Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംഎൽഎ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ തെറ്റിദ്ധാരണ മാറിക്കിട്ടിയേനെ; ലോക കേരള സഭ മാമാങ്കമായിരുന്നെന്നും എന്തു നേടിയെന്നുമുള്ള കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്

എംഎൽഎ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ തെറ്റിദ്ധാരണ മാറിക്കിട്ടിയേനെ; ലോക കേരള സഭ മാമാങ്കമായിരുന്നെന്നും എന്തു നേടിയെന്നുമുള്ള കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: കേരള സഭയ്ക്ക് എതിരെയുള്ള കെ.മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി.ടി.എം തോമസ് ഐസക്ക്.സഭയിൽ അദ്ദേഹം പങ്കെടുത്തിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണ മാറി കിട്ടുമായിരുന്നുവെന്ന്ും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസറ്റിന്റെ പൂർണ രൂപം:

'കേരളസഭ മാമാങ്കം ആണെന്നും അതുകൊണ്ട് എന്ത് നേടി എന്നും മറ്റും കെ മുരളിധരൻ എം എൽ എ പ്രസ്താവിച്ചു കണ്ടു . എം എൽ എ എന്ന നിലയിൽ അദ്ദേഹം സഭയിൽ പങ്കെടുത്തിരുന്നുവെങ്കിൽ ഈ തെറ്റിദ്ധാരണ മാറി കിട്ടിയേനെ. നമ്മൾ നിയമസഭാ സാമാജികരും വിവിധ നാടുകളിലെ പ്രവാസി പ്രതിനിധികളും അടങ്ങുന്ന ഒരു സഭ ഔപചാരികമായി സമ്മേളിച്ച് പ്രവാസി ലോകം ഇന്ന് നേരിടുന്ന സാമൂഹ്യവും സാമ്പത്തീകവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ഇത്തരമൊന്ന് ഇന്ത്യയിൽ ആദ്യമായിട്ടാണ് . ഇതൊരു സ്ഥിരം സംവിധാനവും ആവുകയാണ് . ഇത്തവണത്തെ ചർച്ചകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ സഭയുടെ ഭാവിയെ കുറിച്ചു ആർക്കും സംശയം ഉണ്ടാവുകയില്ല . ഏതായാലും മുഖ്യമന്ത്രി പ്രസ്താവിച്ച പ്രധാനപ്പെട്ട തീരുമാനങ്ങളിൽ കൂടി ഒന്ന് കണ്ണോടിച്ചാൽ ഈ സഭയുടെ ചർച്ചകൾ വഴി രൂപം കൊള്ളുന്ന പുതു കാൽവെയ്‌പ്പുകൾ എന്തെന്ന് മനസ്സിലാവും

1. വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലർത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകൾക്ക് രൂപം നൽകും. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകൾ എന്ന നിലയിലാവും ഇത്. ഇവരും കേരളത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ചേംബറുകളും തമ്മിൽ സൗഹൃദബന്ധം വളർത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കും.
2. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണൽ സമിതികൾ. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയിൽ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.
3. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമായ മുഴുവൻ മലയാളികൾക്കും വേണ്ടി നോർക്കയിൽ പ്രത്യേക വിഭാഗങ്ങൾ. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏൽപ്പിക്കും.
4. കേരള വികസന നിധി രൂപീകരിക്കും. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളിൽ ഓഹരിയായി നിക്ഷേപിക്കാൻ തയ്യാറുള്ള പ്രവാസികൾക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോൾ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗൾഫിൽ നിന്ന് മടങ്ങി വരുമ്പോൾ നാട്ടിൽ ഒരു തൊഴിൽ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയിൽ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാൽവെയ്‌പ്പായിരിക്കും.
5. പ്രവാസികൾക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങൾ. സംരംഭകരാകാൻ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പ് തന്നെ ആശയവിനിമയം നടത്തുവാൻ ഒരു ഏജൻസി സ്ഥാപിക്കും. നിക്ഷേപകർക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും ലഭ്യമാക്കും.
6. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ നഷ്ടമാകുന്നവർക്കുമെല്ലാം സംരക്ഷണം നൽകാൻ ഉതകുന്ന സ്‌കീം ഉണ്ടാക്കും.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP