Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ഇന്ത്യയെപ്പോലെ ഒരു ദരിദ്രരാജ്യത്ത് തായംകളിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സ്‌നാപ് ചാറ്റിന് കിട്ടിയത് എട്ടിന്റെ പണി; ഒറ്റദിവസംകൊണ്ട് റേറ്റിങ് കുത്തനെ താണതോടെ സിഇഒ ഇവാൻ അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞ് തടിയൂരാൻ കമ്പനി; സോഷ്യൽ മീഡിയയിൽ ആപ്പിനെതിരെ ഇന്ത്യൻ പൊങ്കാല

ഇന്ത്യക്കാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ഇന്ത്യയെപ്പോലെ ഒരു ദരിദ്രരാജ്യത്ത് തായംകളിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സ്‌നാപ് ചാറ്റിന് കിട്ടിയത് എട്ടിന്റെ പണി; ഒറ്റദിവസംകൊണ്ട് റേറ്റിങ് കുത്തനെ താണതോടെ സിഇഒ ഇവാൻ അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞ് തടിയൂരാൻ കമ്പനി; സോഷ്യൽ മീഡിയയിൽ ആപ്പിനെതിരെ ഇന്ത്യൻ പൊങ്കാല

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്ചാറ്റ് വ്യാപിപ്പിക്കാൻ ഉദ്യേശിക്കുന്നില്ലെന്ന സിഇഒ ഇവാൻ സ്പീഗെലിന്റെ പ്രസ്താവനയ്ക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തം. ഇതിനെതിരെ ഇന്ത്യക്കാർ വ്യാപകമായി ഓൺലൈൻ പ്രതിഷേധത്തിനിറങ്ങിയതോടെ സ്‌നാപ് ചാറ്റിന്റെ ആപ് റേറ്റിങ് കുത്തനെ താഴുകയാണ്.

സ്മാർട്ട്ഫോണിൽ സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കമ്പനിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലൊരു ദരിദ്ര രാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്ന സ്നാപ്ചാറ്റ് സിഇഒ ഇവാൻ സ്പീഗലിന്റെ പരാമർശമാണ് വിവാദമായത്. ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്ത് ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്ന കാര്യം ഗൗരവപരമായി പരിഗണിക്കേണ്ടതില്ല എന്നായിരുന്നു പരാമർശം.

ഇതു കേട്ട ഇന്ത്യക്കാർ രോഷാകുലരായി. ഇതോടെ ആപ് ഡൗൺലോഡ് ചെയ്ത് റേറ്റിങ് കുറച്ചുകാണിച്ച ശേഷം അൺ ഇൻസ്റ്റാൾ ചെയ്യാനായിരുന്നു ആഹ്വാനം. ഇതോടെ ഒറ്റയടിക്ക് ആപ് റേറ്റിങ് ഒരു പോയന്റോളം കുറഞ്ഞു. പണികിട്ടിയെന്ന് മനസ്സിലാക്കിയതോടെ സിഇഒ അങ്ങനെയല്ല പറഞ്ഞതെന്നും ഒരു മുൻ ജീവനക്കാരൻ അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പറഞ്ഞ് തടിതപ്പാൻ നോക്കുകയാണ് കമ്പനി. എന്നാൽ ഇത്തരമൊരു വിശദീകരണംകൊണ്ടൊന്നും തൃപ്തരാകാതെ സോഷ്യൽ മീഡിയയിൽ സ്‌നാപ് ചാറ്റിനെതിരെയും സിഇഓ ഇവാൻ സ്പീഗലിനെതിരെയും വൻ പ്രതിഷേധമാണ് ഇന്ത്യക്കാരിൽ നിന്ന് ഉയരുന്നത്.

2015 ലാണ് ഇവാൻ സ്പീഗെൽ വിവാദ പരാമർശനം നടത്തിയതെന്ന് വെറൈറ്റി മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. സ്നാപ്ചാറ്റ് എന്ന ആപ്പ് സമ്പന്നർക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയെയും സ്‌പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റിനെ വ്യാപിക്കാമൻ താൽപര്യമില്ലെന്നായിരുന്നു ഇവാൻ സ്പീഗെൽ പറഞ്ഞത്. വാർത്ത പുറത്തായതോടെ ഇവാൻ സ്പീഗെലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിൽ സ്‌നാപ് ചാറ്റിനെ റിവ്യൂവിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകാനും ആഹ്വാനമുണ്ട്.

ഇന്ത്യൻ വിപണിയിൽ സ്നാപ്ചാറ്റിന്റെ വളർച്ച മന്ദഗതിയിലാണ് എന്നതിനെ കുറിച്ച് കമ്പനി ജീവനക്കാരിലൊരാൾ ആശങ്ക ഉയർത്തി സംസാരിക്കുന്നതിനിടെയാണ് ഇവാൻ സ്പീഗൽ ഇങ്ങനെ പറഞ്ഞത്. സ്നാപ്ചാറ്റ് സമ്പന്നർക്കു വേണ്ടിയുള്ള ആപ്ലിക്കേഷനാണെന്നും ഇന്ത്യയും സ്പെയ്നും പോലുള്ള ദരിദ്ര രാജ്യങ്ങളിൽ ആപ്ലിക്കേഷന്റെ സേവനം വർധിപ്പിക്കുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നുമാണ് ഇവാൻ സ്പീഗൽ അഭിപ്രായപ്പെട്ടത്.

അതേസമയം ഇവാൻ സ്പീഗലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെ ആരോപണം നിഷേധിച്ചുകൊണ്ട് സ്നാപ്ചാറ്റ് രംഗത്തെത്തി. കമ്പനിയുടെ മുൻ ജീവനക്കാരൻ ആന്റണി പോംപ്ലിയാനോ സിഇഒ സ്പീഗലുമായി നടത്തിയ സംഭാഷണം തെറ്റായ രീതിയിൽ പുറത്തുവിടുകയായിരുന്നുവെന്നും സ്നാപ്ചാറ്റ് ഇപ്പോൾ പറയുന്നു. പക്ഷേ, അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് വ്യക്തമാക്കി ആപ്പിന്റെ റേറ്റിങ് കുത്തനെ താഴുകയാണിപ്പോൾ.

 

സാനാപ് ചാറ്റ്സിഇഒയെ അഭിസംബോധന ചെയ്തുകൊണ്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ രൂക്ഷ വിമർശനമാണ് ഇന്ത്യക്കാർ ഉന്നയിക്കുന്നത്. ട്വിറ്ററിൽ സ്നാപ്ചാറ്റ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് #BoycottSnapchat എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. ആപ്പ് സ്റ്റോറിലും പ്രതിഷേധം ശക്തമാണ്. പ്ലേ സ്റ്റോറിൽ ആപ്പിന്റെ റേറ്റിങ് ഒരു സ്റ്റാറിലേക്ക് താഴ്‌ത്തിയാണ് പലരും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതോടെ ഒറ്റദിവസം കൊണ്ടുതന്നെ പതിനാറര ലക്ഷം പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയതെന്നാണ് സൂചന. അങ്ങനെ 4.7 റേറ്റിങ് ഉണ്ടായിരുന്ന സ്‌നാപ് ചാറ്റ് ഇപ്പോൾ 4.0 റേറ്റിംഗിലേക്ക് താഴ്ന്നിരിക്കുകയാണ് ഒറ്റ ദിവസം കൊണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP