Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു നാലു ദിവസമായി ടോയ്ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ലാത്ത പോലൊരു ലുക്ക്; ആരാധകർ ആഘോഷമാക്കുമ്പോഴും മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ പരിഹസിച്ച് അഡ്വക്കെറ്റ് സംഗീത ലക്ഷ്മണ; ഇമ്മാതിരി ഗിമ്മിക്‌സ് കാണിച്ച് ആളുകളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കരുതെന്നും അഭിഭാഷക

മൂന്നു നാലു ദിവസമായി ടോയ്ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ലാത്ത പോലൊരു ലുക്ക്; ആരാധകർ ആഘോഷമാക്കുമ്പോഴും മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ പരിഹസിച്ച് അഡ്വക്കെറ്റ് സംഗീത ലക്ഷ്മണ; ഇമ്മാതിരി ഗിമ്മിക്‌സ് കാണിച്ച് ആളുകളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കരുതെന്നും അഭിഭാഷക

തിരുവനന്തപുരം: മോഹൻലാലിന്റെ ഒടിയൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങായ വിഷയം. പുതിയ ലുക്ക് അതിഗംഭീരമെന്നാണ് ഫാൻസുകൾ പറയുന്നത്. ലാലിന്റെ പുതിയ ലുക്ക് കണ്ട് സാക്ഷാൽ രജനീകാന്ത് പോലും ഫോണിൽ വിളിച്ചെന്നും ആരാധകർ ഒരുവശത്ത് തള്ളുന്നു. എന്നാൽ, ഈ അഭിപ്രായങ്ങളെയും തള്ളുകളെയും പരിഹസിച്ചു കൊണ്ടാണ് അഡ്വ. സംഗീത ലക്ഷ്മണ പറഞ്ഞു.

ഫ്രാൻസിൽ നിന്ന് എത്തിയ 25 അംഗ സംഘം 50 ദിവസം എടുത്തായിരുന്നു ഇത്ര വലിയ മെയ്ക്കോവർ നടത്തിയത്. ഇതിനായി 18 കിലോയോളം ശരീരഭാരം താരം കുറയ്ക്കുകയും ചെയ്തു. എന്നാൽ എല്ലാവരും മികച്ചത് എന്ന് അഭിപ്രായപ്പെട്ട മോഹൻലാലിന്റെ ഈ ലുക്കിനെ കുറിച്ചു അൽപ്പം വ്യത്യസ്തമായ അഭിപ്രായമാണു സംഗീത ലക്ഷ്മണയ്ക്ക് ഉള്ളത്. മൂന്നു നാലുദിവസമായി ടോയ്ലറ്റിൽ പോകാത്ത പോകാൻ സാധിച്ചിട്ടില്ല എന്ന പോലെ ഒരു ലുക്കാണു മോഹൻലാലിനുള്ളത് എന്നു സംഗീത ലക്ഷ്മണ പറയുന്നു. തന്റെ ഫേസ്‌ബുക്കിലൂടെയാണു സംഗീത ഇതു വെളിപ്പെടുത്തിയത്.

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

'ഒടിയൻ' എന്നൊരു സിനിമ വരുന്നുണ്ട് പോലും. എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിങ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 34 ദിവസമായി toilet പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doens't look better. More accurately, he looks his worst.

മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും 'ഒടിയൻ' എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് don't miss it എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല.

സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP