1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
27
Thursday

നിങ്ങളെന്റെ അദ്ധ്യാപകനായിരുന്നല്ലോ? അതൊക്കെ പണ്ട്, കോഴ്‌സ് കഴിഞ്ഞ് ഇപ്പോ നീ പ്രായപൂർത്തിയായ വെറും പെണ്ണ്; ബസ്സ്റ്റാന്റുകളിൽ കരിക്കട്ട കൊണ്ട് സെക്‌സിന് ഇരക്കുന്ന നമ്പറുകളിലൊന്ന് സ്ത്രീ, ദളിത് വിമോചന ഗീർവാണങ്ങൾ തട്ടിവിട്ട ഇവന്റേതുമാകും; ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഇംഗ്ലീഷ്‌ പ്രൊഫസർ ചാറ്റ്‌ബോക്‌സിലിട്ട അശ്ലീലം പരസ്യമാക്കി വിദ്യാർത്ഥിനി

May 19, 2017 | 01:36 PM | Permalink



സ്വന്തം ലേഖകൻ

പഠിപ്പിക്കുന്ന കാലത്ത് മാന്യനും സ്ത്രീവിമോചകനും സർവോപരി ബുദ്ധിജീവിയുമായിരുന്ന ഒരു കോളജ് ആധ്യാപകന്റെ തനിസ്വാരൂപം തുറന്നു കാട്ടി വിദ്യാർത്ഥിനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ശ്രീശങ്കരാചാര്യ സർവകലാശാലയിലെ എം.ഫിൽ വിദ്യാർത്ഥിനിയായ ശ്രീധന്യ കളത്തിൽ ആണ് അതേ കോളജിലെ ഇംഗ്ലീഷ്‌  അദ്ധ്യാപകന്റെ അശ്ലീല ചാറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളജിലെ പകൽ മാന്യനായ ഒരു അദ്ധ്യാപകൻ കഴിഞ്ഞ ദിവസം രാത്രിയിൽ ചാറ്റ് ചെയ്യാൻ വന്നതിങ്ങനെ... എന്ന മുഖവുരയോടെയാണ് ശ്രീധന്യ മുൻകാല അദ്ധ്യാപകനെക്കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

ഇപ്പോൾ എന്ത് ചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോൾ തണുക്കാറുണ്ടോ? ഒരു സെൽഫി തരുമോ എന്നൊക്കെ. പഠിപ്പിച്ചിരുന്നപ്പോൾ അത്രയ്ക്ക് അപരിചിതനെ പോലെ പെരുമാറി കൊണ്ടിരുന്ന ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ എന്ന് ചിന്തിച്ച് അന്തം വിട്ടു പോയെന്നും നിങ്ങളെന്റെ അദ്ധ്യാപകനായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ അതൊക്കെ പണ്ട്, ഇപ്പോ നീ പ്രായപൂർത്തിയായ വെറും പെണ്ണെന്നുമായിരുന്നു മറുപടിയെന്നും പോസ്റ്റിൽ പറയുന്നു. ശ്രീധന്യയുടെ പോസ്റ്റ് വന്നതിന് പിന്നാലെ അദ്ധ്യാപകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

ശ്രീധന്യ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ;

പകൽ മാന്യനായ ഒരു അദ്ധ്യാപകൻ കഴിഞ്ഞ ദിവസം രാത്രിയിൽ ചാറ്റ് ചെയ്യാൻ വന്നതിങ്ങനെ... ഇപ്പോൾ എന്ത് ചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോൾ തണുക്കാറുണ്ടോ? ഒരു സെൽഫി തരുമോ ന്നൊക്കെ. പഠിപ്പിച്ചിരുന്നപ്പോൾ അത്രയ്ക്ക് അപരിചിതനെ പോലെ പെരുമാറി കൊണ്ടിരുന്ന ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ എന്ന് ചിന്തിച്ച് അന്തം വിട്ടു പോയി.

അല്ല നിങ്ങളെന്റെ അദ്ധ്യാപകനായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ അതൊക്കെ പണ്ട് കോഴ്‌സിൽ ആയിരുന്നപ്പോൾ, കോഴ്‌സ് കഴിഞ്ഞ് ഇപ്പോ നീ പ്രായപൂർത്തിയായ വെറും പെണ്ണെന്ന് തിരിച്ച് കേൾക്കുമ്പോൾ അയാളുടെ ക്ലാസുകളിൽ വന്നു പോയ് കൊണ്ടിരുന്ന സ്ത്രീ, ദളിത് വിമോചന സങ്കൽപ്പങ്ങളിലെ സ്വാതന്ത്ര ഗീർവാണങ്ങൾ ഓർമ്മ വന്നു. വൃത്തിഹീനമായ റെയിൽ വേ, ബസ്സ്റ്റാന്റ് ക്ലോസറ്റുകളിൽ കരിക്കട്ട കൊണ്ട് സെക്‌സിന് ഇരക്കുന്ന നമ്പറുകളിലൊന്ന് ഇവന്റെതും ഉണ്ടാകുമായിരിക്കും, അത്രയ്ക്ക് അറപ്പ് തോന്നി കാർക്കിച്ചു തുപ്പി.

ഇനി എന്റെ കുറച്ച് സംശയങ്ങൾ ആണ്.... സർവ്വകലാശാലാ അദ്ധ്യാപകർ പോലും പെൺകുട്ടികളോട് ഇങ്ങനെ ചോദിക്കുന്നതിന്റെ കാര്യമെന്താണ്? രാത്രി ഓൺലൈനിലുള്ള പെൺകുട്ടികളെ 'ട്രൈ' ചെയ്താൽ കിട്ടുന്നവരാണെന്ന മോറൽ പൊലീംസിംഗിന്റെ ഭാഗമായുള്ള ചോദ്യമിറക്കലാണോ ഇതൊക്കെ? പഠിപ്പിക്കുമ്പോൾ ഇതേ കണ്ണോടെയാവില്ലേ ഈ മഹാൻ പെൺകുട്ടികളെ കാണുക? സെൻസിറ്റീവ് ആയ മനുഷ്യനായതുകൊണ്ട് തുറന്ന് പറയുന്നതാണ് പോലും. ഇതേ സെൻസിറ്റിവിറ്റി ന്യായം തന്നെയായിരിക്കും മകളെ ബലാൽസംഘം ചെയ്യുന്ന അച്ഛനും, അനുവാദം കൂടാതെ പെണ്ണിനെ അശ്ലീലത്തോടെ നോക്കുന്ന ഓരോരുത്തനും പറയാനുണ്ടാവുക.

ആൾക്കൂട്ടത്തിൽ മാന്യനും ഒറ്റയ്ക്ക് ഒറ്റയ്ക്ക് പറ്റെ തോന്ന്യാസിയും ആവുന്നവന്മാർ ചൂഷണ സാഹചര്യം നിലനിർത്തുന്ന സ്ഥലങ്ങളിൽ മിണ്ടാതിരിക്കാൻ അല്ല ഞാൻ ഇത്രയും കാലം കൊണ്ട് പഠിച്ചതും പഠിപ്പിച്ചതും. ഇപ്പോൾ മിണ്ടാതിരുന്നാൽ ഇതേ ചോദ്യങ്ങൾ തന്നെ അയാളിൽ നിന്ന് വരും കാലത്തും വിദ്യാർത്ഥിനികൾ കേൾക്കേണ്ടി വരും അത് തടയാൻ എന്നാൽ ആവുന്നത് ഞാൻ ചെയ്യും. പഠന കാലത്ത് മാതൃക കാണിച്ച് ശേഷം പെൺകുട്ടികളോട് മോശം ലക്ഷ്യം വച്ച് പെരുമാറുന്നത് ഒരധ്യാപകനും ചേർന്ന പണി അല്ല. കോളേജിന് പുറത്ത് പെണ്ണുങ്ങളോട് മാത്രം ഇറക്കുന്ന ഇത്തരം വേലകളും ചോദ്യം ചെയ്യപ്പെടണം. മുൻകാലത്തെ ബഹുമാനം കാരണം എന്ത് ചോദിച്ചാലും ക്ഷമിച്ച് കളയും എന്ന് ധരിച്ച് കാണുമോ ഇവനൊക്കെ. പറഞ്ഞ് നാറ്റിക്കണം. ഇത്തരം സൂക്കേടുള്ള ആരും ഈ വഴി വരണ്ടന്നും ഓർമ്മിപ്പിക്കുന്നു.

പെണ്ണിന്റെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന മികച്ച സൗഹൃദങ്ങൾ തന്നെയാണ് കാലടി യൂണിവേഴ്‌സിറ്റിയും എനിക്ക് തന്നത്. ആ കണ്ടീഷനിംഗിന്റെ ധൈര്യം മതി എനിക്കീ കപടബിംബങ്ങളെ പൊളിച്ച് കളയാൻ..

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'സുനികുട്ടനെ' പരിചയമില്ലെന്ന മൊഴി വിനയാകും; അപ്പുണ്ണിയെ കിട്ടിയാൽ ഉടൻ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് പൊലീസ് മേധാവിയുടെ അനുമതി തേടി; നടിയുടെ മൊഴിയെടുക്കലിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചു; ദിലീപിന്റെ ഭാര്യയും അമ്മയും പ്രതിയാകും: ഭർത്താവിന് പിന്നാലെ കാവ്യയും അഴിക്കുള്ളിലേക്കോ?
സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ എല്ലാം മാനേജ്‌മെന്റിൽ നിന്നും മറച്ചു പിടിച്ചു; സഹപ്രവർത്തകർ സ്വാധീനിക്കുന്നത് ഒഴിവാക്കാൻ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലും സ്വിച്ച് ഓഫ് ചെയ്തതോടെ ഒത്തുതീർപ്പ് അസ്ഥാനത്തായി; കേസ് ഒതുക്കാനുള്ള നീക്കം ശ്രേയംസും തടഞ്ഞു; പീഡനക്കേസിൽ മാതൃഭൂമി അവതാരകനെ കുടുക്കിയത് ഇരയുടെ തന്ത്രപരമായ നീക്കം
ആദ്യം ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ള അകത്തായി; പിന്നാലെ മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപും; അടുത്ത കുറി വീണത് കോവളം എംഎൽഎയ്ക്ക്; ഒടുവിൽ മാതൃഭൂമി അവതാരകനും അകത്തായി; അധികാരത്തിന്റേയും സമ്പത്തിന്റേയും അടയാളമായി പെണ്ണിനെ കരുതുന്നവർക്ക് ചങ്കിടിപ്പ്; സ്ത്രീ വിഷയത്തിൽ പിണറായി നിലപാട് കർശനമാക്കിയതോടെ അകത്താകുമെന്ന് ഭയന്ന് അനേകം നേതാക്കളും കോടീശ്വരന്മാരും
ആറു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടയിൽ കാവ്യാമാധവൻ പലതവണ പൊട്ടിക്കരഞ്ഞു; എനിക്കൊന്നും അറിയില്ല ദിലീപേട്ടൻ പാവമാണെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി; വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് പിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് നിലവിളിച്ചു; ദിലീപിന്റെ ജയിൽവാസം നീളുമ്പോൾ ഒളിഞ്ഞിരിക്കുന്ന സ്രാവുകളെ കൂടി വീഴ്‌ത്താൻ പദ്ധതി തയ്യാറാക്കി പൊലീസ്
'നിങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പറഞ്ഞില്ലല്ലോ, ഇപ്പോൾ ഇവരല്ലേ പറഞ്ഞത്, അതുനടത്തിയിട്ടു മതി നിങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത്'; നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച പിണറായി വിജയൻ ആശുപത്രി മാനേജ്‌മെന്റുകളെ വിലക്കിയത് ഒറ്റ വാക്കുകൊണ്ട്; കേരള മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കുതന്നെയെന്ന് ജാസ്മിൻ ഷാ പറഞ്ഞതു വെറുതെയല്ല!
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ