Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎസ്-ഐഎഎസ് വനിതാ ഉദ്യോഗസ്ഥരുടെ സൗന്ദര്യം വർണിച്ചു ലേഖനം; മെറിൻ ജോസഫിന്റെ പ്രതിഷേധത്തെ തുടർന്ന് വെബ്‌സൈറ്റ് ലേഖനം പിൻവലിച്ചു

ഐപിഎസ്-ഐഎഎസ് വനിതാ ഉദ്യോഗസ്ഥരുടെ സൗന്ദര്യം വർണിച്ചു ലേഖനം; മെറിൻ ജോസഫിന്റെ പ്രതിഷേധത്തെ തുടർന്ന് വെബ്‌സൈറ്റ് ലേഖനം പിൻവലിച്ചു

തിരുവനന്തപുരം: അത്യാവശ്യം സൗന്ദര്യമുണ്ട് എന്നതിന്റെ പേരിൽ ഏറെ പുലിവാല് പിടിച്ച ഉദ്യോഗസ്ഥയാണ് മെറിൻ ജോസഫ് ഐപിഎസ്. മെറിൻ ചാർജ്ജെടുക്കും മുമ്പ് തന്നെ അവരെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. പലപ്പോഴും മെറിനോടുള്ള സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ പരിധിവിട്ട് പോകുകയും ചെയ്യാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ തന്നെ തെറ്റുകളോട് പ്രതികരിക്കുകയും ചെയ്യും മെറിൻ. ഇത്തരത്തിൽ പ്രതികരിച്ച് ഒരു വെബ്‌സൈറ്റിലെ ലേഖനം മെറിൻ പിൻവലിപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക പ്രസിദ്ധീകരിച്ചു വെബ്സൈറ്റിനെതിരെ പ്രതിഷേധവുമായി മൂന്നാർ എഎസ്‌പി മെറിൻ ജോസഫ് രംഗത്തെത്തുകയായിരുന്നു. മുഖസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്ത്രീകളെ വിലയിരുത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മെറിൻ പ്രതിഷേധമറിയിച്ചത്.

ഓൺലൈൻ മാദ്ധ്യമരംഗത്ത് ഇന്നു നടക്കുന്നതിന്റെ ആകെത്തുകയാണിതെന്ന് വിശേഷിപ്പിച്ച മെറിൻ, സുന്ദരികളുടെയെന്ന പോലെ സുന്ദരന്മാരായ ഐഎഎസുകാരുടെ പട്ടിക എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ലെന്നും ചോദിച്ചു. ധീരരായ നിരവധി ഉദ്യോഗസ്ഥർ ഇന്ത്യയിൽ ഉള്ളപ്പോൾ മുഖസൗന്ദര്യമുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇത് എറെ വെറുപ്പുളവാക്കുന്നതാണെന്നും മെറിൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു

പോസ്റ്റ് ചർച്ചയായതോടെ ഭാസ്‌കർ ഡോട്ട് കോം എന്ന വെബ്സൈറ്റ് വിവാദ ലേഖനം പിൻവലിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP