Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂവാലശല്യത്തിന് പിടിയിലായവർക്ക് പൊലീസ് സ്റ്റേഷനിൽ അണ്ടർവെയറിൽ നിർത്തി കൈകൊട്ടിപ്പാടൽ ശിക്ഷ; താനൂർ സിഐയെ ആക്ഷൻ ഹീറോയാക്കി വാഴ്‌ത്തിയും എതിർത്തും ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ; വീഡിയോ പുറത്തുവന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം എസ് പി

പൂവാലശല്യത്തിന് പിടിയിലായവർക്ക് പൊലീസ് സ്റ്റേഷനിൽ അണ്ടർവെയറിൽ നിർത്തി കൈകൊട്ടിപ്പാടൽ ശിക്ഷ; താനൂർ സിഐയെ ആക്ഷൻ ഹീറോയാക്കി വാഴ്‌ത്തിയും എതിർത്തും ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ; വീഡിയോ പുറത്തുവന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം എസ് പി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൂവാലശല്യത്തിന് പിടികൂടിയ യുവാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ കൈകൊട്ടി പാട്ടുപാടൽ ശിക്ഷ. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലാണ് ആക്ഷൻ ഹീറോ ബിജു സ്‌റ്റൈലിൽ ശിക്ഷ അരങ്ങേറിയത്.

സ്ത്രീകളുടെ പുറകെ നടന്ന് പാട്ടുപാടിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തവർക്കാണ് ഇത്തരത്തിൽ ശിക്ഷ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ വച്ച് താനൂർ സിഐ അലവിയാണ് മൂന്നുപേരെ അടിവസ്ത്രത്തിൽ നിർത്തി കൈകൊട്ടിപ്പാടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഭവം ചർച്ചയായി മാറിയിരിക്കുകയാണ്.

പൊലീസുകാർ ചെയ്തത് നല്ലകാര്യമാണെന്നും മറിച്ച് ഇത്തരം ശിക്ഷകൾ നടപ്പാക്കാൻ പൊലീസിന് എന്തധികാരമെന്നുമെല്ലാം വാദങ്ങൾ ഉയരുന്നുണ്ട് സോഷ്യൽമീഡിയയിൽ. ഒരു വർഷം മുമ്പുണ്ടായ സംഭവമാണെന്നും ശിക്ഷ നടപ്പാക്കിയതല്ല, മറിച്ച് എങ്ങനെയാണ് സ്ത്രീകളുടെ പിന്നാലെ പാട്ടുപാടി നടന്നതെന്ന് കാണിക്കാൻ ആവശ്യപ്പെട്ടതാണെന്നും പൊലീസ് പറയുന്നു.

പൊതുസ്ഥലത്ത് ഇത്തരത്തിൽ ഇവർ ശല്യമുണ്ടാക്കുന്നു എന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ ഇതിൽ പരാതി ഇല്ലായിരുന്നു എന്നതിനാൽ തന്നെ താക്കീതു നൽകി മൂന്നുപേരെയും വെറുതെ വിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൃശ്യം പ്രചരിച്ചത്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായി. നിനക്കാ പാട്ടിന്റെ രണ്ടുവരി അറിയില്ലേ.. ങാ.. എന്നാൽ പാട് ആ രണ്ടുവരി എന്ന് സിഐ നിർദ്ദേശിക്കുന്നതും കാണാം. ഇതോടെ പൊലീസുകാരൻ നൽകിയ ശിക്ഷ മാതൃകാപരമാണെന്ന വാദവുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.

എന്നാൽ പൊലീസ് ശിക്ഷ വിധിക്കാൻ ആരാണെന്ന ചോദ്യവുമായും ഇത് ഇടതു സർക്കാരിന്റെ വീഴ്ചയായും ചിത്രീകരിച്ചാണ് മറ്റൊരു വിഭാഗം പ്രതിഷേധിക്കുന്നത്. എതായാലും ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മലപ്പുറം എസ് പി.

അടുത്തിടെ പൊലീസ് സ്റ്റേഷനിൽ പതിനേഴുകാരനെ കെട്ടിയിട്ട സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പുണ്ടായ സംഭവത്തിന്റെ ഒരു വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ശിക്ഷ എന്ന നിലയ്ക്കല്ല യുവാക്കളോട് ഇത്തരത്തിൽ കാണിക്കാൻ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

പൊതു സ്ഥലത്ത് സ്ത്രീകളെ പാട്ട് പാടി ശല്യം ചെയ്തതിനാണ് കസ്റ്റഡിയിൽ എടുത്തത്. എങ്ങിനെയാണ് എന്ന് ചെയ്തത് എന്ന ചോദ്യം ചെയ്തപ്പോൾ അത് കാണിച്ചു തരികയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. മറ്റൊരു പൊലീസ് തന്നെയാണ് ചിത്രങ്ങൾ പകർത്തിയത് എന്നും സംശയമുയർന്നിട്ടുണ്ട്. ഇത് ഇപ്പോൾ പുറത്തുവന്നത് എങ്ങനെയെന്നതും ചർച്ചയായി. പരാതി ഇല്ലാത്തതിനെത്തുടർന്ന് ഇവരെ വിട്ടയച്ചതായാണ് പൊലീസ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP