Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൗജിഹാദ് തടയാൻ സംഘപരിവാർ സൃഷ്ടിച്ച മെസഞ്ചർ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; ആർഎസ്എസ് ബന്ധമില്ലെന്ന് അവകാശപ്പെടുന്ന രാഹുൽ ഈശ്വർ അടക്കം നടത്തിപ്പുകാർ; തന്നെ ഗ്രൂപ്പുമായി ബന്ധിപ്പിച്ചതിനെതിരേ പരാതിയുമായി ധന്യ രാമൻ

ലൗജിഹാദ് തടയാൻ സംഘപരിവാർ സൃഷ്ടിച്ച മെസഞ്ചർ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; ആർഎസ്എസ് ബന്ധമില്ലെന്ന് അവകാശപ്പെടുന്ന രാഹുൽ ഈശ്വർ അടക്കം നടത്തിപ്പുകാർ; തന്നെ ഗ്രൂപ്പുമായി ബന്ധിപ്പിച്ചതിനെതിരേ പരാതിയുമായി ധന്യ രാമൻ

കൊച്ചി: ലൗ ജിഹാദ് ഹെൽപ്പ് ഡസ്‌ക് എന്ന പേരിൽ സംഘപരിവാർ മെസഞ്ചറിൽ സൃഷ്ടിച്ച രഹസ്യഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്. മത കലപാഹ്വാനങ്ങൾ അടക്കം നിറയുന്ന ഗ്രൂപ്പിൽ പരസ്യമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് ബന്ധം നിഷേധിച്ച് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന രാഹുൽ ഈശ്വർ ഗ്രൂപ്പിന്റെ നടത്തിപ്പുകാരായി രംഗത്തുണ്ട്. ലൗ ജിഹാദ് നേരിടാനെന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിൽ സംഘ പരിവാർ അനുകൂലികൾ തമ്മിൽ തന്നെ പോർവിളികളും കാണാം. ഗ്രൂപ്പിൽ ആരൊക്കെയോ നുഴഞ്ഞുകയറിയെന്ന ആശങ്കയും ചിലർ പ്രകടിപ്പിക്കുന്നു.

അതാത് പ്രദേശത്തെ മുസ്ലിംകൾ പ്രേമം നടിച്ച് ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്ന ലൗ ജിഹാദ് പരസ്പരം അറിയിക്കുകയും കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുകയും ആണ് ലക്ഷ്യമെന്നു ഗ്രൂപ്പ് പറയുന്നു .'ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കളുമായി സംശയകരമായ് സാഹചര്യത്തിൽ ബസ് കയറുന്നത് കണ്ടു. ഉടൻ ഇടപെടണം' എന്ന മട്ടിലുള്ള അറിയിപ്പുകളും ഗ്രൂപ്പിലുണ്ട്. മുമ്പ് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം നടത്തി വ്യാജമെന്ന് കണ്ടെത്തിയ ലൗ ജിഹാദ് കഥകൾ വീണ്ടും പ്രചരിപ്പിക്കുകയാണ് ഗ്രൂപ്പ് .

ഗ്രൂപ്പിലെ മുതിർന്ന സംഘിയായ ടി എൽ ജയകാന്തനും മറ്റ് അംഗങ്ങളും തമ്മിലാണ് രൂക്ഷമായ വാക്‌പോരു നടന്നത്. ഒരു വനിതാ അംഗത്തെ ജയകാന്തൻ അധിക്ഷേപിക്കുന്നതും അവർ രൂക്ഷമായി പ്രതികരിക്കുന്നതും കാണാം. ജയകാന്തനെ സംരക്ഷിക്കാൻ രാഹുൽ ഈശ്വർ ഇടപെടുന്നതും കാണാം .

ഗ്രൂപ്പിലെ ചർച്ചയുടെ സ്‌ക്രീൻ ഷോട്ടുകളടക്കം പുറത്തുവന്നത് സംഘി കേന്ദ്രങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.ഗാന്ധിസമാണ് ഇന്ത്യയുടെ ആത്മാവെന്നും മറ്റും പ്രസംഗിക്കുന്ന രാഹുൽ ഈശ്വരുടെയും മറ്റും തനിനിറം പുറത്തുവന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

ദളിത് പ്രവർത്തകയായ ധന്യ രാമൻ, സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരെയൊക്കെ ഗ്രൂപ്പിൽ അംഗങ്ങളായി കാണിക്കുന്നുണ്ട്. എന്നാൽ സംഘ പരിവാറിന്റെ ഇത്തരത്തിലുള്ള ഒരു പ്രവർത്തനവുമായും തനിക്ക് ബന്ധമില്ലെന്ന് ധന്യരാമൻ അറിയിച്ചു. ഇത്തരം ഒരു ഗ്രൂപ്പിൽ അംഗമായിട്ടില്ലെന്ന് അവർ പറയുന്നു. അപവാദ പ്രപരണത്തന്റെ പേരിൽ തിരുവന്നതപുരം റെയ്ജ്ഞ്ച് ഐജിക്ക് ധന്യ പരാതി നല്കിയിട്ടുണ്ട്. ധന്യാ രാമന്റെ തനിനിറം പുറത്തായെന്ന് വിമർശിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുണ്ടായിരുന്നു.

ഗ്രൂപ്പിലെ അംഗങ്ങളുടെ പുറത്തുവന്ന ചാറ്റ് സ്‌ക്രീൻഷോട്ടുകളിലൊന്നിൽ ധന്യാ രാമൻ തംസ്അപ് ചിഹ്നം ഇട്ടതായി കാണുന്നുണ്ട്. 'ലൗ ജിഹാദ് മാത്രം സംസാരിച്ചാൽ പോരെ? മറ്റുള്ളവ വലിച്ചിഴക്കേണ്ട കാര്യമുണ്ടോ?' എന്ന ഗ്രൂപ്പ് അംഗത്തിന്റെ ചോദ്യത്തിനാണ് ധന്യാ രാമന്റെ തംപ്സ്അപ്.

ലൗ ജിഹാദ് കേസുകൾ പരസ്പരം അറിയിക്കാനും അത് തടയാൻ അതതു സ്ഥലങ്ങളിൽ ചെയ്യാൻ സാധിക്കുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാനും എല്ലാവരും ശ്രമിക്കുക' എന്ന അഭ്യർത്ഥനയോടെ ആയിരുന്നു ലൗവ് ജിഹാദ് ഗ്രൂപ്പിന്റെ തുടക്കം.
ഓൺലൈനിൽ നടക്കുന്നത് അപവാദ പ്രചാരണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ധന്യാ രാമൻ പരാതി നല്കിയിരിക്കുന്നത്. ഓൺലൈൻ ഗ്രൂപ്പിൽ തന്റെ വ്യാജ ഐഡി ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കണം. ഏറെനാളായി തനിക്കെതിരെ വധഭീഷണികൾ ഉണ്ടെന്നും തന്റെ പരാതികളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP