Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിസ്റ്റർ മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ ,വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ? സംഗീതം മനുഷ്യനെ നശിപ്പിക്കുന്നതാണെന്ന മതപ്രഭാഷകൻ മുജാഹിദ് ബാലിശ്ശേരിക്കായി എല്ലാരും ചൊല്ലണ്.. ഗാനം പാടി മറുപടിയുമായി സൈറ സലിം

മിസ്റ്റർ മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ ,വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ? സംഗീതം മനുഷ്യനെ നശിപ്പിക്കുന്നതാണെന്ന മതപ്രഭാഷകൻ മുജാഹിദ് ബാലിശ്ശേരിക്കായി എല്ലാരും ചൊല്ലണ്.. ഗാനം പാടി മറുപടിയുമായി സൈറ സലിം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംഗീതം ഇസ്ലാം മതവിശ്വാസത്തിന് ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുമെന്നും പറഞ്ഞ മതപ്രഭാഷകന്് കരണത്തിടിക്കുന്ന വിധത്തിൽ മറുപടി നൽകി ഗായിക സൈറ സലിം. പി ഭാസ്‌ക്കരന്റെ രചനയിൽ പിറന്ന എല്ലാരും ചൊല്ലണ്.. നാട്ടാരും ചൊല്ലണ്.. എന്നു തുടങ്ങുന്ന വിഖ്യാദ ഗാനം പാടിയാണ് സൈറ സലിം മറുപടി നൽകിയത്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം സൈറ സലീമാണ് പാട്ടുപാടി മറുപടി നൽകിയത്.

'മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട 'ലെ ഞാൻ' മിസ്റ്റർ മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ ,വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ'' എന്ന മുഖവുരയോടെയുള്ള സൈറയുടെ പോസ്റ്റും പാട്ടു പാടൽ. സൈറയുടെ പാട്ട് ചുരുങ്ങിയ സമയം കൊണ്ട് വൈറലായിട്ടുണ്ട്. തെരുവിൽ ചെണ്ടകൊട്ടി പാടിയതുകൊണ്ട് ലോകത്തിതുവരെ ആരെയും നല്ലവന്മാരാക്കാൻ പറ്റിയിട്ടില്ലെന്നും എന്നാൽ തന്റെ പ്രസംഗത്തിലൂടെ അന്യമതസ്ഥരായ ആളുകൾ വരെ നേർവഴിയിലേക്ക് വന്നിട്ടുണ്ടെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുടെ വാദം.

സംഗീതവും നൃത്തവും ആളുകളെ നശിപ്പിക്കുന്നതാണെന്നും മുജാഹിദ് പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇസ്ലാം സ്ത്രീകൾ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തിൽ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തികെട്ട ഒരേർപ്പാട് ഇല്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

തുടർന്ന് വിവിധകോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. ഇസ്ലാമിന് നൂറ്റാണ്ടുകളുടെ സംഗീത പാരമ്പര്യമുണ്ടെന്നും മുജാഹിദ് ബാലുശ്ശേരിക്ക് സംഗീതം ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ മതിയെന്നും സോഷ്യൽമീഡിയയിൽ അഭിപ്രായം വന്നിരുന്നു. ഇതിനിടെയാണ് മുജാഹിദ് ബാലുശ്ശേരിക്ക് ഗാനമാലപിച്ച ഡെഡിക്കേറ്റ് ചെയ്ത സൈറ സലീം രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP