Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ സംഘപരിവാർ വിമർശനവുമായി എത്തിയതോടെ ഉഷാറായി സൈബർ സഖാക്കൾ; വിനുവിന് ഇല്ലാത്ത നട്ടെല്ലു സിന്ധുവിനുണ്ടെന്ന് അഭിനന്ദനം: സംഘപരിവാറിനു വഴങ്ങുന്നുവെന്ന ആരോപണത്തിൽ നിന്നു കരകയറാൻ സിന്ധുവിന്റെ പ്രകടനം ഏഷ്യാനെറ്റിനു തുണയാകുമോ?

കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ സംഘപരിവാർ വിമർശനവുമായി എത്തിയതോടെ ഉഷാറായി സൈബർ സഖാക്കൾ; വിനുവിന് ഇല്ലാത്ത നട്ടെല്ലു സിന്ധുവിനുണ്ടെന്ന് അഭിനന്ദനം: സംഘപരിവാറിനു വഴങ്ങുന്നുവെന്ന ആരോപണത്തിൽ നിന്നു കരകയറാൻ സിന്ധുവിന്റെ പ്രകടനം ഏഷ്യാനെറ്റിനു തുണയാകുമോ?

തിരുവനന്തപുരം: സംഘപരിവാറിനു വഴങ്ങുകയാണ് ഏഷ്യാനെറ്റ് ന്യൂസെന്ന വാർത്ത വന്നതോടെ ചാനലിനെ കൈവിട്ട സൈബർ ലോകത്തെ ഇടതുപക്ഷം വീണ്ടും ഏഷ്യാനെറ്റിനൊപ്പം എത്തിയിരിക്കുന്നു. സിന്ധു സൂര്യകുമാർ അവതരിപ്പിക്കുന്ന കവർ സ്റ്റോറി എന്ന പ്രൈം ടൈം ഷോ കടുത്ത സംഘപരിവാർ വിമർശനവുമായി വീണ്ടും ആരംഭിച്ചതോടെയാണു സൈബർ ലോകത്തെ സഖാക്കൾ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

സിന്ധുവിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം വിനു വി ജോണിനെ വിമർശിക്കുക കൂടി ചെയ്യുന്നുണ്ട് സൈബർ ലോകം. നട്ടെല്ലില്ലാത്തവൻ എന്ന നിലയിലാണു വിനുവിനുള്ള അധിക്ഷേപം.

ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ അവതാരകയായ കവർ സ്റ്റോറിയുടെ തിരികെ വരവിലെ ആദ്യ എപ്പിസോഡിൽ ഉറി ആക്രമണം, സർജിക്കൽ സ്ട്രൈക്ക്, നയതന്ത്രബന്ധം, സംഘപരിവാർ അസഹിഷ്ണുത എന്നീ വിഷയങ്ങളിൽ നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും നിശിതമായി വിമർശിച്ചതോടെയാണ് സൈബർ സഖാക്കൾ ഏഷ്യാനെറ്റിൽ വീണ്ടും വിശ്വാസ്യത കണ്ടെടുത്തത്. സമീപദിവസങ്ങളിൽ സഹകരണ ബാങ്ക് പ്രതിസന്ധിയിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രൈം ടൈം ന്യൂസ് അവർ അവതാരകരായ വിനു വി ജോണും, ജിമ്മി ജെയിംസും ബിജെപിയെ സഹായിക്കുംവിധം ചർച്ച നയിച്ചെന്ന ആരോപണം ഉയർത്തിയിരുന്നു. വിനു വി ജോണിന്റെ ചർച്ചയിലെ വാദങ്ങൾ പലപ്പോഴായി ബിജെപി നിലപാടുകളോട് ഐക്യപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം സൈബർ ഗ്രൂപ്പുകളിൽ ചർച്ചയുണ്ടായിരുന്നു. ഏതായാലും വിനു വി ജോണിന്റെ ന്യൂസ് അവർ ചർച്ചയുടെ വീഡിയോ വ്യാപകമായി ഷെയർ ചെയ്ത് ചാനലിന്റെ സംഘപരിവാർ അജണ്ടയെന്ന് വാദിച്ചവരാണ് സിന്ധു സൂര്യകുമാറിനെ മുൻനിർത്തി വിനു വി ജോണിനും ഏഷ്യാനെറ്റിലെ ഒരു വിഭാഗം അവതാരകർക്കും എതിരെ രംഗത്തെത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ഉടമയുടെ മാനേജ്മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിയെയും സംഘപരിവാറിനെയും പിന്തുണക്കാൻ തീരുമാനിച്ചു എന്നതായിരുന്നു സമീപകാലത്ത് ഇടതുപക്ഷം പൊതുവിൽ ചാനലിനെതിരെ ഉയർത്തിയ ആക്ഷേപം. ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്ന ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനി വാർത്താ മേധാവികൾക്ക് അയച്ച കത്തായിരുന്നു ഈ വാദത്തിന് അടിസ്ഥാനം. കത്ത് ഉണ്ടായിരുന്നുവെന്ന കാര്യം ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കത്ത് പിന്നീട് പിൻവലിക്കപ്പെട്ടെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ചാനൽ ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരനോട് യോജിക്കുന്ന രാഷ്ട്രീയം പുലർത്തുന്നവരെ മാത്രം ഇനി ചാനലിലേക്ക് പരിഗണിച്ചാൽ മതിയെന്നായിരുന്നു പിന്നീട് പിൻവലിക്കപ്പെട്ട കത്തിലെ ഉള്ളടക്കം. ഇതിന് ശേഷമുണ്ടായ വിവിധ വിഷയങ്ങളിൽ ബിജെപി അനുകൂല സമീപനമാണ് ചാനൽ സ്വീകരിക്കുന്നത് എന്നായിരുന്നു പൊതുവിൽ ഉള്ള ആക്ഷേപം. ഇത് മുൻനിർത്തിയായിരുന്നു ഇടതുപക്ഷ അനുകൂലികൾ ഏഷ്യാനെറ്റിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ നയപരമായ വിമർശനങ്ങൾക്ക് അവധി നൽകിയാണ് സിന്ധു അനുകൂല മുദ്രാവാക്യങ്ങളിലൂടെ ഏഷ്യാനെറ്റിനെതിരായ വിമർശനങ്ങൾ ലഘൂകരിക്കാൻ ചില ഇടതുപക്ഷഅനുകൂലികൾ തയ്യാറാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP