Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ; പ്രളയത്തിനിടയിലും മദ്യശാലയിൽ നിന്നും ചാക്ക് കണക്കിന് മോഷണം; തൃശൂർ പെരിഞ്ചേരിയിലെ സ്വകാര്യമദ്യശാലയിൽ നിന്നും വൻ കവർച്ച ; വീഡിയോ വൈറൽ

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ; പ്രളയത്തിനിടയിലും മദ്യശാലയിൽ നിന്നും ചാക്ക് കണക്കിന് മോഷണം; തൃശൂർ പെരിഞ്ചേരിയിലെ സ്വകാര്യമദ്യശാലയിൽ നിന്നും വൻ കവർച്ച ; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പുര കത്തുമ്പോൾ വാഴവെട്ടുന്നവർ എന്നു കേട്ടിട്ടേയുള്ളു.അത്തരത്തിലൊരു സംഭവമാണ് തൃശൂർ മുരിങ്ങൂർ പെരിഞ്ചേരിയിൽ അരങ്ങേറിയത്. പ്രളയത്തിൽ നാട് മുങ്ങിയ തക്കത്തിൽ വാഴക്കുല മോഷ്ടിക്കാനെത്തുന്ന തകഴയുടെ കഥയിലെ കഥാപാത്രത്തെ പോലെയായിരുന്നു മരുങ്ങൂരിലെ സ്വകാര്യ ഡിസ്റ്റിലറിയിൽ സംഭവിച്ചത്. പ്രളയത്തിൽ മുങ്ങി ഡിസ്റ്റിലറി പൂർണമായും മുങ്ങുമ്പോൾ അവിടെ നിന്നും മദ്യകുപ്പികൾ മോഷ്ടിക്കുന്ന സംഘത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചാക്കുകണക്കിന് കുപ്പികൾ കവർന്ന് ആരേയും കൂസാതെയാണ് ഒരു സംഘം യുവാക്കൾ മോഷിടിച്ച മദ്യക്കുപ്പിയുമായി കടന്നു പോകുന്നത്. പട്ടാപ്പകൽ നടന്ന സംഭവം സമീപ പ്രദേശത്തെ കെട്ടിടത്തിൽ നിന്ന് ഒരു യുവാവ് വീഡിയോ പകർത്തിയതോടെയാണ് സംഭവം വൈറലായത്.

തൃശൂരിലെ അറിയപ്പെടുന്ന മദ്യനിർമ്മാണ കമ്പനിയിലെ ഗോഡൗണിൽ കറിയായിരുന്നു മോഷണം. ഗോഡൗൺ ഭാഗീകമായും വെള്ളക്കെട്ടിലാണ്. യുവാക്കൾ കുതിച്ചൊഴുകുന്ന ജലപ്രവാഹത്തെ അവഗണിച്ചും ഗോഡൗണിലേക്ക് കയറി മദ്യം മോഷ്ടിക്കുന്നതും തുടർന്ന് ട്രാൻസ്‌ഫോമറിൽ കൂസലില്ലാതെ പിടിച്ച് നിൽക്കുന്നതും എല്ലാം തന്നെ വീഡിയോയിൽ കാണാം. പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ തുടങ്ങി നിരവധി കമന്റുകളാണ് വന്നു ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP