Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒൺലി ഇൻകമിങ്.. നോ ഔട്ട്ഗോയിങ്..! അന്ന് സ്വർഗത്തിലെ ഞാവൽപ്പഴം, ഇന്ന് നരകത്തിലെ വിറകുകൊള്ളി..! ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച സുഡാപ്പികൾക്ക് ക്രിസ്ത്യാനിയെ വിവാഹം കഴിച്ച ഷെഹാനയുടെ കാര്യം വന്നപ്പോൾ ചോദ്യം ഏത് സ്വാതന്ത്ര്യം എന്ന്; ഹാലിളകുന്ന എസ്ഡിപിഐക്കാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ഒൺലി ഇൻകമിങ്.. നോ ഔട്ട്ഗോയിങ്..! അന്ന് സ്വർഗത്തിലെ ഞാവൽപ്പഴം, ഇന്ന് നരകത്തിലെ വിറകുകൊള്ളി..! ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച സുഡാപ്പികൾക്ക് ക്രിസ്ത്യാനിയെ വിവാഹം കഴിച്ച ഷെഹാനയുടെ കാര്യം വന്നപ്പോൾ ചോദ്യം ഏത് സ്വാതന്ത്ര്യം എന്ന്; ഹാലിളകുന്ന എസ്ഡിപിഐക്കാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ എസ്ഡിപിഐ-പോപ്പുലർഫ്രണ്ട് സംഘടനകൾക്ക് മതനിരപേക്ഷ സ്ത്രീപക്ഷ മുഖം നൽകിയ ഇടപെടലായിരുന്നു ഹാദിയ കേസിലേത്. അഖിലയെന്ന ഈഴവ യുവതി ഇസ്ലാം സ്വീകരിച്ച് എസ്ഡിപിഐ നേതാവ് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവർക്കുവേണ്ടി സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്ത സംഘടനയാണ് എസ്ഡിപിഐ. ഹാദിയ കേസിൽ സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചവർ പക്ഷെ ഇപ്പോൾ സ്വന്തം മതത്തിൽനിന്നൊരു പെൺകുട്ടി അന്യമതസ്ഥനെ വിവാഹം കഴിച്ചപ്പോൾ ഹാലിളകുന്ന കാഴ്ചയാണ് കാണുന്നത്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഹാരിസണും ഷെഹാനയും തമ്മിൽ നടന്ന വിവാഹമാണ് പോപ്പുലർഫ്രണ്ട്-എസ്ഡിപിഐ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാർ എന്നിവർ തന്നെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹാരിസണും ഷംസിയും ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചപ്പോഴാണ് എസ്ഡിപിഐയുടെ ഇരട്ടത്താപ്പ് പുറംലോകമറിയുന്നത്. ഇതോടെ സോഷ്യൽമീഡിയ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.

അന്ന് സ്വർഗത്തിലെ ഞാവൽപ്പഴം, ഇന്ന് നരകത്തിലെ വിറകുകൊള്ളി എന്ന തലക്കെട്ടോടെയാണ് പോപ്പുലർഫ്രണ്ടിന്റെ ഇരട്ടത്താപ്പിനെ വിശേഷിപ്പിക്കുന്നത്. സ്വന്തം മതത്തിലേക്ക് ആരു വന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവർക്കുവേണ്ടി വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും പറഞ്ഞ് പോരാടുകയും ചെയ്യുന്ന എസ്ഡിപിഐക്കാർ, പക്ഷെ ഇസ്ലാം മതംവിട്ട് ആരെങ്കിലും പോയാൽ അവരെ വേട്ടയാടുന്നു എന്നതിന് തെളിവാണ് ഈ സംഭവമെന്ന ചർച്ചയും സജീവമായിക്കഴിഞ്ഞു. ഒൺലി ഇൻകമിങ് നോ ഔട്ട്ഗോയിങ് എന്നതാണ് സുഡാപ്പികളുടെ പ്രഖ്യാപിത മുദ്രാവാക്യമെന്ന നിലയിൽ ഈ സംഭവത്തിൽ ട്രോളുകളും വന്നുകഴിഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് ഹാരിസന്റെയും ഷഹാനയുടെയും ഫേസ്‌ബുക്ക് വീഡിയോ വൈറലായത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റിൽ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടർന്ന് വിവാഹ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു.

എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാർ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നിൽ. അവർ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കവിനെപോലെ ആവാൻ താത്പര്യമില്ലെന്നും ഹാരിസൺ പറഞ്ഞു. തനിക്ക് ഭർത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാൻ തങ്ങൾ പരസ്പരം നിർബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി.

മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭർത്താവ് എന്നെ മതം മാറ്റിയിട്ടില്ല. എസ്ഡിപിഐക്കാർ ക്വേട്ടേഷൻ നൽകിയിരിക്കുകയാണ് ഭർത്താവിനെയും കുടുംബത്തെയും കൊല്ലാൻ. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെൺകുട്ടി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും ആറ്റിങ്ങൽ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP