Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത സ്ഥൂലരോഗപിണ്ഡമായി നിങ്ങളുടെ മനസും ബോധവും മാറിക്കഴിഞ്ഞിരിക്കുന്നു; സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങൾ; തളയ്ക്കാൻ ആരുമില്ലാത്ത മദയാന! വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും; പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി

ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത സ്ഥൂലരോഗപിണ്ഡമായി നിങ്ങളുടെ മനസും ബോധവും മാറിക്കഴിഞ്ഞിരിക്കുന്നു; സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങൾ; തളയ്ക്കാൻ ആരുമില്ലാത്ത മദയാന! വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും; പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദത്തിലായ പിസി ജോർജ് എംഎൽഎയെ വിമർശിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി പിസി ജോർജിനെ വിമർശിച്ചിരിക്കുന്നത്.

നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് കേസെടുക്കുമെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന് പിസി ജോർജ് മറുപടി നൽകിയതിനു പിന്നാലെയാണ് പിസിയെ വിമർശിച്ച് ശാരദക്കുട്ടിയും രംഗത്തെത്തിയിരിക്കുന്നത്.

ശാരദക്കുട്ടിയുടെ പോസ്റ്റിലേക്ക്..

ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പൊലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. അത് ചിലപ്പോൾ അവൾക്കു ഒരിക്കൽ നേരിട്ട പീഡാനുഭവത്തെ മുഴുവൻ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.

ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെൺകുട്ടി, കേസ് കൊടുക്കാൻ തയ്യാറായപ്പോൾ പ്രബുദ്ധമായ കേരളസമൂഹം അവൾക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു. കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ഇങ്ങനെ ചോദിക്കാൻ, മിസ്റ്റർ പി സി ജോർജ്ജ്, നിങ്ങൾക്ക് അവകാശമില്ല. പക്ഷെ, നിങ്ങൾക്ക് മാത്രം ഇതൊന്നും മനസിലാകില്ല.

കാരണം ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സം ബോധവും. പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങൾ. തളയ്ക്കാൻ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവർ ആരായാലും,നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവൾ സമൂഹത്തിനു നൽകിയ ഒരു സന്ദേശം ഉണ്ട്.

ഭാവിയിലെ പെൺകുട്ടികൾക്കും ഞങ്ങളെ പോലെ ഉള്ള മുതിർന്ന സ്ത്രീകൾക്കും പകർന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ 'പൊതുപ്രവർത്തന'ത്തിൽ നിന്ന് , അതിനു അവസരം തന്ന ജനതയോടുള്ള കടപ്പാടായി പോലും തിരികെ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യർഥതയെ ആണ് അത് സൂചിപ്പിക്കുന്നത്.. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റർ പി സി ജോർജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP