Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നമ്മൾ ജീവിക്കുന്നത് വെള്ളരിക്ക പട്ടണത്തിലോ ?; സമൂഹത്തിനും രാജ്യത്തിനും വേണ്ടി പൊതുജനം മുന്നോട്ടു വന്നാലും അവർ ചതിക്കപ്പെടുന്നു; ഇത് എന്തുതരം നീതിയാണ്'; ആധാർ വിവര ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ

'നമ്മൾ ജീവിക്കുന്നത് വെള്ളരിക്ക പട്ടണത്തിലോ ?; സമൂഹത്തിനും രാജ്യത്തിനും വേണ്ടി പൊതുജനം മുന്നോട്ടു വന്നാലും അവർ ചതിക്കപ്പെടുന്നു; ഇത് എന്തുതരം നീതിയാണ്'; ആധാർ വിവര ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആധാർ വിവര ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ രംഗത്ത്. 'നമ്മൾ ജീവിക്കുന്നത് ബനാന റിപ്പബ്ലിക്കിലാണോ' എന്ന ചോദ്യവുമായാണ് ശത്രുഘ്നൻ സിൻഹ വിഷയത്തിൽ പ്രതികരണം നടത്തിയത്. നടക്കുന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറയുന്നു.

ഇത് എന്തുതരം നീതിയാണെന്ന് അദ്ദേഹം ട്വീറ്റിൽ ചോദിക്കുന്നു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പൊതുജനം മുന്നോട്ടുവന്നാലും അവർ ചതിക്കപ്പെടുന്നുവെന്ന് സിൻഹ തന്റെ ട്വീറ്റിൽ പറയുന്നു.

വിഷയത്തിൽ ഉറച്ച നിലപാടെടുത്ത എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയെ അഭിനന്ദിക്കാനും സിൻഹ മറന്നില്ല. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിൻഹ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് ആർക്കും ലഭിക്കുമെന്ന വാർത്ത ദി ട്രിബ്യൂൺ മാധ്യമം പുറത്തുവിട്ടത്. ഇതിനെതിരെ യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ നൽകിയ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമത്തിനെതിരെയും, മാധ്യമ പ്രവർത്തകയ്ക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തത് വലിയ വിവാദമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP