന്നതാണ് സുഖം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പറഞ്ഞു കൊണ്ടാണ് സൂരജ് തന്റെ വീഡിയോ തുടങ്ങിയത്. ഞായറാഴ്‌ച്ച രാവിലെ എണീറ്റ് പള്ളിയിൽ പോകേണ്ട, വെള്ളിയാഴ്‌ച്ചയും മോസ്‌കിൽ പോകേണ്ട, ഒരു മതഗ്രന്ഥവും പഠിക്കേണ്ട, കല്യാണം കഴിക്കാൻ ഒരു മതമേലധ്യക്ഷന്റെയും കാലു പിടിക്കേണ്ട, അവർക്ക് ഫണ്ട് കൊടുക്കുകയും വേണ്ട. അമ്പലത്തിൽ പോയില്ലെങ്കിൽ യാതൊരു പ്രശ്‌നവുമില്ല. അതുകൊണ്ടൊക്കെ കൂടിയാണ് താൻ ഈ മതത്തിൽ വിശ്വസിച്ച് മുന്നോട്ടു പോകാൻ തയ്യാറാകുന്നതെന്ന് സൂരജ് വ്യക്തമാക്കുന്നു.

ഇതുപോലെ വിശ്വസിക്കുന്ന ഒരുപാട് ഹിന്ദുക്കളുണ്ട്. ഈ ഹിന്ദുക്കളുടെയൊക്കെ തലതൊട്ടമ്മ എന്നവകാശപ്പെട്ട് പേരിൽ 'ശശി'യുള്ള ഒരു കലച്ചേച്ചി രംഗത്തെത്തിയിരിക്കയാണ്. കുറേ അഭിപ്രായം പ്രകടിപ്പിക്കുകയും പെരുമാറുകയും ചെയ്യുന്നുണ്ട്. ഹിന്ദു ഐക്യവേദിയൊക്കെ രൂപീകരിച്ച് ഇത് ഞങ്ങളുടെയൊക്കെ എല്ലാ ഹിന്ദുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അവരെ ടീച്ചറെന്ന് വിളിക്കാൻ സാധിക്കില്ലെന്നും ചേച്ചിയെന്നേ വിളിക്കൂവെന്നും പറഞ്ഞാണ് സൂരജ് തന്റെ നിലപാട് വിശദീകരിച്ചത്.

ഹിന്ദുക്കളുടെ അനുമതിയില്ലാതെ ഹിന്ദു ഐക്യവേദിയുടെ എന്ന പേരിട്ട് സംഘടനയുടെ തലപ്പത്തിരിക്കാൻ എന്ത് യോഗ്യതയാണ് എന്നാണ് ഇവരുടെ ചോദ്യം. അതേ ചോദ്യം തന്നെ സൂരജ് തിരിച്ചു ചോദിക്കുകയാണ് ചെയ്തത്. ഹിന്ദുക്കളുടെ പേര് ഉപോയഗിച്ച് ഐക്യവേദി ഉണ്ടാക്കിയ ശശികലയ്ക്ക് രണ്ടാമൂഴത്തിന്റെ പേരിൽ പേരിൽ ചോദ്യം ഉന്നയിക്കാൻ എന്ത് അവകാശമെന്നാണ് ചോദ്യം. ശശികല ആദ്യം ചെയ്യേണ്ടത് ഹിന്ദു ഐക്യ വേദിയെന്ന പേരിൽ നിന്നും ഹിന്ദു മാറ്റുകയാണ് വേണ്ടതെന്നും സൂരജ അഭിപ്രായപ്പെടുന്നു. സൂരജിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയിയൽ ലഭിച്ചത്. ഞമ്മളും ഹിന്ദുക്കളാടോ... പക്ഷേ ഈ കളിക്ക് ഞമ്മളെ കൂട്ടേണ്ടാ എന്നും സൂരജ് വ്യക്തമാക്കുന്നു.

ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഇരുപതിനായിരത്തിലേറെ പേർ ഷെയർ ചെയ്തിട്ടുണ്ട്. 'മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴമെന്നാണ് ശശികല പറഞ്ഞത്. ഇത് സിനിമയാക്കുമ്പോൾ ആ പേരിൽ തന്നെ സിനിമയും മതിയെന്നാണ് ശശികല അഭിപ്രായപ്പെട്ടത്. വി എ ശ്രീകുമാർ മേനോനാണ് എംടി വാസുദേവൻ നായരുടെ രചനയിലുള്ള രണ്ടാമൂഴം സിനിമയാക്കുന്നത് .ഭീമസേനനായാണ് മോഹൻലാൽ എത്തുന്നത്. ബി ആർ ഷെട്ടിയുടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 1000 കോടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP