Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോപി സുന്ദറിന്റെ ഐറ്റം സോങ്ങിനെ ട്രോളി ട്രോളർമാർ; ഭക്തിഗാനത്തിന്റെ ട്യൂണിൽ ഐറ്റം സോങ്ങ് ഉണ്ടാക്കിയെന്ന് കളിയാക്കൽ

ഗോപി സുന്ദറിന്റെ ഐറ്റം സോങ്ങിനെ ട്രോളി ട്രോളർമാർ; ഭക്തിഗാനത്തിന്റെ ട്യൂണിൽ ഐറ്റം സോങ്ങ് ഉണ്ടാക്കിയെന്ന് കളിയാക്കൽ

ജയറാം ചിത്രമായ സത്യയിലെ ഗാനങ്ങളാണ് ട്രോളർമാർക്ക് വിരുന്നായിരിക്കുന്നത്. ഗോപിസുന്ദറിനെ കോപ്പി സുന്ദറാക്കിയ ട്രോൾമാർ പക്ഷേ പുതിയ ഗാനം കോപ്പിയടിയാണ് എന്ന് പറയുന്നില്ല. ഇത്തവണ ഈണമാണ് ട്രോളർമാരെ ആകർഷിച്ചത്.

പാട്ട് കേൾക്കുന്നവർക്ക് ഇത് ഐറ്റം സോംഗാണോ അമ്പലത്തിലെ ഭക്തി ഗാനമാണോ എന്ന സംശയമുണ്ടാകുമെന്നാണ് ട്രോളുകൾ. ഗാനം കേട്ടാൽ ആർക്കും ഈ സംശയം ഉണ്ടാകും. എന്തിന് ഈ ഗാനം പാടി സിത്താര പോലും കരുതിയത് ഇത് ഭക്തിഗാമനമാണെന്നാണ്. ഗായിക തന്നെ ഇക്കാര്യം നേരിട്ട് ഫെയ്ബുക്കിൽ കുറിച്ചിട്ടുമുണ്ട്. ഇതോടെ ട്രോളർമാരും ഉഷാറായി. രാത്രി മ്യൂട്ട് ചെയ്യാതെ ഐറ്റം സോങ്ങ് കാണാനുള്ള ഭാഗ്യമാണ് ഗോപി സുന്ദർ ഒരുക്കിയത്. ഇത് ഫാഷൻ ടിവിയിലും തുടരണം എന്നാണ് ഒരു ആരാധകന്റെ കമന്റ്.

സത്യയിലെ നായികമാരിൽ ഒരാളായ റോമയുടെ ഐറ്റം ഡാൻസായിട്ടാണ് ചിലങ്കകൾ തോൽക്കുന്ന എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അഗ്‌നിപഥിലെ കത്രീന കൈഫ് അവിസ്മരണീയമാക്കിയ ഷീലാ കി ജവാനി എന്ന നൃത്തരംഗത്തിന്റെ പതിപ്പാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. പാട്ട് ഭക്തി ഗാനത്തിന്റെ വഴിക്കാണെങ്കിലും ഡാൻസ് ഐറ്റം ഡാൻസിന്റെ വഴിയേ തന്നെയാണ്. വലിഞ്ഞ് നീങ്ങുന്ന പാട്ടിനെ ഒട്ടും പൊരുത്തമില്ലാത്ത ചടുലമായ നൃത്ത ചുവടുകളുമായി ബുദ്ധിമുട്ടുന്ന റോമയെയാണ് ഗാനത്തിൽ കാണാനാവുക.

വെള്ളിയാഴ്ച രാത്രിയോടെ യൂടൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. സത്യയിലെ ആദ്യഗാനം പുറത്ത് വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP