Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ അനുമതി ഇല്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു; പിന്നീട് മാപ്പു പറയുകയും എന്നാൽ അയാളുടെ മെയിൽ സർക്കിളിൽ എന്നെ 'കളിക്കാൻ കിട്ടി' എന്ന് വീമ്പിളക്കുകയും ചെയ്തതായി അറിഞ്ഞു; നടനും തബലവാദകനുമായ ഹരിനാരായണൻ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി ഫേസ്‌ബുക്കിൽ; രജേഷ് പോളിനും രൂപേഷ് കുമാറിനുമെതിരായ ആരോപണങ്ങൾക്ക് പിന്നാലെ 'ബുദ്ധിജീവി'കളെ തുറന്നുകാട്ടി കൂടുതൽ വനിതകൾ

മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ  അനുമതി ഇല്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു;  പിന്നീട് മാപ്പു പറയുകയും എന്നാൽ അയാളുടെ മെയിൽ സർക്കിളിൽ എന്നെ 'കളിക്കാൻ കിട്ടി' എന്ന് വീമ്പിളക്കുകയും ചെയ്തതായി അറിഞ്ഞു; നടനും തബലവാദകനുമായ ഹരിനാരായണൻ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി ഫേസ്‌ബുക്കിൽ;  രജേഷ് പോളിനും രൂപേഷ് കുമാറിനുമെതിരായ ആരോപണങ്ങൾക്ക് പിന്നാലെ 'ബുദ്ധിജീവി'കളെ തുറന്നുകാട്ടി കൂടുതൽ വനിതകൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർക്കെതിരെ ഗുരുതര പീഡനാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ബുദ്ധിജീവികളെ പൊളിച്ചുകാട്ടുന്ന തുറന്നുപറച്ചിലുകളുമായി കൂടുതൽ വനിതകൾ രംഗത്തെത്തി. അമാനവ സംഗമം നടത്താൻ നേതൃത്വം നൽകിയ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർ ലൈംഗിക കുറ്റകൃത്യം ചെയ്തതായി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ ഡോ. രേഖാ രാജ് അടക്കമുള്ളവർ നേരത്തെ പ്രതികരിച്ചിരുന്നു. ദലിതരോടും സ്ത്രീകളോടും മുസ്ലീങ്ങളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന ആക്റ്റീവിസ്റ്റുകൾ അവരുടെ സ്വകാര്യജീവിതത്തിൽ എത്രമാത്രം സത്യസന്ധരാണെന്ന് ഡോ.രേഖാരാജ്് ഫേസ്‌ബുക്ക്പോസ്റ്റിട്ടതോടെ സൈബർ ലോകത്ത് ഈ വിഷയങ്ങൾ സജീവ ചർച്ചയായത്.

ജീവൻ തോമസ് എന്ന ചിത്രകാരനും ശിൽപിയുമായ വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയ സംഭവം എഴുത്തുകാരി ഗാർഗി എഴുതിയിരുന്നു. ഇതിന് പിന്നാലെ ബേപ്പൂരുള്ള മൃദംഗവാദകനും, നടനുമായ ഹരിനാരായണനെതിരെയും പീഡനാരോപണം ഉയർന്നിരിക്കുകയാണ്. ഒരുയുവതിയുടെ അനുഭവം ഗാർഗിയാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

 

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത് സ്വാതന്ത്ര്യമാണെന്നും പലപ്പോഴും അത് നിഷേധിക്കപ്പെട്ടത് പുരുഷകേന്ദ്രീകൃതമായ ഈ ഊള വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും തിരിച്ചറിയുവാനുള്ള രാഷ്ട്രീയ തെളിച്ചത്തിലേക്കെത്താൻ ഉടലിൽ പെണ്ണും അകമേ അനിശ്ചിതമായ പലതുമായ ഒരാളെന്ന നിലയിൽ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

10 വയസ്സു മുതൽ 17 വയസ്സു വരെ അച്ഛൻ ആയിരുന്ന മൈരനാൽ നിരന്തരം സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെട്ടപ്പോൾ കുടുംബത്തിന്റെ മാനം, അധികാര സ്വരൂപനായ അയാളോടുള്ള ഭയം ഒക്കെക്കൊണ്ടാവാം വീട്ടിലെ മറ്റാളുകൾ ഇതിനെ അതീവ രഹസ്യമായി പൂഴ്‌ത്തിവച്ചത്. സ്‌കൂളിൽ പോകുമ്പോഴും ബന്ധുവീടുകൾ സന്ദർശിക്കുമ്പോഴും വാ തുറക്കാതിരിക്കാൻ എനിക്ക് പ്രത്യേക മാൻഡേറ്റുകൾ കിട്ടിയിരുന്നു. ഒരു പെൺകുട്ടി മാത്രമല്ല, മറ്റു പലതുമായി മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നെ ഞാൻ മനസ്സിലാക്കിത്തുടങ്ങുന്ന ആ പ്രായത്തിൽ ഈ സംഭവങ്ങൾ എനിക്കുണ്ടാക്കിയ ട്രോമ പറഞ്ഞറിയിക്കാനറിയില്ല. സെക്ഷ്വൽ അബ്യൂസിനു പുറമെയുള്ള അയാളുടെ വയലൻസിന്റെ തിരുശേഷിപ്പുകൾ എന്റെ ശരീരത്തിലും മനസ്സിലും ഇപ്പോഴും ബാക്കിയാണ്. വൈകാരികമായി അരക്ഷിതവും അസന്തുലിതവും വയലന്റുമായ ഒരു മനോനിലയിലേക്ക് ഈ സംഭവങ്ങൾ എന്നെ എത്തിച്ചു.

19 വയസ്സിൽ ജോലി ചെയ്തു തുടങ്ങുകയും ഭാഗീകമായി വീടുപേക്ഷിക്കുകയും ചെയ്ത് ഞാനിറങ്ങിയ ഹെട്രോ നോർമേറ്റീവായ ലോകത്ത് എന്റെ ശരീരവും identity യും പല പ്രശ്നങ്ങളുമുണ്ടാക്കിയപ്പോൾ പ്രതിരോധമെന്നോണം എനിക്കുള്ളതുമില്ലാത്തതുമായ പല വൈകാരിക ബൗദ്ധിക privilege കളെയും ഞാൻ manipulate ചെയ്യുകയും സന്ദർഭങ്ങൾക്കനുസരിച്ച് പല കഥകളും perform ചെയ്യുകയും ചെയ്തു. അതെന്നെ കൂടുതൽ ഭീരുവാക്കി എന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. സുഹൃത്തിന്റെയും അച്ഛന്റെയും അമ്മാവന്റെയും ഒക്കെ വേഷം കെട്ടി എന്റെ emotional vulnerabiltiyയെ പല പുരുഷന്മാരും ദുരുപയോഗം ചെയ്തു. പലപ്പോഴും എന്റെ വയലൻസും നുണകളുമെല്ലാം എന്റെ മാത്രം തെറ്റായി ഞാൻ മനസ്സിലാക്കി, പാപബോധത്തിൽ പെട്ടു.

ഏകദേശം 2 വർഷങ്ങൾക്കു മുൻപാണ് ഞാൻ ബേപ്പൂരുള്ള മൃദംഗവാദകനും നടനുമായ ഹരിനാരായണന്റെ വീട്ടിലെത്തുന്നത്. സംഗീതവും സാഹിത്യവും സിനിമയും ചർച്ചചെയ്തുകൊണ്ട് അവിടത്തെ സ്ഥിരം സന്ദർശകയായി. മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ consent ഇല്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെവച്ച് എന്റെ 'നോ' എടുത്തപോലെ നടിക്കുകയും പിന്നീട് മാപ്പു പറയുകയും എന്നാൽ അയാളുടെ male cirlce ഇൽ എന്നെ 'കളിക്കാൻ കിട്ടി' എന്ന് വീമ്പിളക്കുകയും ചെയ്തതായി ഈയ്യടുത്താണ് ഞാൻ അറിഞ്ഞത്. ആ space ഇൽ വന്നുപോയിട്ടുള്ള എന്റെ മറ്റ് പെൺ സുഹൃത്തുക്കളുടെ അനുഭവങ്ങളിൽ ചിലത് ഇതിലും മോശമാണ്. ആ ഇടത്തിൽ വച്ച് ദളിത് ആയ എന്റെ പുരുഷ സുഹൃത്തുക്കൾക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. അയാളുടെ വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പലപ്പോഴും പലരോടും വീരവാദം മുഴക്കുന്നതിന് ഞാൻ സാക്ഷിയാണ്.

കഴിഞ്ഞദിവസം ഒരു പോസ്റ്റർ ഡിസൈൻ ചെയ്തതിന്റെ പൈസയുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിലുണ്ടായ തർക്കത്തിൽ ഞാനയാളെയും അയാളെന്നെയും വൃത്തികെട്ട തെറികൾ വിളിക്കുന്ന അവസ്ഥയുണ്ടായി. ഞാൻ വളരെ വയലന്റായിരുന്നു. ഹൗസ് ഓണർ വാടക ചോദിച്ചുവരുമ്പോൾ എന്തുപറയും എന്ന ചോദ്യത്തിന് 'ട്രൗസറഴിച്ചിട്ട് കെടന്നുകൊടുത്താൽ മതി' എന്നായിരുന്നുആ മഹാന്റെ മറുപടി.

ഒരാളോട് ഒരുകാലത്തുണ്ടായിരുന്ന വൈകാരികമായ അടുപ്പവും dependency യും അയാളെക്കുറിച്ച് സത്യങ്ങൾ തുറന്നുപറയുന്നതിന് തടസ്സമാവരുത് എന്ന ആർജ്ജവം എനിക്കുണ്ടാക്കിത്തന്നത് കഴിഞ്ഞ ദിവസങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന തുറന്നുപറച്ചിലുകളാണ്. ആരതി, സ്നേഹ, ആമി, രേഖച്ചേച്ചി തുടങ്ങി എല്ലാ സ്ത്രീകളോടും നന്ദി, സ്നേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP