Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൺവേ തെറ്റിച്ച് എത്തിയ ജീപ്പിന് മുന്നിൽ ബൈക്ക് വച്ചു; ജീപ്പ് മുന്നോട്ടെടുത്ത് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും പിന്മാറിയില്ല; ഭീഷണിയിലും കുലുങ്ങിയില്ല; ട്രാഫിക് നിയമം തെറ്റിച്ചെത്തിയ ഡ്രൈവറുടെ അഹങ്കാരം തീർത്ത് സഹിൽ; സോഷ്യൽ മീഡിയയിൽ താരമായ ഭോപ്പാലുകാരന്റെ കഥ

വൺവേ തെറ്റിച്ച് എത്തിയ ജീപ്പിന് മുന്നിൽ ബൈക്ക് വച്ചു; ജീപ്പ് മുന്നോട്ടെടുത്ത് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും പിന്മാറിയില്ല; ഭീഷണിയിലും കുലുങ്ങിയില്ല; ട്രാഫിക് നിയമം തെറ്റിച്ചെത്തിയ ഡ്രൈവറുടെ അഹങ്കാരം തീർത്ത് സഹിൽ; സോഷ്യൽ മീഡിയയിൽ താരമായ ഭോപ്പാലുകാരന്റെ കഥ

കൊച്ചി: വൺവേ തെറ്റിച്ചു വന്ന ജീപ്പിനെ യുവാവ് തന്റെ ബൈക്കുമായി നടുറോഡിൽ തടഞ്ഞു നിർത്തുന്നതാണ് വീഡിയോ വൈറലായി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 22കാരനായ സഹിൽ ബത്താവ് അ്ങ്ങനെ സോഷ്യൽ മീഡിയയിൽ താരവുമായി.

വൺവേ തെറ്റിച്ച് എത്തിയ ജീപ്പിന് മുന്നിൽ ബൈക്ക് വച്ച് സഹിൽ തടയുന്നതും ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നോട്ടെടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ വിരട്ടലിലൊന്നും സഹിൽ വീണില്ല. ഇതോടെ ജീപ്പിൽ എത്തിയയാൾ സഹിലിനെ കൈകാര്യം ചെയ്യുന്നതും വീഡിയോയിൽ കാണം. ഒടുവിൽ പരാജയപ്പെട്ട് പിന്മാറിയ ജീപ്പ് ഡ്രൈവർ തന്നെ ജീപ്പ് പിന്നോട്ട് എടുത്ത് പോകുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ സഹിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അയാൾ ചെയ്തത് പൂർണമായും തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ജീപ്പ് തടഞ്ഞതെന്ന് സഹിൽ പറഞ്ഞു. പക്ഷേ ഞാൻ തടഞ്ഞിട്ടും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അയാൾ തെറ്റ് തിരുത്തിയില്ല. ഞാൻ വൺവേയിലൂടെ വരുമ്പോഴാണ് തെറ്റായ ദിശയിൽ ഒരു ജീപ്പ് വരുന്നത് കണ്ടത്. ഞാനും അയാളുടെ ജീപ്പും ഒരേ ലൈനിൽ തന്നെയായിരുന്നു. തൊട്ടടുത്ത് എത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി. എന്നോട് ബൈക്ക് എടുത്ത് മാറ്റാൻ അയാൾ ആവശ്യപ്പെട്ടു. എന്നാൽ നിയമം ലംഘിച്ചത് നിങ്ങളാണെന്നും വാഹനം പിന്നോട്ട് എടുക്കാനും ഞാൻ ആവശ്യപ്പെട്ടു. പക്ഷേ അയാൾ തയ്യാറായില്ല.

ഇതിനിടെ അയാളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഞാൻ ഫോണിൽ പകർത്തി. എന്നിട്ടും അയാൾ വാഹനം പിന്നോട്ട് എടുത്തില്ല. തുടർന്ന് ബൈക്കിലിരുന്ന എന്നെ ഇടിച്ചു വീഴ്‌ത്താൻ ശ്രമിച്ചു. എന്നിട്ടും ഞാൻ മാറാൻ തയ്യാറായില്ല. തുടർന്ന് അയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് എന്നെ ക്രൂരമായി മർദ്ദിച്ചു. ഇതിനൊക്കെ സാക്ഷിയായി നിരവധി മപർ അവിടെയുണ്ടായിരുന്നു. എന്നാൽ കുറച്ച് പേർ മാത്രമാണ് അയാളെ പിടിച്ചുമാറ്റാൻ എത്തിയതെന്നും സഹിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP