Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സച്ചിദാനന്ദനും കെഇഎന്നും തൊട്ട് അപ്പുക്കട്ടൻ വള്ളിക്കുന്നും ഒ അബ്ദുല്ലയും വരെ; നിഷ്പക്ഷ ചിന്തകരും ഇടതു ചിന്തകരും ദലിത് ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരും ഒരുപോലെ ആവശ്യപ്പെട്ടത് ഝാർഖണ്ഡിലെ പോപ്പുലർ ഫ്രണ്ട് നിരോധനം പിൻവലിക്കാൻ; അഭിമന്യു വധത്തിൽ കേരളം ഒറ്റപ്പെടുത്തുന്ന സുഡാപ്പികൾക്കായി വാദിച്ചവർക്ക് സോഷ്യൽ മീഡിയയുടെ ട്രോൾ

സച്ചിദാനന്ദനും കെഇഎന്നും തൊട്ട് അപ്പുക്കട്ടൻ വള്ളിക്കുന്നും ഒ അബ്ദുല്ലയും വരെ; നിഷ്പക്ഷ ചിന്തകരും ഇടതു ചിന്തകരും ദലിത് ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരും ഒരുപോലെ ആവശ്യപ്പെട്ടത്  ഝാർഖണ്ഡിലെ പോപ്പുലർ ഫ്രണ്ട് നിരോധനം പിൻവലിക്കാൻ; അഭിമന്യു വധത്തിൽ കേരളം ഒറ്റപ്പെടുത്തുന്ന സുഡാപ്പികൾക്കായി വാദിച്ചവർക്ക് സോഷ്യൽ മീഡിയയുടെ ട്രോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ യുവനേതാവിനെ കാമ്പസിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് വ്യക്തമായിട്ടും ഇനിയും നേരം വെളുക്കാത്തമട്ടിൽ പ്രതികരിച്ച സാംസ്‌കാരിക നായകരെയും നിഷ്പക്ഷ ചിന്തകരേയും ഇടതുപക്ഷക്കാരെയും ദളിത് ബുദ്ധിജീവികളേയുമെല്ലാം ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ.

ഒരു വിഭാഗം സാംസ്‌കാരിക നായകരെയും മാധ്യമ പ്രവർത്തകരെയും നിരന്തരമായി ഗൾഫ്് യാത്രകൾക്ക് കൊണ്ടുപോയും സെമിനാറും സിമ്പോസിയവുമെന്നാക്കെ പറഞ്ഞ് വൻതുക പ്രതിഫലം നൽകിയും പോപ്പുലർ ഫ്രണ്ടുകാർ സ്വാധീനിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ വിളയാട്ടം അതിരുവിടുന്ന ഘട്ടത്തിലാണെന്ന ആക്ഷേപം എപ്പോഴും ഉയരുമ്പോഴും സംഘടനയ്‌ക്കെതിരെ ശക്തമായ നിലപാട് വേണ്ടെന്ന നിലപാടിലായിരുന്നു സിപിഎം. ഇപ്പോഴും നിലപാടുമാറ്റം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും എസ്ഡിപിഐയ്ക്ക് മൂക്കുകയർ ഇട്ടേ മതിയാകൂ എന്ന ചർച്ച സജീവമാണ് പാർട്ടിയിൽ. പ്രത്യേകിച്ച് സിപിഎമ്മിൽ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറി അനുഭാവികളും അംഗങ്ങളുമായി മാറിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ.

ഇതോടെ ഇതുവരെ സംഘപരിവാറുകാർ മാത്രം ആവശ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് നിരോധനം എന്ന ആവശ്യം ഇടതുപക്ഷക്കാർക്ക് ഇടയിലും ഉയർന്നുതുടങ്ങി. എന്നാൽ ഇതൊന്നും കാണാത്തമട്ടിലും അറിയാത്ത മട്ടിലുമാണ് പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന സാംസ്‌കാരിക നായകരും നിഷ്പക്ഷരെന്ന പറയുന്നവരും ഇടതുപക്ഷ ചിന്തകരും ബുദ്ധിജീവികളുമെല്ലാം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുമ്പോൾ മുമ്പ് ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ ഉണ്ടായ ഇവരുടെ പ്രതികരണങ്ങൾ ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുന്നത്. അന്ന് പ്രൊഫ. കെ സച്ചിദാനന്ദൻ, കെഇഎൻ കുഞ്ഞഹമ്മദ്, ഒ അബ്ദുല്ല, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എൻ പി ചെക്കുട്ടി, ഡോ. ജെ ദേവിക, കെ കെ കൊച്ച്, ജമാൽ കൊച്ചങ്ങാടി, എ വാസു, എ സജീവൻ, ഗോപാൽ മേനോൻ, കെ കെ ബാബുരാജ്, രൂപേഷ് കുമാർ, എ എസ് അജിത് കുമാർ, വി ആർ അനൂപ്, ഡോ. വർഷ ബഷീർ, എ എ വഹാബ്, ഡോ. ധന്യ മാധവ്, വി പ്രഭാകരൻ, റെനി ഐലിൻ എന്നിവരടങ്ങുന്ന നീണ്ട നിര ഒപ്പുശേഖരണം നടത്തിയത് സുഡാപ്പികളുടെ നിരോധനം ജാർഖണ്ഡ് സർക്കാർ പിൻവലിക്കണമെന്ന് പറഞ്ഞായിരുന്നു.

എസ്ഡിപിഐയുടെ മുഖപത്രമായ തേജസിൽ അന്ന് ഇതുസംബന്ധിച്ച വന്ന വാർത്തയും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്. ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേ ഝാർഖണ്ഡിൽ കേസെടുത്തതായി അറിവില്ലെന്ന് സാംസ്്ക്കാരിക നായകർ പ്രസ്താവനയിൽ പറയുന്നു. അതേസമയം, ആൾക്കൂട്ട കൊലപാതകങ്ങളും വിവിധ പൊലീസ് പീഡനങ്ങളുമടക്കം 14 കേസുകളിൽ പോപുലർ ഫ്രണ്ട് നിയമപോരാട്ടം നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടനാ ഓഫിസ് മുദ്രവച്ച പൊലീസ്, സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കള്ളക്കേസുകൾ ചുമത്തി പീഡനം തുടരുകയാണെന്നും സാംസ്്്ക്കാരിക നായകൾ ഒപ്പുവെച്ച രേഖയിൽ അന്ന് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തുകയും അതിന് പിന്നാലെ കോട്ടയത്തും പേരാമ്പ്രയിലും വീണ്ടും ആക്രമണങ്ങൾ നടത്തുകയും പോർവിളി മുഴക്കുകയും ചെയ്യുന്ന എസ്ഡിപിഐക്ക് എതിരെ ഇപ്പോഴും ഇവരൊന്നും മിണ്ടുന്നില്ല. കൈവെട്ട് കേസ് ഉൾപ്പെടെ കേരളം കണ്ട മറ്റൊരു ക്രൂരമായ സംഭവത്തിലും പോപ്പുലർ ഫ്രണ്ടിനെതിരെ ചെറുവിരലനക്കാൻ സാംസ്‌കാരിക നായകരായ പലരും തയ്യാറായിരുന്നുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഇരട്ടത്താപ്പും കപടമുഖവും തുറന്നുകാട്ടി സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

അന്ന് തേജസിൽ വന്ന വർത്ത ഇങ്ങനെ:

ഝാർഖണ്ഡിലെ പോപുലർ ഫ്രണ്ട് നിരോധനം
ജനാധിപത്യവിരുദ്ധം; ഉടനെ പിൻവലിക്കണം

കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം നിരോധിച്ച ജാർഖണ്ഡ് സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഉടനെ പിൻവലിക്കണമെന്നും പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

1908ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം സ്വീകരിച്ച നടപടി തികഞ്ഞ മുൻവിധിയോടെയുള്ളതും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗവുമാണ്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും പൊലീസ് പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ രംഗത്തുവരുകയും നിയമപോരാട്ടം നടത്തുകയും ചെയ്യുന്നതിൽ ബിജെപി സർക്കാരിനുള്ള അസ്വസ്ഥതയാണ് പോപുലർ ഫ്രണ്ടിനെതിരായ നടപടിയിലേക്ക് നയിച്ചതെന്നാണ് മനസ്സിലാകുന്നത്.

ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേ ഝാർഖണ്ഡിൽ കേസെടുത്തതായി അറിവില്ല. അതേസമയം, ആൾക്കൂട്ട കൊലപാതകങ്ങളും വിവിധ പൊലീസ് പീഡനങ്ങളുമടക്കം 14 കേസുകളിൽ പോപുലർ ഫ്രണ്ട് നിയമപോരാട്ടം നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് ജാർഖണ്ഡ് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടനാ ഓഫിസ് മുദ്രവച്ച പൊലീസ്, സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കള്ളക്കേസുകൾ ചുമത്തി പീഡനം തുടരുകയാണെന്നും വാർത്തയുണ്ട്.

വിയോജിപ്പുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ദുർബലരുടെ ശാക്തീകരണ ശ്രമങ്ങളോട് സന്ധിയില്ലെന്നുമുള്ള സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾക്കു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണ്. പൗരബോധമുള്ള സമൂഹം ഇത്തരം ഫാഷിസ്റ്റ് വെല്ലുവിളികൾക്കെതിരേ രംഗത്തുവരണം. ഊഹാപോഹങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളിൽ നിന്ന് ജാർഖണ്ഡ് സർക്കാർ അടിയന്തരമായി പിൻവാങ്ങുകയും പോപുലർ ഫ്രണ്ടിനെതിരായ നിരോധനം പിൻവലിക്കുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ ആവശപ്പെട്ടു.

പ്രഫ. കെ സച്ചിദാനന്ദൻ, കെഇഎൻ കുഞ്ഞഹമ്മദ്, ഒ അബ്ദുല്ല, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എൻ പി ചെക്കുട്ടി, ഡോ. ജെ ദേവിക, കെ കെ കൊച്ച്, ജമാൽ കൊച്ചങ്ങാടി, എ വാസു, എ സജീവൻ, ഗോപാൽ മേനോൻ, കെ കെ ബാബുരാജ്, രൂപേഷ് കുമാർ, എ എസ് അജിത് കുമാർ, വി ആർ അനൂപ്, ഡോ. വർഷ ബഷീർ, എ എ വഹാബ്, ഡോ. ധന്യ മാധവ്, വി പ്രഭാകരൻ, റെനി ഐലിൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP