Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചരിത്രം തിരുത്തിയ' എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനൊപ്പം സൈബർ ലോകവും; തിരുത്തിയിട്ടും കളിയാക്കലിൽ റെക്കോർഡിടാൻ സോഷ്യൽ മീഡിയ

'ചരിത്രം തിരുത്തിയ' എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനൊപ്പം സൈബർ ലോകവും; തിരുത്തിയിട്ടും കളിയാക്കലിൽ റെക്കോർഡിടാൻ സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രഖ്യാപിച്ചും തിരുത്തിയും വീണ്ടും പ്രഖ്യാപിച്ചും എസ്എസ്എൽസി പരീക്ഷാഫലം ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ കളിയാക്കലിൽ മറ്റൊരു റെക്കോർഡ് ഇടാൻ ഒരുങ്ങുകയാണ് സോഷ്യൽ മീഡിയ. ആദ്യം പ്രഖ്യാപിച്ച വിജയശതമാനം 97.99 ശതമാനമായിരുന്നു. എന്നാൽ, പിന്നീട് റിസൽറ്റ് തിരുത്തി വീണ്ടും എത്തിയപ്പോൾ അത് 98.57 ശതമാനമായി ഉയർന്നു.

എന്നാൽ, തെറ്റുകൾ പൂർണമായും കണ്ടെത്തി പരിഹരിക്കാൻ ഇക്കുറിയും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാർഥ്യം. ഇതോടെയാണ് പൂർവാധികം ശക്തിയോടെ സോഷ്യൽ മീഡിയ കളിയാക്കൽ തുടർന്നത്.

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിനെയും വകുപ്പിനെയും സർക്കാരിനെയുമൊക്കെ കളിയാക്കി നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ നിറയുന്നത്. റിസൽറ്റ് വന്നപ്പോൾ പരാജയപ്പെട്ട 1.43 ശതമാനം കുട്ടികൾ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ച് മുഖ്യമന്ത്രി സഹായം നൽകുമ്പോൾ വിജയം നൂറു ശതമാനമാകുമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

അടുത്ത റിസൽട്ട് പരീക്ഷയ്ക്കു മുമ്പേയാണോ എന്ന ചോദ്യത്തിന് 'അതുക്കും മേലെ' എന്ന വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയും സൈബർ ലോകത്തിന്റെ സൃഷ്ടികളിൽപ്പെടും. എസ്എസ്എൽസി പാസായതിന് കരയുന്ന സീരിയൽ നടിയോട് എന്തിനാ കരയുന്നത് എന്നു ചോദിക്കുമ്പോൾ ഞാൻ ഒമ്പതിലല്ലേ പഠിക്കുന്നത് എന്ന മറുപടിയും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

അഴകിയ രാവണൻ സിനിമയിൽ കോടീശ്വരനായ തന്നെ കാണാൻ വീട്ടുമുറ്റത്തെത്തുന്ന നാട്ടുകാർക്ക് നൂറുരൂപ വീതം നൽകാൻ കോടീശ്വരൻ ശങ്കർ ദാസ് പറയുന്ന രംഗമുണ്ട്. ഈ രംഗം പകർത്തിയും എസ്എസ്എൽസി തമാശകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു വിഷയത്തിൽ തോറ്റ കുട്ടികളാണ് സാറിനെ കാണാൻ വരുന്നത് എന്നു അസിസ്റ്റന്റ് പറയുമ്പോൾ പാവങ്ങൾ എല്ലാവർക്കും മൂന്നു എ പ്ലസ് കൊടുത്തുവിട്ടേക്കാൻ പറയുന്ന ശങ്കർ ദാസിനെയും സോഷൽ മീഡിയ ആഘോഷിക്കുന്നുണ്ട്.

ഇതാ ചില പോസ്റ്റുകൾ...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP