Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഹൻലാലിനെിരെ പ്രതിഷേധിച്ചത് അലൻസിയർ അല്ല; സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ സൂപ്പർതാരത്തെ കണ്ട ഭാവം നടിക്കാതെ യുവ സംവിധായകൻ; ഏത് പടച്ചതമ്പുരാനായാലും സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാൻ ഇല്ലെന്ന് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മോഹൻലാലിനെിരെ പ്രതിഷേധിച്ചത് അലൻസിയർ അല്ല; സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ സൂപ്പർതാരത്തെ കണ്ട ഭാവം നടിക്കാതെ യുവ സംവിധായകൻ; ഏത് പടച്ചതമ്പുരാനായാലും സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാൻ ഇല്ലെന്ന് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: 'സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാൻ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ടമുറിയിലായാലും. ഒറ്റ നിലപാട് മാത്രം'. അവാർഡ് വിതരണത്തിന് ശേഷം യുവ സംവിധായകൻ ദീപേഷ് ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഈ വാക്കുകൾ. സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിൽ മോഹൻലാലിനെതിരെ പ്രതിഷേധം ഉയർത്തിയത് യഥാർതത്തിൽ അലൻസിയർ അല്ല എന്നും അത് മറ്റൊരു സംവിധായകൻ ആയ ദീപേഷാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്.

മോഹൻലാൽ മുഖ്യാതിഥിയായി എത്തിയ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അലൻസിയറിന്റെ തോക്ക് ചൂണ്ടിയുള്ള പ്രതിഷേധമായിരുന്നു ഏറെ ചർച്ചയായത്. എന്നാൽ അത് പ്രതിഷേധമായിരുന്നില്ലെന്ന് അലൻസിയർ മറുനാടൻ മലയാളിയിലൂടെ വ്യക്തമാക്കിയിരുന്നു. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ടി ദീപേഷാണ് ചടങ്ങിൽ പ്രതിഷേധം അറിയിച്ചത്.

അവാർഡ് സ്വീകരിക്കാനായി ദീപേഷ് എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് അരികിൽ നിന്നിരുന്ന മോഹൻലാലിനെ കണ്ടഭാവം പോലും നടിക്കാതെയാണ് നടന്നുനീങ്ങിയതെന്നായിരുന്നു പിന്നീട് വന്ന വിമർശനം. ദീപേഷ് അവാർഡ് മേടിക്കുന്ന വിഡിയോയിലും ഇത് വ്യക്തമായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ദീപേഷിനെതിരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായി. മോഹൻലാലിനെപ്പോലെ വലിയ ഒരാളെ അപമാനിക്കുന്ന തൃരീതിയിൽ പെരുമാറിയത് വൻ വിവാദമായിരുന്നു. എന്നാൽ

സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ദീപേഷ് വീണ്ടും രംഗത്തെത്തി.മോഹൻലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥി ക്ഷണിക്കുന്നതിനെ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് ദീപേഷ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട് നിവേദനം നൽകിയവരിൽ ദീപേഷുമുണ്ടായിരുന്നു.നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് മോഹൻലാൽ സ്വീകരിക്കുന്നതിന്റെ പേരിലായിരുന്നു നടനെതിരെ പ്രതിഷേധമുണ്ടായത്. ഈ വിവാദങ്ങൾ തള്ളിയാണ് സർക്കാർ മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP