Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിക്ക് പരാതിക്കത്ത് തയ്യാറാക്കാൻ കഡ്ജുവിനെ സമീപിച്ചത് ഡിവൈഎഫ്‌ഐ നേതാവ് റിയാസിനും കൂട്ടർക്കും പൊല്ലാപ്പായി; സഖാക്കളെ ദിസിന്റെയും ദാറ്റിന്റേയുമുൾപ്പെടെ സ്‌പെല്ലിങ് പഠിപ്പിച്ച് മുൻ ജസ്റ്റീസ്; നിങ്ങളുടേത് ഏതു സംഘടനയാണെന്ന് ഏറ്റവുമൊടുവിൽ നെഞ്ചു തകർക്കുന്ന ചോദ്യവും  

പ്രധാനമന്ത്രിക്ക് പരാതിക്കത്ത് തയ്യാറാക്കാൻ കഡ്ജുവിനെ സമീപിച്ചത് ഡിവൈഎഫ്‌ഐ നേതാവ് റിയാസിനും കൂട്ടർക്കും പൊല്ലാപ്പായി; സഖാക്കളെ ദിസിന്റെയും ദാറ്റിന്റേയുമുൾപ്പെടെ സ്‌പെല്ലിങ് പഠിപ്പിച്ച് മുൻ ജസ്റ്റീസ്; നിങ്ങളുടേത് ഏതു സംഘടനയാണെന്ന് ഏറ്റവുമൊടുവിൽ നെഞ്ചു തകർക്കുന്ന ചോദ്യവും   

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിയാസിനും കൂടെയുള്ള സഖാക്കൾക്കും ഇംഗ്ലീഷിൽ  അത്ര പിടിപാടില്ലെന്നുണ്ടോ. ദേശീയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് ഇത്രയ്ക്കും ഇംഗ്ലീഷ് പരിജ്ഞാനം മതിയോ..? പൂണെയിലെ ഇൻഫോസിസ് ക്യാമ്പസിൽ മലയാളി സോഫ്റ്റ് വെയർ എൻജിനീയർ രസില കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇ-മെയിൽ സന്ദേശം അയക്കാനായി പുറപ്പെട്ട സഖാക്കളെ കട്ജു ഇംഗ്ലീഷ് ശരിക്കും പഠിപ്പിച്ചു. ഇതോടെ റിയാസും സഖാക്കളും ചേർന്ന് റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ സന്ദർശിച്ചവേളയിലുണ്ടായ അനുഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

കഡ്ജുവിനെ കൊണ്ട് പ്രധാനമന്ത്രിക്ക് അയക്കാനായി കത്ത് തയ്യാറാക്കിക്കാൻ ആയി ചെന്നപ്പോൾ സഖാക്കൾക്ക് ദിസിന്റെയും ദാറ്റിന്റേയും സ്‌പെല്ലിങ് ഉൾപ്പെടെ പറഞ്ഞുകൊടുക്കുകയായിരുന്നു കട്ജു. ഇവർ തയ്യാറാക്കിക്കൊണ്ടുവന്ന ഇ മെയിൽ സന്ദേശം കണ്ട് അത് അടിമുടി തിരുത്താനാണ് കഡ്ജു നിർദ്ദേശം നൽകുന്നത്. തുടർന്ന് ഏറെനേരം ഇവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിധത്തിൽ കട്ജു ഇ-മെയിൽ സന്ദേശത്തിൽ തിരുത്തൽ വരുത്തുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. ഇത് റിയാസിനും കൂട്ടർക്കും വലിയ തലവേദനയായി മാറുകയും ചെയ്തു.

തീരെ അക്ഷരമറിയാത്ത കൊച്ചുകുട്ടികൾക്ക പറഞ്ഞുകൊടുക്കുന്ന തരത്തിലായിരുന്നു കട്ജുവിന്റെ തിരുത്തലുകൾ. സിബിഐ എന്നാൽ സ്റ്റേറ്റ് പൊലീസ് അല്ലെന്നും മറ്റും പറഞ്ഞുകൊടുക്കുന്നുമുണ്ടായിരുന്നു. ഇത്രയും കൊച്ചുകാര്യങ്ങൾ പോലും അറിയാത്തവരല്ല ഈ സഖാക്കളെങ്കിലും അത്തരം കൊച്ചുകാര്യങ്ങൾപോലും പറഞ്ഞുകൊടുത്തു കൊണ്ടായിരുന്നു കഡ്ജുവിന്റെ ഇ-മെയിൽ തിരുത്തൽ മുന്നോട്ടുപോയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സർ എന്നുമാത്രം അഭിസംബോധന ചെയ്താൽ പോരെന്നും ഓണറബിൾ പ്രൈംമിനിസ്റ്റർ എന്നുതന്നെ പറയണമെന്നുമായിരുന്നു കഡ്ജുവിന്റെ മറ്റൊരു തിരുത്ത്. പ്രധാനമന്ത്രിക്ക് അൽപമൊക്കെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യണമെന്ന് കൂടെ ഒരു ഉപദേശവും. തുടർന്ന് ഓണറബിളിന്റെ സ്‌പെല്ലിംഗും പറഞ്ഞുകൊടുത്തു ജസ്റ്റീസ് കട്ജു.

ഇൻഫോസിസ് കമ്പനിക്കുള്ളിൽ എന്നു പറഞ്ഞാൽ പോരെന്നും ഇൻസൈഡ് കമ്പനി പ്രിമൈസസ് എന്നുതന്നെ വേണമെന്നും പറഞ്ഞ് പ്രിമൈസസിന്റെ സപെല്ലിംഗും കട്ജു പറഞ്ഞുകൊടുത്തു. ഇംഗഌഷിൽ വല്യക്ഷരം വേണ്ടിടത്ത് അതില്ലെന്ന തിരുത്തലായിരുന്നു മറ്റൊന്ന്. കൂടെ മറ്റൊരു കമന്റും കൂടി. ഇങ്ങനെ തെറ്റുവരുത്തിയാൽ നിങ്ങൾ എന്റെ ജൂനിയറായിരുന്നെങ്കിൽ ശരിയാക്കിയേനെ എന്ന മട്ടിൽ ഒരു കമന്റും കട്ജു തട്ടിവിട്ടു. ഇത്തരത്തിൽ കുത്തും കോമയും വരെ പറഞ്ഞു മാറ്റിയും തിരുത്തലും മെയിൽ തയ്യാറാക്കലും മുന്നേറുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇതെല്ലാം കഴിഞ്ഞപ്പോഴാണ് കട്ജു ഞെട്ടിക്കുന്ന മറ്റൊരു ചോദ്യം ചോദിച്ചത്. നിങ്ങളുടേത് എന്ത് ഓർഗനൈസേഷനാണെന്നായിരുന്നു ആ ചോദ്യം. ഇത് യൂത്ത് ഓർഗനൈസേഷൻ ആണെന്ന് പറഞ്ഞതോടെ ആൾ ഇന്ത്യാ ഓർഗനൈസേഷനാണോ എന്നായി അടുത്ത സംശയം. ഇത്തരത്തിൽ ഡിവൈഎഫ്‌ഐയെ പറ്റി അറിവുപോലുമില്ലാത്ത ജസ്റ്റിസ് കഡ്ജുവിനെയാണോ മെയിൽ തയ്യാറാക്കാൻ സമീപിച്ചതെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൂടെ റിയാസിനും കൂട്ടർക്കും അത്രയ്ക്കും ഇംഗ്ലീഷ് അറിഞ്ഞുകൂടേയെന്ന് പരിഹാസവും. 

ഇതോടെ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളിലും വിഷയം ചർച്ചചെയ്യപ്പെട്ടു. മീഡിയാ വണ്ണിലെ പൊളിമിക്‌സിലെ വീഡിയോ കാണാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP