Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്മാർട്ട്‌ഫോണായ വൺ പ്ലസ് ത്രീടി പ്രമോട്ട് ചെയ്യാൻ ട്വീറ്റ് ചെയ്തത് ഐഫോണിൽ നിന്നും; കുറച്ചു നാളായി പുതിയ ഫോൺ ഉപയോഗിക്കുന്നു എന്ന് ട്വീറ്റ്; കള്ളം പറഞ്ഞുള്ള ട്വീറ്റുമായി ഇതുവഴി വരരുതെന്ന് സാനിയയോട് ആരാധകർ; പെയ്ഡ് ട്വീറ്റുമായി വരരുതെന്ന് താക്കീത്

സ്മാർട്ട്‌ഫോണായ വൺ പ്ലസ് ത്രീടി പ്രമോട്ട് ചെയ്യാൻ ട്വീറ്റ് ചെയ്തത് ഐഫോണിൽ നിന്നും; കുറച്ചു നാളായി പുതിയ ഫോൺ ഉപയോഗിക്കുന്നു എന്ന് ട്വീറ്റ്; കള്ളം പറഞ്ഞുള്ള ട്വീറ്റുമായി ഇതുവഴി വരരുതെന്ന് സാനിയയോട് ആരാധകർ; പെയ്ഡ് ട്വീറ്റുമായി വരരുതെന്ന് താക്കീത്

രാധകരോട് കള്ളം പറഞ്ഞ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് എട്ടിന്റെ പണി കിട്ടി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ലഭിച്ചത് എട്ടിന്റെ പണി. സ്മാർട്ട്ഫോണായ വൺ പ്ലസ് ത്രീടിയുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയക്ക് വിനയായത്. ഈ ഫോണിന്റെ പ്രമോഷന്റെ ഭാഗമായുള്ളതായിരുന്നു സാനിയയുടെ ട്വീറ്റ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ വൺ പ്ലസാണ് ഉപയോഗിക്കുന്നതെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു സാനിയയുടെ ട്വീറ്റ്. പക്ഷേ സാനിയ ഈ ട്വീറ്റ് ചെയ്തത് സ്വന്തം ഐ ഫോണിൽ നിന്നായിരുന്നു. ഇത് ട്വീറ്റിന്റെ കൂടെ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ഇന്ത്യൻ താരത്തിനെതിരെ തിരിഞ്ഞു. പെയ്ഡ് ട്വീറ്റുമായി സാനിയ ഈ വഴിക്ക് വരരുതെന്നും ഇത് വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ആരാധകർ റീട്വീറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP