Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ അനിഷ്ട സംഭവങ്ങൾക്ക് സിപിഎം അല്ലാതെ മറ്റാരാണ് ഉത്തരവാദികൾ, ഐസിസ് തീവ്രവാദികളോ? ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവുരീതി വെച്ച് ഇതൊന്നും ഒരു അക്രമമല്ല; ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം; പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുത്തതിനെ എന്ത് വിശേഷിപ്പിക്കണം? പ്രമോദ് രാമനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം

ആ അനിഷ്ട സംഭവങ്ങൾക്ക് സിപിഎം അല്ലാതെ മറ്റാരാണ് ഉത്തരവാദികൾ, ഐസിസ് തീവ്രവാദികളോ? ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവുരീതി വെച്ച് ഇതൊന്നും ഒരു അക്രമമല്ല; ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം; പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുത്തതിനെ എന്ത് വിശേഷിപ്പിക്കണം? പ്രമോദ് രാമനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: വിടി ബൽറാം എംഎൽഎക്കെതിരായ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ എംഎൽഎയുടെ വാഹനത്തിന്റെ സൈഡ് മിറർ തകർന്നിരുന്നു. ഈ സംഭവത്തിൽ സിപിഎം പ്രവർത്തകരെ വെള്ളപൂശി ഇന്നലെ മനോരമ ന്യൂസ് ചാനലിൽ പ്രമോദ് രാമൻ നയിച്ച ഒമ്പതു മണി ചർച്ച ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എംഎൽഎക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും ബൽറാം നുണ പറഞ്ഞതാണെന്നും പറഞ്ഞായിരുന്നു ചർച്ച നയിച്ചത്. ചർച്ചയിൽ പ്രമോദ് രാമന്റെ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കി അതിന് അനസരിച്ചാണ് ചർച്ച നയിച്ചത്.

എംഎൽഎയുടെ വാഹനത്തിന്റെ ചില്ലു തകരാൻ ഇടയാക്കിയ സംഭവത്തിന്റെ കാരണക്കാർ സിപിഎമ്മിന്റെ പ്രതിഷേധക്കാരാണെന്നിരിക്കെയാണ് ബൽറാമിനെതിരെ മനോരമ ചർച്ച നയിച്ചത്. ഇന്നലത്തെ ചർച്ച സിപിഎം പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തത്. ബൽറാമിനെ അടിക്കാൻ കിട്ടിയ വടി എന്ന വിധത്തിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചെയ്തത്. എന്തായാലും പ്രമോദ് രാമന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് ബൽറാം രംഗത്തെത്തി.

തനിക്കെതിരെ നടന്ന അനിഷ്ട സംഭവങ്ങൽക്ക് സിപിഎം സമരക്കാരല്ലാതെ വേറാരാണ് ഉത്തരവാദികൾ എന്നു ചോദിച്ചു കൊണ്ടാണ് ബൽറാം രംഗത്തെത്തിയത്. അതോ ഐസിസ് തീവ്രവാദികളോ ഉത്തരവാദികളെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. സമരം സമാധാനപരമായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സിറ്റുവേഷൻ അവിടെ ഉണ്ടാകുമായിരുന്നോ? എന്ന ചോദ്യവും എംഎൽഎ ഉന്നയിച്ചു. തനിക്കെതിരെ ആക്രമണം നടന്നില്ലെന്ന് പറഞ്ഞ പ്രമോദ് രാമനെയും ബൽറാം രൂക്ഷമായി വിമർശിക്കുന്നു.

ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല. ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം. അതൊന്നും ഇവിടെയും ചെയ്യാൻ അവർക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, തൃത്താലയിലെ സിപിഎം ഭീരുക്കൾക്ക് അതിനുള്ള പാങ്ങില്ലാത്തതുകൊണ്ടാണ്. മുൻപ് കാഞ്ഞിരത്താണിയിൽ ഒന്ന് ശ്രമിച്ച് നോക്കിയപ്പോൾ അവർക്ക് തന്നെ അത് ബോധ്യപ്പെട്ടതുമാണ്. പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മട്ടിൽ ഇന്ന് മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുക്കാൻ നോക്കിയ താങ്കളുടെ മാധ്യമ പ്രവർത്തന ശൈലിയെക്കുറിച്ച് ഡിഫി നേതാവ് പണ്ട് ഉപയോഗിച്ച വിശേഷണ പദം ഞാനേതായാലും ആവർത്തിക്കുന്നില്ല.- ബൽറാം വ്യക്തമാക്കി.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇതിനെ സിപിഎം അക്രമം എന്ന് വിളിക്കാൻ പാടില്ല എന്ന് മനോരമ ന്യൂസിലെ പ്രമോദ് രാമന്റെ കൽപ്പന. മുന്നിൽ പോകുന്ന പൈലറ്റ് ജീപ്പിന്റെ മാത്രം വേഗതയിൽ റോഡിന്റെ പരിധിയും കഴിഞ്ഞ് പരമാവധി വലത്തേക്ക് ഒതുങ്ങിപ്പോവുന്ന എന്റെ വാഹനത്തിന് മുന്നിലേക്ക് ഇരച്ചുകയറി വന്നതിന്റെയും തടയാൻ ശ്രമിച്ച പൊലീസുകാരനെ കഴുത്തിന് പിടിച്ച് തള്ളി വാഹനത്തിലേക്ക് വീഴ്‌ത്താൻ നോക്കിയതിന്റെയും ഭാഗമായി സൈഡ് വ്യൂ മിറർ തകർന്നതിനെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത്! തട്ടിയത് പൊലീസുകാരന്റെ കയ്യാണോ അതിനും മുന്നിൽ നിൽക്കുന്ന ഡിഫിക്കുട്ടന്റെ കയ്യാണോ എന്നതിന് ഇവിടെ എന്താണ് പ്രസക്തി? പൊലീസ് വന്നത് ഏതായാലും എന്റെ കാറിന്റെ ചില്ല് തകർക്കാനല്ലല്ലോ, അങ്ങനെ ചെയ്യാൻ വേണ്ടി തള്ളിക്കയറി വന്നവരെ തടയാനല്ലേ പൊലീസ് നോക്കിയത്? നടന്ന അനിഷ്ട സംഭവങ്ങൾക്ക് സിപിഎം സമരക്കാരല്ലാതെ വേറാരാണ് ഉത്തരവാദികൾ, ISIS തീവ്രവാദികളോ? സമരം സമാധാനപരമായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സിറ്റുവേഷൻ അവിടെ ഉണ്ടാകുമായിരുന്നോ?

ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല. ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം. അതൊന്നും ഇവിടെയും ചെയ്യാൻ അവർക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, തൃത്താലയിലെ സിപിഎം ഭീരുക്കൾക്ക് അതിനുള്ള പാങ്ങില്ലാത്തതുകൊണ്ടാണ്. മുൻപ് കാഞ്ഞിരത്താണിയിൽ ഒന്ന് ശ്രമിച്ച് നോക്കിയപ്പോൾ അവർക്ക് തന്നെ അത് ബോധ്യപ്പെട്ടതുമാണ്.

പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മട്ടിൽ ഇന്ന് മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുക്കാൻ നോക്കിയ താങ്കളുടെ മാധ്യമ പ്രവർത്തന ശൈലിയെക്കുറിച്ച് ഡിഫി നേതാവ് പണ്ട് ഉപയോഗിച്ച വിശേഷണ പദം ഞാനേതായാലും ആവർത്തിക്കുന്നില്ല.

അടുത്തകാലത്തെ സിപിഎമ്മിനെ വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലാക്കിയത് ബൽറാമിന്റെ നിലപാടുകളായിരുന്നു. ഏറ്റവും ഒടുവിൽ സുപ്രീം കോടതിയിൽ നിന്നും സർക്കാറിന് തിരിച്ചടിയുണ്ടാക്കിയ മെഡിക്കൽ ബില്ലിന്റെ കാര്യത്തിൽ അടക്കം ബൽറാമിന്റെ നിലപാടുകൾ ശ്രദ്ദേയമായിരുന്നു. ഇതോടെ കണ്ണിൽ കരടായ ബൽറാമിനെ ഇന്നലെ വഴിയിൽ തടയാൻ സിപിഎം പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

എംഎൽഎക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്. റോഡിൽ തടിച്ചു കൂടിയ പ്രവർത്തർ ബൽറാമിനെ തടയാൻ രംഗത്തിറങ്ങിയതിനിടെ എംഎൽഎുടെ വാഹനത്തിന്റെ വിൻഡോ ചില്ല് തകർന്നു. ബൽറാം സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെടുന്നത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

കാറിനുനേരെ കരിങ്കൊടി കാണിച്ചതിനുശേഷം ചില്ല് എറിഞ്ഞുടക്കുകയായിരുന്നു എന്നാണ് യുഡിഎഫുകാരുടെ ആരോപണം. അതേസമയം ബൽറാമിനെ തടയാനെത്തിയ പ്രവർത്തകർ കരിങ്കൊടിയുമായി റോഡിൽ നിന്ന വേളയിൽ തടയാൻ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമത്തിനിടെയാണ് എംഎൽഎയുടെ വാഹനം പൊലീസ് അകമ്പടിയോടെ കടന്നു പോയത്. ഇതിനിടയാണ് കാറിന്റെ കണ്ണട ഉടഞ്ഞതും. സിപിഎമ്മുകാർ എറിഞ്ഞുടച്ചതാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുമ്പോൾ മറിച്ചാണ് സംഭവിച്ചതെന്നാണ് സിപിഎം ആരോപണം.

സിപിഎം പ്രവർത്തകർക്ക് നേരെ ആൾക്കൂട്ടത്തിലേക്ക് എംഎൽഎ വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് ഇവരുടെ ആരോപണം. നേരത്തെ എ.കെ.ജിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ബൽറാം പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎം പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു. ഇതിനെത്തുടർന്നാണ് കാറിനുനേരെയും ആക്രമണം ഉണ്ടായത്. വിടി ബൽറാമിനെതിരായ അക്രമത്തിൽ സൈബർ ലോകത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP