Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രൊഡ്യൂസേഴ്‌സ് ചാനൽ കൈരളിയെ ബാധിക്കില്ല; വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നവർ; വിനയനോളം ഉയരാനോ താഴാനോ കഴിയാത്തതിനാൽ പ്രതികരണവുമില്ല; ലൗഡ് സ്പീക്കർ വിവാദത്തിൽ ബ്രിട്ടാസ്

പ്രൊഡ്യൂസേഴ്‌സ് ചാനൽ കൈരളിയെ ബാധിക്കില്ല; വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നവർ; വിനയനോളം ഉയരാനോ താഴാനോ കഴിയാത്തതിനാൽ പ്രതികരണവുമില്ല; ലൗഡ് സ്പീക്കർ വിവാദത്തിൽ ബ്രിട്ടാസ്

സിനിമ നിർമ്മാതക്കാൾ ടെലിവിഷൻ ചാനൽ തുടങ്ങുന്നതിനെ കേരളാ ടെലിവിഷൻ ഫെഡറേഷൻ ഭയപ്പെടുന്നുവോ? അതുകൊണ്ടാണോ കൈരളി ടിവിയുടെ പരിഹാസം? ലൗഡ് സ്പീക്കറെന്ന ഹാസ്യാത്മക പരിപാടിയിലൂടെ സംവിധായകനും നിർമ്മാതാവുമായ വിനയനെ കൈരളി ടിവി അക്ഷേപിച്ചതിന് കാരണം പുതിയ ചാനൽ പ്രഖ്യാപനമെന്നാണ് സോഷ്യൽ മിഡിയയിൽ ഉയരുന്ന അഭിപ്രായം. ഈ പോസ്റ്റ് സ്വന്തമായി ഷെയർ ചെയ്ത് വിനയനും മനസ്സ് വ്യക്തമാക്കുകയാണ്. എന്നാൽ കൈരളിക്കും തനിക്കുമെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റാണെന്ന് ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിനയന്റെ ചാനലിന് എല്ലാ ആശംസകൾ നേരുകയും ചെയ്തു.

സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച് ചാനലിന്റെ ചെയർമാനാണ് വിനയൻ. സിനിമകളുടെ ടെലിവിഷൻ സംപ്രേഷണവാകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് വിനയനായിരുന്നു. ഇതിൽ കേരളാ ടെലിവിഷൻ ഫെഡറേഷന് വ്യത്യസ്ത അഭിപ്രായമാകുമുള്ളതെന്ന് വ്യക്തമാണ്. നിർമ്മാതാക്കൾ ഉദ്ദേശിച്ച പോലെ ചാനൽ യാഥാർത്ഥ്യമായാൽ സിനിമകളുടെ സംപ്രേഷണാവകാശം മറ്റ് ചാനലുകൾക്ക് നഷ്ടമാകും. ഈ സാഹചര്യത്തിലാണ് കേരളാ ടെലിവിഷൻ ഫെഡറേഷൻ സെക്രട്ടറിയായ ജോൺ ബ്രിട്ടാസ് തന്റെ ചാനലിലൂടെ വിനയനെ കളിയാക്കുന്നതെന്നാണ് അഭിപ്രായം. ഇതിനെതിരായ പ്രതിരോധമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ബ്രിട്ടാസിനെ കണക്കിന് പരിഹസിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെ കുറിച്ച് ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട് വിശദീകരിച്ചത്.

'' മലയാളം കമൂണിക്കേഷൻസിന് നാല് ചാനലുകളുണ്ട് ഓരോ പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ തിനിക്ക് സാവകാശം ലഭിക്കാറില്ല ലൗഡ് സ്പീക്കറിൽ എന്തുവന്നു വെന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല. പ്രൊഡ്യൂസേഴ്‌സ് ചാനലിനെ കുറിച്ച് എന്തോ വന്നുവെന്നാണ് വ്യക്തമാകുന്നത്. കൈരളി ടിവിക്ക് ഇതേ കുറിച്ചുള്ള നിലപാട് വ്യക്തമാണ്. ഏത് മാദ്ധ്യമ സംരംഭത്തെയും സർവാത്മനാ സ്വാഗതം ചെയ്യുന്നവരാണ് കൈരളി കുടുംബം. കാള പെറ്റുവെന്ന് കേട്ട് പ്രതികരിക്കുന്നവരാണ് വിനയനെ പോലുള്ളവർ. എന്താണ് ആ പരിപാടിയെന്ന് മനസ്സിലാക്കാതെ, പരിപാടിയെ കുറിച്ച തിരക്കാതെ നിലവാരമില്ലാത്തെ പരാമർശമാണ് ആരായാലും നടത്തിയിരിക്കുന്നത്.''-ജോൺ ്ബ്രിട്ടാസ് പറയുന്നു.

'വിനയന്റെ സാംസ്കാരിക നിലവാരത്തിലേക്ക് ഉയരാനോ താഴാനോ ഉള്ള കഴിവ് എനിക്കില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല. സിനിമ വാങ്ങുന്ന, മുൻനിര ചാനലുകളിൽ കൈരളി ഇല്ല. അതുകൊണ്ട് തന്നെ മലായാള സിനിമകൾ ആര് വാങ്ങിക്കുന്നു എന്നതോ അത്തരം സിനിമകളെ മുൻനിർത്തി ആര് ചാനൽ ആരംഭിക്കുന്നു എന്നതോ ഞങ്ങൾക്ക് ഒരു വിഷയമേ അല്ല. പുതിയ സംരംഭങ്ങൾ ഉയർന്നുവരട്ടെ എന്നാണ് എന്റെയും കൈരളിയുടെയും ആത്മാർത്ഥമായ ആഗ്രഹം. വിനയന്റെ നേതൃത്വത്തിലുള്ള പുതിയ ചാനൽ സംരംഭത്തിനും ആശംസകൾ നേരുന്നു'-ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട് വിശദീകരിച്ചു

ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം(ഇതാണ് വിനയൻ ഷെയർ ചെയ്തത്)

മലയാള സിനിമയിലെ നിർമ്മാതാക്കൾ ഒരു ടി വി ചാനൽ തുടങ്ങുന്നു എന്ന വാർത്ത! സന്തോഷത്തോടെ ആണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്. കാരണം ,സാറ്റലൈറ്റ് റൈറ്റ് പോകാത്ത നൂറിലതികം ചിത്രങ്ങളുടെ നിർമ്മാതാകൾക്ക് എന്തെങ്കിലും സഹായം ലഭിക്കാൻ ഈ പദ്ധതി ഉപകാര പ്രദമാകുമെങ്കിൽ അത് നല്ല കാര്യം തന്നെയാണ് .മാത്രമല്ല ,സിനിമയും ,സിനിമാ അനുബന്ധ പരുപാടിയും കൊണ്ട് മാത്രം നിലനിൽക്കുന്ന അനവധി ചാനലുകൾ കേരളത്തിലുള്ളപ്പോൾ സിനിമാക്കാരുടെ ഒരു ചാനൽ വരുന്നതിൽ എന്താണ് കുഴപ്പം എന്നാണ് ജനം ചിന്തിക്കുന്നത്.

എന്നാൽ ജോൺ ബ്രിട്ടാസിനും ,കൈരളി ടി വിക്കും അതൊട്ടും പിടിച്ചിട്ടില്ല എന്ന് തോനുന്നു .'ലൗഡ് സ്പീക്കർ' എന്ന പരുപാടിയിലൂടെ ആ പുതിയ പദ്ധതിയേയും,അതിന്റെ ചെയർമാനായ ശ്രി വിനയനെയും അധിക്ഷേ പിക്കുന്ന വാർത്തയാണ് അവർ പറഞ്ഞത് ഒറ്റ ദിവസം കൊണ്ട് വിപ്ലവം മറന്നു കുത്തക മുതലാളിമ്മാരുടെ ചാനലിൽ കുടിയേറി അവിടുന്ന് ചവിട്ടി പുറത്താക്കിയപ്പോൾ വീണ്ടും തിരിച്ചു വിപ്ലവം തേടി വന്ന ജോൺ ബ്രിട്ടാസിനും ശ്രി വിനയനോടുള്ള വിദ്വേഷം നേരത്തെ ചില പരിപാടിയി ലൂടെ പ്രേക്ഷകർക്ക് മനസ്സിലായിട്ടുള്ളതാണ്.

സൂപ്പർ താരങ്ങൾ ഒഴിച്ചുള്ള സിനിമാക്കാരെ എല്ലാം പരമപുച്ഛമായ അതുല്യ കലാകാരൻ ജോൺ ബ്രിട്ടാസ് അഭിനയിച്ച സിനിമാ രണ്ടു ഷോ പോലും ഓടിയില്ല എന്നദ്ദേഹം ഓർത്താൽ കൊള്ളാം.കേരള ടെലിവിഷൻ ഫെഡറേഷന്റെ നേതാവായിരുന്നു കൊണ്ട് ശ്രി ജോൺ ബ്രിട്ടാസിന്റെ നിർമ്മാതാക്ക ളുടെ ചാനൽ പദ്ധതി യേയും അതിന്റെ നേതാക്കളെയും അപമാനിക്കുന്ന നടപടി നിലവാരം കുറഞ്ഞ തായിപ്പോയി .ഇത്തരം കള്ളനാണയങ്ങളെ ജനം തിരിച്ചറിയണം .....

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP