Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടും ഈ അമ്മൂമ്മയെ ആരും തിരിഞ്ഞ് നോക്കിയില്ല; '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തിൽ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വീഡിയോ വൈറലായി; വസുമതി അമ്മയ്ക്ക് ഇപ്പോൾ ഓർഡറുകളുടെ പെരുമഴ

കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടും ഈ അമ്മൂമ്മയെ ആരും തിരിഞ്ഞ് നോക്കിയില്ല; '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തിൽ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വീഡിയോ വൈറലായി; വസുമതി അമ്മയ്ക്ക് ഇപ്പോൾ ഓർഡറുകളുടെ പെരുമഴ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാല മാർക്കറ്റിൽ പൊരി വെയിലത്ത് പപ്പട വിൽപ്പന നടത്തിയപ്പോൾ ആളുകൾ അവഗണിച്ച പപ്പട വിൽപനക്കാരി അമ്മൂമ്മയക്ക് ഇപ്പോൾ ഓർഡറുകളുടെ പെരുമഴയാണ്. കടകളിൽ കിട്ടുന്ന വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് പപ്പടം വിൽപ്പന നടത്തിയിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തിൽ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന അമ്മൂമ്മയുടെ വീഡിയോ വൈറലായതോടെയാണ് ആളുകൾ പപ്പടം വാങ്ങാൻ അമ്മൂമ്മയുടെ വീട്ടിലെത്തുന്നത്. നിരവധി പേരാണ് അമ്മൂമ്മയുടെ പപ്പടത്തിന് ഇതിനകം ഓർഡർ തന്നിരിക്കുന്നത്.

'പപ്പട അമ്മൂമ്മ' നാട്ടുകാർ വിളിക്കുന്ന 87 കാരി വസുമതി അമ്മയ്ക്കാണ് വാർദ്ധ്യകത്തിലും അധ്വാനിച്ച് ജീവിക്കാനുള്ള മനസ് കാരണം ജനശ്രദ്ധ ലഭിച്ചത്. വസുമതി അമ്മ തിരുവനന്തപുരം ആറ്റിങ്ങൽ ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്. ചാല മാർക്കറ്റിൽ 40 വർഷമായി പപ്പടം വിൽക്കുന്ന അമ്മൂമ്മ നാട്ടുകാർക്ക് ചിരപരിചിതമായ മുഖമാണ്.

വസമുതി അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഭർത്താവ് മരിക്കുന്നത്. ജീവിതം മുന്നോട്ട് കൊണ്ടു പോകാനും എട്ടു മക്കളെ വളർത്തുന്നതിനും വേണ്ടി വസമുതി അമ്മ പപ്പട വിൽപ്പന തൊഴിലായി സ്വീകരിച്ചത്. ആദ്യ കാലത്ത് പപ്പടം നിർമ്മിക്കുന്നതും അമ്മൂമ്മ തന്നെയായിരുന്നു. പിന്നീട് ഹൃദ്രോഗം വന്നതോടെ പപ്പടം പരത്തുകയെന്ന ദുഷ്‌കരമായി മാറി. അതേ തുടർന്ന് പപ്പടം പരമ്പരാഗത ശൈലിയിൽ വിൽക്കുന്നവരിൽ നിന്ന് വാങ്ങി വിൽക്കാൻ തുടങ്ങി.

അമ്മൂമ്മയുടെ രണ്ടു മക്കൾ മരിച്ചു. ജീവിതത്തിലെ ദുഃഖം നിറഞ്ഞ വേളയിലും മറ്റു മക്കളെ നല്ല നിലയിൽ എത്തിക്കുന്നതിനായി അമ്മൂമ്മ പപ്പടം വിൽപ്പന തുടർന്നു. അമ്മൂമ്മ പപ്പട വിൽപ്പനയിലൂടെ കഷ്ടപ്പെട്ട് സമ്പാദിച്ച തുക കൊണ്ട് ആറ് മക്കളുടെയും വിവാഹം നടത്തി. ഇപ്പോൾ അമ്മൂമ്മ ഭർത്താവ് മരിച്ചു പോയ ഒരു മകൾക്കും കൊച്ചുമകളുടെയും കൂടെയാണ് താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP