Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി പറത്തിയ പ്രാവ് ചത്തതിനെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ; സമ്മേളനം കഴിഞ്ഞ ഉടൻ ശഖുമുഖം കടപ്പുറം വൃത്തിയാക്കി നേതാക്കൾ

പിണറായി പറത്തിയ പ്രാവ് ചത്തതിനെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ; സമ്മേളനം കഴിഞ്ഞ ഉടൻ ശഖുമുഖം കടപ്പുറം വൃത്തിയാക്കി നേതാക്കൾ

തിരുവനന്തപുരം : സമാധാനത്തിന്റെ പ്രതീകമാണ് പ്രാവ്. സമാപന സമ്മേളന വേദിയിൽ സമാധാനത്തിന്റെ പ്രതീകമായി പിണറായി വെള്ളരി പ്രാവിനെ പറത്തിയത് നേരെ പറന്നുപൊങ്ങി പ്രാവ് താഴെ വീണു. 

പിന്നീട് ചാവകുയും ചെയ്തു. ഇതാണ് സോഷ്യൽ മീഡിയ ട്രോൾ ചെയ്യുന്നത്. പാർട്ടികാർക്ക് അപശകുനത്തിലൊന്നും വിശ്വസമില്ലെങ്കിലും സോഷ്യൽ മീഡിയ ഇതൊക്കെ ആഘോഷിക്കുകയാണ്. പാർട്ടിചാനലിൽ ഇത് ലൈവായി കണ്ട സഖാക്കൾ ഞെട്ടിപോയെന്നാണ് സോഷ്യൽ മീഡിയയുടെ ട്രോളർമാരുടെ വിശേഷണം. എന്തായാലും പാർട്ടി സഖാക്കളിലെ മൂത്ത ഭക്തന്മാർ ഉടനെ തന്നെ മുൻ സെക്രട്ടറിയെ ജോതിഷ്യന്മാരുടെ അടുത്തെത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുറഞ്ഞത് ഒരു ശത്രു സംഹാര പൂജയെങ്കിലും നടത്തണെന്നാണ് നിർദ്ദേശം.

ഫെബ്രുവരി 15ന് ആയിരുന്നു നവകേരള മാർച്ചിന്റെ സമാപനം. രണ്ടുലക്ഷത്തോളം അണികൾ ശംഖുമുഖം കടപ്പുറത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തുവെന്നാണ് പാർട്ടിയുടെ അവകാശവാദം. ഇത്രയും ആളുകൾ വലിച്ചെറിഞ്ഞ കുപ്പികളും മറ്റ് അവശിഷ്ടങ്ങളും എടുത്ത് മാറ്റിയിട്ടേ പോകാവൂ എന്ന് പ്രവർത്തകർക്ക് സംഘാടകസമിതി കർശന നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. രാത്രി ഒമ്പതോടെയാണ് സമ്മേളനം അവസാനിച്ചത്.

എല്ലാവരും തിടുക്കത്തിൽ പിരിഞ്ഞുപോകാൻ തുടങ്ങി സംഘാടക സമിതി ജനറൽ കൺവീനർ ആയിരുന്ന ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ കടപ്പുറം വൃത്തിയാക്കുന്നതിന് നിർദ്ദേശം നൽകി. ആയിരത്തോളം ആളുകൾ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളു. പക്ഷേ അവർ കടകംപള്ളിയുടെ നിർദ്ദേശം അംഗീകരിച്ചു. ആവേശത്തോടെ അവർ കടപ്പുറം വൃത്തിയാക്കി. ഇതു കണ്ട് നേതാക്കളും രംഗത്തിറങ്ങി. അങ്ങനെ സിപിഐ(എം) പുതുമാതൃകയും സൃഷ്ടിച്ചു. ഇതിന് കൈയടിയും കിട്ടി.

സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി എംഎൽഎ, ആനാവൂർ നാഗപ്പൻ, ടി എൻ സീമ എംപി എന്നിവരും രംഗത്തിറങ്ങിയതോടെ പ്രവർത്തകർക്ക് ആവേശമായി. അഞ്ഞൂറോളംവരുന്ന റെഡ് വാളണ്ടിയർമാരും ഒന്നര മണിക്കൂർകൊണ്ട് കടപ്പുറം ക്ലീൻ ആക്കി. പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് നഗരസഭയുടെ ഒരുകൂട്ടം ശുചീകരണ തൊഴിലാളികളേയും ചപ്പുചവറുകൾ കൊണ്ടുപോകുന്ന വാഹനങ്ങളും വിട്ടുകൊടുക്കാൻ മേയർ അഡ്വ. വി കെ പ്രശാന്ത് തയാറായതോടെ കാര്യങ്ങൾക്ക് വേഗം കൂടി. സമ്മേളന നഗരിയിലെ ലൈറ്റ് അണയുംമുമ്പുതന്നെ ശംഖുമുഖം ക്ലീൻ.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ നയിച്ച ജാഥയും ശംഖുമുഖത്താണ് സമാപിച്ചത്. ജാഥ കഴിഞ്ഞ് പാർട്ടിപ്രവർത്തകർതന്നെ കടപ്പുറം ശുചീകരിക്കുമെന്ന് ഇരുനേതാക്കളും വാക്ക് നൽകിയിരുന്നു. കടപ്പുറം ശുചിയാക്കിയശേഷം മാത്രമേ എല്ലാവരും പിരിഞ്ഞുപോകാവൂ എന്ന് അണികൾക്കും നിർദ്ദേശം നൽകി. പക്ഷേ ആരും ചെവിക്കൊണ്ടില്ല. രണ്ടു പാർട്ടികളുടെ ജാഥകളും സമാപിച്ചശേഷം മൂന്നുടൺ മാലിന്യം കടപ്പുറത്തുനിന്ന് നീക്കം ചെയ്തതായി പിന്നീട് നഗരസഭ പത്രക്കുറിപ്പിലൂടെ
 അറിയിച്ചിരുന്നു. കെപിസിസിയും മുസ്ലിം ലീഗ് പാർട്ടിയും നഗരസഭയ്ക്ക് നൽകിയ വാക്ക് പാലിച്ചില്ല എന്ന പരിഭവത്തോടെയായിരുന്നു മേയറുടെ പത്രക്കുറിപ്പ്.

സിപിഐ (എം) പ്രവർത്തകരും നേതാക്കളും സമ്മേളനം കഴിഞ്ഞയുടൻ കടപ്പുറം ശുചീകരിച്ച വിവരം മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം മുക്കി. അതേസമയം തോമസ് ഐസക് തന്റെ ഫേസ്‌ബുക്കിൽ ചിത്രങ്ങൾ സഹിതം ഈ വിവരങ്ങൾ തത്സമയം പോസ്റ്റ് ചെയ്തത് വൈറലായി. ലക്ഷക്കണക്കിനാളുകളാണ് ഇത് ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നത്. അതിനിടെയാണ് കല്ലുകടിയായി പ്രാവ് ചാകൽ ട്രോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP