Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ ശിരോവസ്ത്രം അണിഞ്ഞാൽ ദേ ഇങ്ങനെ ഇരിക്കും': സുപ്രീം കോടതി പ്രസ്താവനയ്‌ക്കെതിരെ ശിരോവസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച് സിന്ധു ജോയ് ഫേസ്‌ബുക്കിൽ

'ഞാൻ ശിരോവസ്ത്രം അണിഞ്ഞാൽ ദേ ഇങ്ങനെ ഇരിക്കും': സുപ്രീം കോടതി പ്രസ്താവനയ്‌ക്കെതിരെ ശിരോവസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച് സിന്ധു ജോയ് ഫേസ്‌ബുക്കിൽ

ഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ശിരോവസ്ത്രം ധരിക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി പരാമർശത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സിന്ധു ജോയ്. 'ഞാൻ ശിരോവസ്ത്രം അണിഞ്ഞാൽ ദേ ഇങ്ങനെ ഇരിക്കും' എന്ന അടിക്കുറിപ്പോടെ ശിരോവസ്ത്രം ധരിച്ചുള്ള ചിത്രമുൾപ്പെടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണു സിന്ധുവിന്റെ പ്രതിഷേധം.

ഒരു ദിവസം ശിരോവസ്ത്രം ധരിക്കാത്തതുകൊണ്ട് വിശ്വാസം നഷ്ടപ്പെടില്ലെന്ന സുപ്രീം കോടതി പ്രസ്താവനക്കെതിരെ പ്രതിഷേധിക്കാനും സിന്ധു ആഹ്വാനം ചെയ്യുന്നുണ്ട്. ശിരോവസ്ത്ര വിവാദത്തിൽ സുപ്രീം കോടതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങൾ ഉയരുന്നതിനിടെയാണ് വ്യത്യസ്ത പ്രതിഷേധവുമായി സിന്ധു രംഗത്തെത്തിയത്.

സിന്ധുവിന്റെ ചിത്രം ഇതിനോടകം തന്നെ പതിനയ്യായിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാൾക്കാർ ചിത്രം ഷെയർ ചെയ്യുകയും ചെയ്തു. സിന്ധുവിന്റെ ധീരമായ നിലപാടുകൾക്ക് അഭിനന്ദനം അറിയിച്ച് നിരവധി കമന്റുകളും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

ശിരോവസ്ത്രം അണിഞ്ഞ് മുഷ്ടി ചുരുട്ടിപ്പിടിച്ച് മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ശ്രമിച്ചതിന് അഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ടും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട. എസ്എഫ്‌ഐ നേതാവായിരുന്ന കാലത്തെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ലായെന്ന് വീണ്ടും സിന്ധു തെളിയിച്ചതായും അഭിപ്രായമുയർന്നു. മാധവിക്കുട്ടിയുടെ വിഖ്യാതമായ പല സവിശേഷതകളും സിന്ധുവിലുമുണ്ടെന്നാണ് മറ്റൊരാൾ കമന്റു ചെയ്തിരിക്കുന്നത്.

ഞാൻ ശിരോവസ്ത്രം അണിഞാൽ ദേ ഇങ്ങനെ ഇരിക്കും.... (ഒരു ദിവസം ശിരോ വസ്ത്രം ധരിക്കാത്തതുകൊണ്ട് വിശ്വാസം നഷ്ട്ടപെടില്ലെന്ന സുപ്രീംകോടതി പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക)

Posted by Sindhu Joy on Saturday, 25 July 2015

Stories you may Like

More News in this category+

MNM Recommends +

Go to TOP