Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലശ്ശേരിയിലെ സനയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം; ബ്രണ്ണൻ കോളജിലെ സനയെന്ന മൊഞ്ചത്തി വൈറലായത് മഴവിൽ മനോരമയിലെ ഉടൻ പണത്തിലൂടെ; തട്ടത്തിൻ മറയത്തെ പെണ്ണിന്റെ ആരാധകരായി യുവാക്കൾ പിന്നാലെ

തലശ്ശേരിയിലെ സനയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം; ബ്രണ്ണൻ കോളജിലെ സനയെന്ന മൊഞ്ചത്തി വൈറലായത് മഴവിൽ മനോരമയിലെ ഉടൻ പണത്തിലൂടെ; തട്ടത്തിൻ മറയത്തെ പെണ്ണിന്റെ ആരാധകരായി യുവാക്കൾ പിന്നാലെ

തലശ്ശേരിയിലെ സനയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം. തലശേരി ബ്രണ്ണൻ കോളജിലെ സനയെന്ന തട്ടമിട്ട മൊഞ്ചത്തി വൈറലായത് മഴവിൽ മനോരമയിലെ ഗെയിം ഷോ ആയ ഉടൻ പണത്തിലൂടെയും.

തട്ടമിട്ട ഈ സുന്ദരി സമൂഹമാധ്യമത്തിലൂടെ തരംഗമായി മാറിയിരിക്കുകയാണ്. മഴവിൽ മനോരമയിലെ ഗെയിം ഷോ ആയ ഉടൻ പണത്തിലൂടെയാണ് സനയെന്ന സുന്ദരിക്കുട്ടി വൈറലായത്. ഷോ ടെലിക്കാസ്റ്റ് ചെയ്തതോടെ ഈ സുന്ദരിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ചെറുപ്പക്കാരായി മലയാളികളെല്ലാം സോഷ്യൽ മീഡിയകളിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

സനയെ കാണാൻ മാത്രമായി എപ്പിസോഡ് പലകുറി കണ്ടവരും കുറവല്ല. എപ്പിസോഡ് കാണാൻ പറ്റാത്തവർ പിന്നീട് സോഷ്യൽ മീഡിയകളിലൂടെയും ധാരാളം പേർ കണ്ട് കഴിഞ്ഞു. അസ്സൽ മലബാർ ഭാഷയിലുള്ള സംസാരവും നിഷ്‌കളങ്കതയുമൊക്കെയാണ് സനയെ കാഴ്‌ച്ചക്കാരിലേക്ക് ആകർഷിക്കുന്നതെന്നാണ് പലരും പറയുന്നത്.

കേരളത്തിലെ പല യുവാക്കളും വിവാഹം കഴിക്കാൻ സനയെ പോലെയുള്ള പെൺകുട്ടിയെ വേണമെന്നും സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുന്നു. സനയുടെ തലശ്ശേരി മലയാളം കിടുവാണെന്നും സനയെപ്പോലൊരു നിഷ്‌കളങ്കയായ പെൺകുട്ടിയെയാണ് ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്നും സനയെ കാണാനായി മാത്രം എപ്പിസോഡ് അഞ്ചാറുവട്ടം കണ്ടുവെന്നും പറഞ്ഞവർ ഏറെയുണ്ട്.

സനയെക്കുപറിച്ചു ട്രോളുകളും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. താൻ തരംഗമായി മാറിയതറിഞ്ഞു ഞെട്ടുന്ന സന, ഉടൻ പണത്തിന്റെ ഈ എപ്പിസോഡു കണ്ടു സനയുടെ ഫാൻസായി മാറുന്നവർ, ഓളാ തട്ടമിട്ടാൽ പിന്നെ ചുറ്റൂള്ളതൊന്നും കാണാൻ പറ്റൂല്ല തുടങ്ങി രസകരമായ കമന്റുകളാണ് ട്രോളന്മാർ നൽകിയിരിക്കുന്നത്.

തട്ടത്തിൻ മറയത്തെ ഐഷയെ നെഞ്ചേറ്റിയ കേരളത്തിലെ യുവാക്കൾക്ക് സന അധികം വൈകാതെ സിനിമയിൽ എത്തിപ്പെടണമെന്നും ആഗ്രഹവും തുറന്നപറയുന്നു. ചുരുങ്ങിയ നാളുകൊണ്ട് ഒരു ഗെയിം ഷോയിലൂടെ ബ്രണ്ണൻ കോളജിന്റെ മാത്രമല്ല സമൂഹമാധ്യമത്തിലെ കൂടി താരമായി മാറിയിരിക്കുകയാണ് സന.

എടിഎം മെഷീനെ കേന്ദ്രബിന്ദുവാക്കി മഴവിൽ മനോരമ ഒരുക്കിയ ഗെയിം ഷൊയാണ് 'ഉടൻ പണം'. ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് ഉടൻ പണം എടിഎം എത്തുക. ആൾക്കൂട്ടത്തിൽ നിന്നും മത്സരിക്കാനായി മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത് ആയിരം മുതൽ അഞ്ച് ലക്ഷം രൂപവരെ ലഭ്യമാകുന്ന ചോദ്യങ്ങളാണ്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.

സനാ പങ്കെടുത്ത ഉടൻ പണത്തിന്റെ എപ്പിസോഡ് കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP