Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിൽ ഇന്ത്യയോടു തോൽക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയുടെ വെബ്‌സൈറ്റുകൾ ആക്രമിച്ച് വിഷമം തീർക്കുന്നു; കാഷ്മീരിനു മോചനം നല്കാൻ ആവശ്യപ്പെട്ട് ആക്രമിച്ചത് കേരളാ ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ വെബ്‌സൈറ്റ്; 'ഗോ മോദി ഗോ' തലക്കെട്ടോടെയുള്ള പോസ്റ്ററും വൈബ്‌സൈറ്റിൽ; സൈറ്റ് വീണ്ടെത്തെങ്കിലും സുരക്ഷിതമല്ല

അതിർത്തിയിൽ ഇന്ത്യയോടു തോൽക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയുടെ വെബ്‌സൈറ്റുകൾ ആക്രമിച്ച് വിഷമം തീർക്കുന്നു; കാഷ്മീരിനു മോചനം നല്കാൻ ആവശ്യപ്പെട്ട് ആക്രമിച്ചത് കേരളാ ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ വെബ്‌സൈറ്റ്; 'ഗോ മോദി ഗോ' തലക്കെട്ടോടെയുള്ള പോസ്റ്ററും വൈബ്‌സൈറ്റിൽ; സൈറ്റ് വീണ്ടെത്തെങ്കിലും സുരക്ഷിതമല്ല

ആർ.കണ്ണൻ

തിരുവനന്തപുരം: കേരളാ ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ വെബ്‌സൈറ്റായ http://www.tekerala.org പാക്കിസ്ഥാൻ ഹാക്കർമാർ തകർത്തു. 'ഗോ മോദി ഗോ' എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് 'പാക്കിസ്ഥാൻ സൈബർ സ്‌ക്കൾസ്' എന്ന ഹാക്കർമാർ സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്. കാശ്മീർ വിട്ടു നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സൈറ്റ് ഹാക്ക് ചെയ്തിരുന്നത്. കാശ്മീരിന് സ്വാതന്ത്രം കൊടുക്കുക, ഇന്ത്യയുടെ പട്ടാള ചിട്ടകളും കൊലകളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വാചകങ്ങളാണ് പോസ്റ്ററിൽ.

ടെക്‌നിക്കൽ സംഘങ്ങൾ സൈറ്റ് റീസ്റ്റോർ ചെയ്‌തെങ്കിലും സെക്യൂരിറ്റി പാച്ച് ചെയ്യാത്തതിനാൽ വീണ്ടും ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട കേരളാ സൈബർ വാരിയേഴ്‌സ് അഡ്‌മിൻ മിത്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക എ ഗ്രേഡ് വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെടുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാലാണെന്നും പാക്കിസ്ഥാനിലുള്ള ഡി ഗ്രേഡ് സൈറ്റുകൾക്കുള്ള സുരക്ഷ പോലും ഇവിടെ എ ഗ്രേഡ് സൈറ്റുകൾക്കില്ലെന്നും മിത്രൻ പറയുന്നു. പാക്കിസ്ഥാൻ ഹാക്കർമാർ ഇനിയും ഹാക്ക് ചെയ്യാൻ സാധ്യതയുള്ളതിനാൽ വെബ്‌സൈറ്റിൽ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സന്ദേശം പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.

ഇന്ത്യയോടുള്ള പാക്കിസ്ഥാന്റെ ശത്രുതയുടെ ഭാഗമായാണ് ഗവൺമെന്റ് സൈറ്റുകൾ ആക്രമിക്കപ്പെടുന്നത്. പാക്കിസ്ഥാൻ സൈബർ അറ്റാക്കേഴ്‌സ് എന്ന ഹാക്കിങ്ങ് ടീമാണ് ഇന്ത്യയുടെ പ്രധാന വെബ് സൈറ്റുകൾ തകർക്കാൻ മുൻപന്തിയിലുള്ളത്. കേരളാ സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്‌മെന്റിന്റെയും മലബാർ ദേവസ്വത്തിന്റെയും ഡൽഹി യൂണിവേഴ്‌സിറ്റിയുടെയും ഉൾപ്പെടെ നിരവധി ഗവണമെന്റ് സൈറ്റുകൾ ഇവരുടെ സൈബർ ആക്രമണത്തിനിരയായിട്ടുണ്ട്. കേരളത്തിലെ മിക്ക വെബ്‌സൈറ്റുകളും സൈബർ സുരക്ഷയിൽ പിന്നിലാണ്. http://keralaathletics.org എന്ന വെബ് സൈറ്റും സുരക്ഷാ ഭീഷണിയിലാണെന്ന് മിത്രൻ മറുനാടനോട് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കലാണ് കേരളാ സൈബർ വാരിയേഴ്‌സ് ടീമിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഫേസ്‌ബുക്ക് വഴി അശ്ലീലത പരത്തുന്ന ഞരമ്പന്മാർക്കെതിരെയും സന്ധിയില്ലാ യുദ്ധം നടത്തുകയാണിവർ. കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിലെ ഞരമ്പന്മാരെ വീണ്ടും കേരളാ സൈബർ വാരിയേഴ്‌സ് തകർത്ത് വാരി. അശ്ലീല ചിത്രങ്ങളും മെസേജുകളും പോസ്റ്റ് ചെയ്തു വന്ന 150 ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളും 50 പേജുകളും 300-ൽ അധികം വ്യാജ അക്കൗണ്ടുകളും കേരളാ സൈബർ വാരിയേഴ്‌സ് ബ്ലൂ ആർമി തകർത്തു.

കഴിഞ്ഞ 21 ന് ആരംഭിച്ച ഇന്ത്യൻ ഓൺലൈൻ പോസ്റ്റിറ്റിയൂഷൻ, ഇന്ത്യൻ സെക്‌സ് ചാറ്റിങ്ങ് എന്നീ മിഷനുകളുടെ ഭാഗമായിട്ടാണ് ഈ അക്കൗണ്ടുകളെല്ലാം നശിപ്പിച്ചത്. പത്ത് പേരടങ്ങിയ ടീമിനെ നയിച്ചത് ടിന്റു, മിത്രൻ എന്നീ അഡ്‌മിൻ മാരാണ്. പത്ത് ദിവസം കൊണ്ടാണ് മിഷൻ ഇവർ പൂർത്തിയാക്കിയത്. ഇവരുടെ ഫെയ്‌സ് ബുക്ക് പേജ് വഴിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP