Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈക്ക് ബട്ടൺ പോക്കറ്റിൽ കിടന്ന് അമർന്നാൽ നിങ്ങളുടെ മനസ്സിലിരിപ്പ് അപ്പോൾതന്നെ ശത്രുക്കൾ അറിയും; വാട്‌സാപ്പിന്റെ വോയ്‌സ് റെക്കോർഡിങ് ഫീച്ചറിന്റെ മാറ്റം നല്ല ബന്ധങ്ങൾ തകർക്കാതിരിക്കാൻ കരുതൽ എടുക്കുക

മൈക്ക് ബട്ടൺ പോക്കറ്റിൽ കിടന്ന് അമർന്നാൽ നിങ്ങളുടെ മനസ്സിലിരിപ്പ് അപ്പോൾതന്നെ ശത്രുക്കൾ അറിയും; വാട്‌സാപ്പിന്റെ വോയ്‌സ് റെക്കോർഡിങ് ഫീച്ചറിന്റെ മാറ്റം നല്ല ബന്ധങ്ങൾ തകർക്കാതിരിക്കാൻ കരുതൽ എടുക്കുക

മറുനാടൻ മലയാളി ഡസ്‌ക്

മൊബൈൽ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യതയെ വലിയതോതിൽ ബാധിക്കുന്നതായും അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ലാം വലിയ ചർച്ചകൾ നടക്കുന്ന സമയമാണ്. ബാങ്കിന്റെ വിവരങ്ങളും വ്യക്തി വിവരങ്ങളും ഉൾപ്പെടെ നിങ്ങളറിയാതെ ചോർത്താൻ പല ആപ്പുകളിലും സംവിധാനമുണ്ടെന്നും അതിനാൽ അവയുടെ ഉപയോഗം കരുതലോടെ വേണമെന്നും ടെക് ലോകത്തെ വിദഗ്ദ്ധർ പല ആവർത്തി പറഞ്ഞിട്ടുമുണ്ട്.

ഇതിനിടെ പ്രചാരത്തിൽ മുൻപന്തിയിലുള്ള വാട്‌സ് ആപ് കൊണ്ടുവരുന്ന പുതിയ ഫീച്ചറും ചർച്ചയാവുന്നു. മൈക്ക ബട്ടൺ അര സെക്കൻഡ് ഞെക്കിപ്പിടിച്ചാൽ തന്നെ വോയ്‌സ് റെക്കോഡാവുന്ന പരിഷ്‌കാരമാണ് കൊണ്ടുവരുന്നത്. ഇതിന്റ അപ്‌ഡേഷൻ പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഉപയോക്താക്കളിൽ പലരും ആശങ്കയിലാണ്. വാട്‌സ്ആപ് ഉപയോഗിച്ചുകൊണ്ടിരിക്കെ അത് ക്‌ളോസ് ചെയ്യാതെ പോക്കറ്റിലിടുമ്പോഴോ അല്ലെങ്കിൽ അറിയാതെ വിരൽതട്ടിയോ മൈക്ക് ബട്ടൺ ആക്റ്റീവ് ആയാൽ നിങ്ങൾ അറിയാതെ തന്നെ വോയ്‌സ് റെക്കോഡ് ആവാനും അത് ആർക്കെങ്കിലും സെൻഡ് ആവാനും സാധ്യത ഏറെയാണെന്ന വിമർശനമാണ് ഉയരുന്നത്.

വാട്സാപ്പിൽ വോയ്സ് മെസേജ് അയക്കുന്നതിന് ഇപ്പോൾ മൈക്ക് ബട്ടൺ ദീർഘമായി ഞെക്കിപിടിക്കണം. ഈയൊരു ബുദ്ധിമുട്ട് പലരും ചൂണ്ടിക്കാണിച്ചിരുന്നു. അതിനാലാണ് ഇപ്പോൾ പുതിയ പരിഷ്‌കാരത്തിലേക്ക് വാട്‌സ്ആപ് നീങ്ങുന്നത്. മൈക്ക് ബട്ടൺ 0.5 സെക്കന്റ് അമർത്തിപ്പിടിച്ചാൽ ഓട്ടോമാറ്റിക് ആയി വോയ്സ് റെക്കോഡാകുന്ന അപ്ഡേഷനാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. ഒറ്റനോട്ടത്തിൽ കൊള്ളാമെന്നു തോന്നുമെങ്കിലും ഈ പരീക്ഷണം പാരയാകുമെന്ന ചർച്ചകൾ ഇതോടെ സജീവമായി.

ഭാര്യയോ ഭർത്താവോ പരസ്പരം ഒളിക്കുന്ന കാര്യങ്ങൾ ഇത്തരത്തിൽ സന്ദേശമായി പോയാൽ കുടുംബബന്ധം തന്നെ തകരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്നും സുഹൃത് ബന്ധങ്ങൾ തകരാനും ഫീച്ചർ ഇടയാക്കുമെന്നുമെല്ലാം അഭിപ്രായങ്ങൾ ഉയർന്നുതുടങ്ങി.
നമ്മൾ പോലുമറിയാതെ സംഭാഷണങ്ങൾ സുഹൃത്തുക്കൾക്കോ പങ്കാളികൾക്കോ പോയേക്കാം. ഈയൊരു സാധ്യത ഏറുമെന്നാണ് വിമർശനം.

പോക്കറ്റിലിടുമ്പോൾ അറിയാതെ മൈക്ക് ബട്ടൻ ഓണാകാനും സന്ദേശം റെക്കോഡായി സെൻഡ് ആവാനും സാധ്യത ഏറെയാണ്. വ്യക്തിപരമായ ബന്ധങ്ങളുടെ തകർച്ചക്ക് ഈ ഫീച്ചർ വഴിവെക്കുമെന്ന് ആരോപണം ഉയരുന്നതും അതുകൊണ്ടുതന്നെ. വിവരങ്ങൾ മറ്റുള്ളവർക്ക് ചോർത്തി നൽകുന്ന തരത്തിൽ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഫീച്ചർ എന്നും വിമർശനം ഉയരുന്നു.

നിലവിൽ വാട്സാപ്പിൽ ദീർഘമായി ശബ്ദ സന്ദേശമയക്കുക എളുപ്പമല്ല. മെസേജ് ബോക്സിനോടു ചേർന്നുള്ള മൈക്ക് ബട്ടൺ അമർത്തി പിടിച്ചാൽ മാത്രമാണ് ശബ്ദം റെക്കോഡാവുക. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താൽ അതുവരെ റെക്കോഡ് ചെയ്തത് മുഴുവൻ പോവുകയും ചെയ്യും. ഇത്തരമൊരു പരാതി ദീർഘകാലമായി ഉയരുന്നുണ്ട്. ഈ പോരായ്മ പരിഹരിക്കാനാണ് ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഓഡിയോ ലോക് ഫീച്ചർ അവതരിപ്പിക്കുന്നത്.

അടുത്തു തന്നെ അവതരിപ്പിക്കുന്ന ഈ ഫീച്ചർ പ്രകാരം മൈക്ക് ബട്ടണിൽ 0.5 സെക്കന്റ് ഞെക്കിപിടിച്ചാൽ സ്വൈപ്പ് ചെയ്താൽ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താൽ പിന്നീട് അത് കാൻസൽ ചെയ്യുകയോ സെൻഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷൻ ശബ്ദങ്ങൾ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കും. ഇത് അബദ്ധത്തിൽ സംഭവിച്ചാൽ റെക്കോഡിംഗും മെസേജ് അയക്കലുമെല്ലാം ഉപയോക്താവ് അറിയാതെ നടക്കാനും സാധ്യത ഏറെയാണ്. ഇതാണ് ഈ ഫീച്ചറിനെ സംശയത്തിലാക്കുന്നത്. എന്നാൽ ഇത്തരം ആശങ്കകൾ പരിഹരിച്ചേ വാട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിക്കൂ എന്ന് പല ടെക് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP