Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്‌സി ദുർഗ, സെക്‌സി രാധ എന്നൊക്കെ പ്രയോഗിക്കുന്നത് എന്തുകൊണ്ടാണ്? അവർ മേരി, ഫാത്തിമ, ആയിഷ എന്നീപേരുകളുടെ മുന്നിൽ സെക്‌സി എന്ന് ചേർക്കാത്തത് എന്തെന്ന് ഒന്നു പറഞ്ഞു തരൂ: ഇന്ത്യാ ടുഡെ എഡിറ്ററുടെ ട്വീറ്റിന് പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറും ടൈംസ് ഓഫ് ഇന്ത്യ സീനിയർ എഡിറ്ററും; ചുട്ടമറുപടിയുമായി പ്രകാശ് രാജും രംഗത്ത്

സെക്‌സി ദുർഗ, സെക്‌സി രാധ എന്നൊക്കെ പ്രയോഗിക്കുന്നത് എന്തുകൊണ്ടാണ്? അവർ മേരി, ഫാത്തിമ, ആയിഷ എന്നീപേരുകളുടെ മുന്നിൽ സെക്‌സി എന്ന് ചേർക്കാത്തത് എന്തെന്ന് ഒന്നു പറഞ്ഞു തരൂ: ഇന്ത്യാ ടുഡെ എഡിറ്ററുടെ ട്വീറ്റിന് പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറും ടൈംസ് ഓഫ് ഇന്ത്യ സീനിയർ എഡിറ്ററും; ചുട്ടമറുപടിയുമായി പ്രകാശ് രാജും രംഗത്ത്

ന്യൂഡൽഹി: സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചൂട്ടുപിടിച്ച് ഇന്ത്യാ ടുഡെ എക്‌സിക്യൂട്ടീവ് എഡിറ്റർ ഗൗരവ് സി സാവന്ത് പോസ്റ്റ് ചെയ്ത ട്വീറ്റിന് പരസ്യ പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി എംപിയുമായ രാജീവ്ചന്ദ്രശേഖർ രംഗത്തെത്തിയത് ചർച്ചയാവുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരായ ട്വീറ്റിനാണ് ബിജെപി എംപി പിന്തുണ നൽകിയിട്ടുള്ളത്.

ഗോവൻ ഫിലിംഫെസ്റ്റിവലിൽ ന്യൂഡ്, സെക്‌സിദുർഗ (എസ് ദുർഗ) ചിത്രങ്ങൾക്ക് വിലക്കുവന്നതിന് പിന്നാലെ വിഷയം ദേശീയ തലത്തിൽ ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് ഗൗരവിന്റെ ട്വീറ്റ് വന്നതും ചർച്ചയായതും.

ഇതോടെ വിഷയത്തിൽ ഇടപെട്ട് മാധ്യമലോകത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ അഭിപ്രായ പ്രകടനവുമായി എത്തുന്നു. സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് ഇത്തരത്തിൽ നിരോധത്തിന് പിന്നിലെന്ന വാദത്തിലാണ് ചർച്ച. ഇതോടൊപ്പം പുതിയ ചിത്രം പത്മാവതിക്ക് എതിരെയും വിമർശനം ഉയർന്നിരുന്നു.

'എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, എന്തിനാണ് സിനിമാ നിർമ്മാതാക്കൾ സെക്‌സി ദുർഗ സെക്‌സി രാധ എന്നൊക്കെ ഉപയോഗിക്കുന്നത്? എന്തുകൊണ്ടാണ് അവർ മേരി, ഫാത്തിമ, ആയിഷ എന്നീ പേരുകളുടെ മുന്നിൽ സെക്‌സി എന്ന് ചേർക്കാത്തത് എന്ന് ഒന്നു പറഞ്ഞു തരൂ'- എന്നായിരുന്നു സാവന്തിന്റെ ട്വീറ്റ്. ഇതിന് പിന്തുണയുമായി താൻ ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ വക്താവാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തുകയായിരുന്നു.

'ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യമാണ്. എനിക്കും ഇതിനെ കുറിച്ച് അറിയണം. ആവിഷ്‌കാര സ്വാതന്ത്യത്തിന് ഞാൻ പൂർണ പിന്തുണ നൽകുന്നുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭാഗത്തേക്ക് മാത്രം ഇത്തരത്തിൽ കാര്യങ്ങൾ പോകുന്നത് എന്നായിരുന്നു രാജീവിന്റെയും ട്വിറ്ററിലൂടെയുള്ള പ്രതികരണം. ഇതിനു പിന്നാലെ ട്വീറ്റിന് പിന്തുണയുമായി ടൈംസ് ഓഫ് ഇന്ത്യ സീനിയർ എഡിറ്റർ ആർതി ടീക്കോ സിംഗും രംഗത്തെത്തിയിട്ടുണ്ട്്.

അതേ സമയം സെക്‌സി ദുർഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങൾക്കെതിരായ വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അസിഹ്ഷുണയ്ക്കും പത്മാവതിയ്‌ക്കെതിരായ പോർവിളികൾക്കും ചുട്ടമറുപടി നൽകികൊണ്ട് നടൻ പ്രകാശ് രാജും പ്രതികരിക്കുന്നു.

ഒരാൾക്ക് മൂക്ക് ചെത്തണം, മറ്റൊരാൾ കലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാൾക്ക് നടനെ വെടിവയ്ക്കണം, ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് പിൻവലിക്കണം.ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങൾ വിശ്വസിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?'.എന്ന് ചോദിച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഇത്തരത്തിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തുന്ന നിലപാടിനെതിരെ രണ്ടുപക്ഷമായി സോഷ്യൽമീഡിയയിൽ വൻ വാഗ്വാദങ്ങൾ ഉയരുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP