Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2002ൽ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർഎസ്എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകൾ;കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാസിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേക ആശംസകൾ... ആർഎസ്എസിനെയും സർക്കാരിനെയും ട്രോളി വി.ടി.ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

2002ൽ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർഎസ്എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകൾ;കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാസിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേക ആശംസകൾ... ആർഎസ്എസിനെയും സർക്കാരിനെയും ട്രോളി വി.ടി.ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡസ്‌ക്‌

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പാലക്കാട് മൂത്താന്തറ കർണ്ണകിയമ്മൻ സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയതിനെ ട്രോളി വി.ടി.ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ ഭാഗവതിന് അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും ബൽറാം പ്രത്യേക സ്വാതന്ത്യ ദിനാശംസകൾ നേർന്നിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം...
എല്ലാ ഭാരതീയർക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകൾ. 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർഎസ്എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകൾ.
ആ ആർഎസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവൺമന്റ് എയ്ഡഡ് സ്‌കൂളിൽ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേകം ആശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP