Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെബാസ്റ്റ്യൻ പോൾ സ്വബോധത്തോടെയാണോ ലേഖനം എഴുതിയതെന്ന് ചോദിച്ച് അഡ്വ. ജയശങ്കർ; സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലികൾ അർപ്പിച്ച് തുറന്ന കത്തെഴുതി കെ എ ഷാഹിന; ഗൂഢാലോചന ഉണ്ടെന്ന സൂചന മഞ്ജു വാര്യർക്ക് എവിടെന്നു കിട്ടിയെന്ന് ചോദിച്ച് അഡ്വ. സംഗീത ലക്ഷ്മണ; ഇടതു സഹയാത്രികനൊപ്പം ദിലീപിനും കട്ടസപ്പോർട്ടായി ഫേസ്‌ബുക്ക് പോസ്റ്റ്! ലേഖന വിവാദം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നു

സെബാസ്റ്റ്യൻ പോൾ സ്വബോധത്തോടെയാണോ ലേഖനം എഴുതിയതെന്ന് ചോദിച്ച് അഡ്വ. ജയശങ്കർ; സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലികൾ അർപ്പിച്ച് തുറന്ന കത്തെഴുതി കെ എ ഷാഹിന; ഗൂഢാലോചന ഉണ്ടെന്ന സൂചന മഞ്ജു വാര്യർക്ക് എവിടെന്നു കിട്ടിയെന്ന് ചോദിച്ച് അഡ്വ. സംഗീത ലക്ഷ്മണ; ഇടതു സഹയാത്രികനൊപ്പം ദിലീപിനും കട്ടസപ്പോർട്ടായി ഫേസ്‌ബുക്ക് പോസ്റ്റ്! ലേഖന വിവാദം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നു

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഓൺലൈനിൽ എഴുതിയ ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനെതിരെ സൈബർ ലോകത്ത് വിമർശനം മുറുകുന്നു. അദ്ദേഹത്തിന്റെ ലേഖനം ആയുധമാക്കി ദിലീപ് അനുകൂലികൾ ഒരു വശത്ത് പ്രചരണം ശക്തമാക്കിയപ്പോൾ മറുവശത്ത് കടുത്ത വിർശനമാണ് അദ്ദേഹ  നേരിടുന്നത്. സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉയരണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനമാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.

സോഷ്യൽ മീഡിയിയൽ കടുത്ത വിമർശനം തുടരുന്നതിനിടെ അഡ്വ. ജയശങ്കർ ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിലും അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തി. സ്വബോധത്തോടെയാണോ സെബാസ്റ്റ്യൻ പോൾ ലേഖനം എഴുതിയത് എന്ന് സംശയിക്കുന്നുവെന്നാണ് ജയശങ്കർ പറഞ്ഞത്. ഗണേശ് കുമാർ പോയത് തെറ്റില്ല. അദ്ദേഹം സിനിമാക്കാരൻ എന്ന നിലയിലാണ് പോയതെന്നെങ്കിലും കരുതാം. പി സി ജോർജ്ജ് പറഞ്ഞതിനെയും നമുക്ക് അഗീകരിക്കാം. എല്ലാവരും പറയുന്നതിന് വിപരീതമായി പറയുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. പക്ഷേ, ഒരു നിയമജ്ഞനും ഭരണഘടനാ വിദഗ്ധനുമായ പോൾ എഴുതിയത് തെമ്മാടിത്തരമാണെന്നും ജയശങ്കർ വക്കീൽ പറയുന്നു.

സ്ത്രീപീഡന കേസിൽ നേരിട്ട് ബന്ധമുള്ള വിൻസെന്റിന് പോലും ജാമ്യം കിട്ടി. ഇതൊക്കെ ജഡ്ജിമാരുടെ വിവേചനാധികാരത്തിൽ പെട്ടകാര്യമാണ്. മുഹമ്മദ് നിസാമിന് ജാമ്യം കിട്ടാത്ത കാര്യവും വക്കീൽ ചൂണ്ടിക്കാട്ടി. ജയശങ്കർ വക്കീലിനെ കൂടാതെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത് മാധ്യമപ്രവർത്തക ഷാഹിനയാണ്. ഇന്നലെ വരെ ജീവിച്ച സെബാസ്റ്റ്യൻ പോളിന് ആദരാജ്ഞലികൾ എന്നു പറഞ്ഞ് തുറന്ന കത്തെഴുതി ഷാഹിന.

താങ്കളുടെ ലേഖനം പലരെയും ഞെട്ടിച്ചു .എന്നെയും . വീണ്ടും വീണ്ടും വായിച്ചപ്പോൾ ഞെട്ടൽ നിരാശക്കു വഴി മാറി . ഇത് വരെ നമ്മൾ കണ്ട സെബാസ്റ്റ്യൻ പോളല്ല , ആ ലേഖനത്തിൽ സംസാരിക്കുന്നത് . നിയമം പഠിച്ച , പ്രാക്ടീസ് ചെയ്യുന്ന ഒരാളുടെ ഭാഷയോ യുക്തിയോ അല്ല ആ എഴുത്തിൽ ഉള്ളത് . എന്തായാലും ഇങ്ങനെ എഴുതിയ സ്ഥിതിക്ക്താങ്കൾ സംവാദത്തിന് തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു . 

നൂറു കണക്കിന് വിചാരണ തടവുകാരും റിമാൻഡ് പ്രതികളും ജയിലിൽ കിടക്കുമ്പോൾ വെറും 60 ദിവസം മാത്രം പിന്നിട്ട ഒരു പ്രത്യേക തടവുകാരന് വേണ്ടി താങ്കൾ സംസാരിക്കുന്നതിന്റെ യുക്തി എന്താണ് ? പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല അയാൾ ജയിലിൽ കിടക്കുന്നത് . 'മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന , കൊലപാതകം കഴിഞ്ഞാൽ ഇന്ത്യൻ പീനൽ കോഡിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായി കരുതപ്പെടുന്ന ബലാൽസംഗം എന്ന കുറ്റത്തിനാണ് അയാൾ ജയിലിൽ കിടക്കുന്നത്. ഈ പ്രത്യേക പ്രതിക്ക് വേണ്ടി മാത്രം (ആ കേസിൽ തന്നെ പതിനാല് പ്രതികളുണ്ടല്ലോ ) ഇങ്ങനെ എഴുതാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണം ഉണ്ടോ ? - തുറന്ന കത്തിൽ ഷാഹിന ചോദിക്കുന്നു.

അതേസമയം സെബാസ്റ്റ്യൻ പോളിനും ദിലീപിനും കട്ട സപ്പോർട്ടുമായാണ് അഡ്വ. സംഗീത ലക്ഷ്മണ രംഗത്തെത്തിയത്. മഞ്ജു വാര്യരെ സംശയത്തിന്റെ നിഴലിൽ നിർത്താനുമാണ് സംഗീതലക്ഷ്മണ ശ്രമിച്ചത്. സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

സെബാസ്റ്റ്യൻ പോൾ സാറിന് എന്റെ സപ്പോർട്ട്. ശ്രീ. ദിലീപിന് എന്റെ കട്ട സപ്പോർട്ട്.
കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയപ്പെടുന്നതിന് ശേഷം വെറും 48 മണിക്കൂറിനുള്ളിൽ ശ്രീ.ദിലീപിന്റെ മുൻഭാര്യ ശ്രീമതി. മഞ്ചു വാര്യർ പറഞ്ഞത് ''ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്, ഈ ഒരു ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണ്ണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക'' എന്നാണ്. അങ്ങനെയെങ്കിൽ ശ്രീമതി. മഞ്ചു വാര്യർക്ക് ഈ information എവിടുന്ന് കിട്ടി? ഞാൻ മനസിലാക്കിയത് ശരിയാണ് എങ്കിൽ, 'ഇര'യാക്കപ്പെട്ട നടിക്ക് ഇല്ലാത്ത ഈ ആരോപണം ശ്രീമതി. മഞ്ചു വാര്യർ മാധ്യമ ക്യാമറകളുടെ മുന്നിൽ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് പറഞ്ഞു എന്നല്ലാതെ അങ്ങേയറ്റം പൂർണ്ണമായ പിന്തുണ പോയിട്ട് ഒരു പിന്തുണയും ' ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾ'ക്ക് അവർ നൽകിയിട്ടില്ല എന്നാണ്. ശ്രീമതി.മഞ്ചു വാര്യർ എന്ന ശ്രീ.ദിലീപിന്റെ മുൻഭാര്യ, ശ്രീ.ശ്രീകുമാരമേനോൻ എന്ന പരസ്യചിത്ര- സംവിധായകനുമായുള്ള ബന്ധത്തെ കുറിച്ച് എനിക്ക് വേണ്ടും വിധമുള്ള clarity ഇപ്പോൾ ഇല്ലാത്തതുകൊണ്ട് ഞാൻ അതിവിടെ പറയുന്നില്ല.
ഇരയാക്കപ്പെട്ട സ്ത്രീയെയും, ശ്രീമതി.മഞ്ചു വാര്യരെയും പോലെ ഞാൻ സിനിമാനടി അല്ലല്ലോ? ?? ശ്രീ.ദിലീപുമായി എനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നില്ലല്ലോ? :p ശ്രീ. ദിലീപിന്റെ മുൻഭാര്യ അല്ലല്ലോ ഞാൻ? ?? പിന്നെ, ഒരു തെറ്റ് ഞാൻ ചെയ്തിട്ടുമുണ്ട്. അൽപം നിയമം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ആധികാരികത വേണം, clarity എന്തായാലും വേണം. അതൊരു കുഴപ്പമാണോ സുഹൃത്തുക്കളെ? :p
---------------------
ഇതു കൂടി പറയേണ്ടതുണ്ട്. ഒരിക്കൽ കൂടി പറയുകയാണ്;
തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തിൽ എങ്ങനെയാണ്? എനിക്കതിന് കഴിയുന്നില്ല.
നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ. അതും അതിനോട് ചേർത്തുവെക്കാനുള്ളതും പൊലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, ശ്രീ.ദിലീപിന്റെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പൊലീസിന്റെ- പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന version ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ.

ആ കണ്ടെത്തലിന്റെ പിൻബലത്തിൽ കോടതി ശ്രീ. ദിലീപിനെ ശിക്ഷിക്കട്ടെ, അതുവരെ ഞാനും എന്റെ പ്രാർത്ഥനകളും ശ്രീ.ദിലീപിനൊപ്പമുണ്ടാവും. എന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആഗ്രഹിക്കുന്നത്, അതിനുശേഷവും എന്റെ മനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടാവും എന്നാണ്. ഓണാവധി കഴിഞ്ഞ് കോടതി നാളെ തുറക്കുന്നതിനാൽ ഓഫീസ് തിരക്കുകൾ എനിക്ക് കുറച്ചധികമുണ്ട്. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയാനായി ഇപ്പോൾ സമയം അനുവദിക്കുന്നില്ല. നേരത്തെ പറഞ്ഞത് ഇവിടെ താഴെ ലിങ്കിൽ ഉണ്ട്. ശ്രീ. ദിലീപിന് രണ്ട് തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചു എന്നതുകൊണ്ട് ഇരുവരെ പറഞ്ഞതിൽ നിന്ന് ഒരടി പോലും ഞാൻ പിന്നോട്ട് പോയിട്ടില്ല. പോവുകയുമില്ല. ഒരക്ഷരം പോലും ഞാൻ പിൻവലിച്ചിട്ടില്ല. പിൻവലിക്കുകയുമില്ല. ശ്രീ.ദിലീപിന് എന്റെ കട്ട സപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP