Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപ നിശാന്തിനെയും രശ്മിയെയും ക്രൂരമായി ആക്ഷേപിക്കുമ്പോൾ നിയമങ്ങൾ ഉറക്കം നടിക്കുന്നു; തെറിയെ തെറി കൊണ്ടുനേരിടാൻ കഴിയില്ല; തെറി വിളിക്കുമ്പോൾ കിട്ടുന്ന ആ ആത്മരതിയുണ്ടല്ലോ അതനുഭവിച്ച് ശിഷ്ടകാലം നീക്കാം; സോഷ്യൽ മീഡിയയിൽ സ്ത്രീകളെ തെറി വിളിക്കുന്നതിനെതിരെ ശ്രീജ നെയ്യാറ്റിൻകര

ദീപ നിശാന്തിനെയും രശ്മിയെയും ക്രൂരമായി ആക്ഷേപിക്കുമ്പോൾ നിയമങ്ങൾ ഉറക്കം നടിക്കുന്നു; തെറിയെ തെറി കൊണ്ടുനേരിടാൻ കഴിയില്ല; തെറി വിളിക്കുമ്പോൾ കിട്ടുന്ന ആ ആത്മരതിയുണ്ടല്ലോ അതനുഭവിച്ച് ശിഷ്ടകാലം നീക്കാം; സോഷ്യൽ മീഡിയയിൽ സ്ത്രീകളെ തെറി വിളിക്കുന്നതിനെതിരെ ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ സൈബർ ഇടത്തിൽ അധിക്ഷേപിക്കുന്നതിലെ അർഥശൂന്യത ചൂണ്ടിക്കാട്ടുകയാമ് ശ്രീജ നെയ്യാറ്റിൻകര. ദളിത് അവകാശങ്ങളുടെ പേരിൽ മറ്റുള്ളവരെ തെറി പറയുന്ന പ്രവണതയെയും അവർ ചോദ്യം ചെയ്യുന്നു. ദീപ നിശാന്ത്, രശ്മി എന്നിവരെ ക്രൂരമായി ആക്ഷേപിക്കുമ്പോൾ, ഇവിടുത്തെ നിയമങ്ങൽ ഉറക്കം നടിക്കുകയാണ്. ചിത്രലേഖ, പ്രഭാകരൻ എന്നിവർ ഫേസ്‌ബുക്കിലൂടെ സഭ്യമല്ലാത്ത പദങ്ങൾ ഉപയോഗിച്ച് എതിരാളികളെ അധിക്ഷേപിക്കുന്നത് പ്രശ്‌നപരിഹാരത്തിന് ഉതകില്ലെന്നും ശ്രീജ തന്റെ പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ മൊഴി മുത്തുകൾ അവകാശ പോരാട്ടത്തിന്റെ ഭാഗമാത്രെ .... ഇങ്ങനെ തെറിവിളിച്ചോടി നടന്നുള്ള 'പോരാട്ടങ്ങളെ'യാണ് നിങ്ങൾ അവകാശ സമരത്തിന്റെ ലേബൽ ചാർത്തി മഹത്വവൽക്കരിക്കുന്നതെങ്കിൽ ആ മഹത്വവൽക്കരണം ഇവിടത്തെ നിയമവ്യവസ്ഥയുടെ നട്ടെല്ലില്ലായ്മയെയാണ് സൂചിപ്പിക്കുന്നത് .....

ദീപ നിശാന്ത് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും കോളേജധ്യാപികയുമാണ് ... രശ്മി രാഷ്ട്രീയാഭിപ്രായങ്ങൾ മുഖപുസ്തകത്തിൽ തുറന്നെഴുതുന്ന . ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ... എന്ന് കരുതി ഇരുവരും വിമർശനങ്ങൾക്കതീതരല്ല ... പക്ഷേ അവരെ ഇത്ര ക്രൂരമായി ആക്ഷേപിക്കുമ്പോൾ അവരുടെ സ്ത്രീത്വത്തെ .പൊതുയിടത്തിൽ വലിച്ചു കീറുമ്പോൾ ഇവിടത്തെ നിയമങ്ങൾ മറ്റു പല വിഷയങ്ങളിലും ഉറക്കം നടിക്കുന്നത് പോലെ ഉറക്കം നടിക്കുകയാണ് .....തെറിയെ തെറി കൊണ്ട് നേരിടാൻ കഴിയില്ല ... സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും സംരക്ഷിക്കാനുള്ള നിയമങ്ങളാണ് ഇവിടെ പ്രയോജനപ്പെടുത്തേണ്ടത് ....

ഇവിടെ മറുഭാഗം ദളിത് സ്ത്രീയായതു കൊണ്ടും ദീപ നിശാന്തും രശ്മിയും ആൾറെഡി പ്രിവിലേജ്ഡ് ലേഡീസ് ആയതു കൊണ്ടും അവരുടെ ആത്മാഭിമാനത്തിനും അന്തസ്സിനും ഒരു വിലയുമുണ്ടാകില്ല എന്നറിയാം ... ജാതിവെറി പൂണ്ടവരുടെ നിരന്തര പീഡനത്തിന് ഇരയായി സഹിച്ചും ക്ഷമിച്ചുമൊക്കെ അങ്ങ് കഴിഞ്ഞോളണം ...നുമ്മ ന്യായീകരണക്കാർ ബാക്കി നോക്കിക്കോളും .....

സവർണ്ണതയെ ഇല്ലായ്മ ചെയ്യാൻ സവർണ്ണർക്കെതിരെ തെറിവിളിയുമായി ഓടിയാൽ പരിഹാരമാകുമെങ്കിൽ എന്നേ അതാകുമായിരുന്നു .... ഇതാണ് ചിത്രലേഖയുടെയും പ്രഭാകരന്റെയും ഒക്കെ അവകാശ പോരാട്ടത്തിന്റെ മാർഗമെങ്കിൽ അവരുടെ പ്രശ്‌ന പരിഹാരം വിദൂരത്ത് തന്നെയാണ് .... പിന്നെ തെറിവിളിക്കുമ്പോൾ കിട്ടുന്ന ആ ആത്മരതിയുണ്ടല്ലോ അതനുഭവിച്ചു ശിഷ്ട കാലം തള്ളി നീക്കാം അത്രതന്നെ ....

ദീപ നിശാന്തിനോടും രശ്മിയോടും പിന്നെ എന്റെ മുഖപുസ്തകത്തിലെ . സ്ത്രീകളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും ജാതി മത വർണ്ണ ഭേദമന്യേ വിലകല്പിക്കുന്ന സുഹൃത്തുക്കളോടുമായി ( അവരോടു മാത്രമായി ) പറയാനുള്ളത് ഇത്രമാത്രം .... ഇത്രയേറെ തരംതാണ പദങ്ങൾ എഴുതിപ്പിടിപ്പിച്ചു സ്ത്രീകളെ അപമാനിച്ചവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ഒരു ഇമെയിൽ സന്ദേശമെങ്കിലും നിയമപാലകർക്കു മുന്നിൽ എത്തിക്കുക ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP