Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സ് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന മെസേജിലേക്ക് വെറുതെ ഓകെ അടിക്കരുതേ! നിങ്ങളുടെ വിവരങ്ങൾ മറിച്ച് വിൽക്കുന്നത് ഒഴിവാക്കാൻ ഈ നടപടികൾ എടുക്കുക

വാട്‌സ് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന മെസേജിലേക്ക് വെറുതെ ഓകെ അടിക്കരുതേ! നിങ്ങളുടെ വിവരങ്ങൾ മറിച്ച് വിൽക്കുന്നത് ഒഴിവാക്കാൻ ഈ നടപടികൾ എടുക്കുക

വാട്ട്‌സ്ആപ്പ് തങ്ങളുടെ വിവരങ്ങൾ ഇനി ഫേസ്‌ബുക്കിന് കൈമാറും. ഇതോടെ ഫേസ്‌ബുക്കിന് നമ്മുടെ നമ്പർ സമർപ്പിച്ചില്ലെങ്കിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നയാളുടെ നമ്പർ ഫേസ്‌ബുക്കിന് ലഭിക്കും. ഇത് ഒഴിവാക്കാനുമുണ്ട് മാർഗ്ഗം. അല്ലാത്ത പക്ഷം വാട്‌സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ആർക്കും കൈമാറും.

വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് നിങ്ങളുടെ വാട്‌സ് ആപ്പ് പ്രൊഫൈൽ വിവരങ്ങളും കോണ്ടാക്റ്റ് വിവരങ്ങളും എല്ലാം ഫേസ് ബുക്ക് പരസ്യങ്ങൾക്ക് വേണ്ടി പരസ്യമാക്കുന്ന ഓപ്ഷൻ ടിക്ക് ചെയ്തിരിക്കും.

നിങ്ങളുടെ വാട്‌സ് ആപ്പിലുള്ള വ്യക്തിപരമായ വിവരങ്ങൾ ഫേസ് ബുക്ക് പരസ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട എന്നുണ്ടെങ്കിൽ താഴെ കാണുന്ന പോലെ ചെയ്യുക:

1) ആദ്യം വാട്‌സ്ആപ് ഓപ്ഷനിൽ പോവുക..

2) settings ക്ലിക്ക് ചെയ്യുക.

3) അതിൽ account ഇൽ പോവുക.

4) ശേഷം share my account info എന്നതിലെ  ടിക്ക് ക്യാൻസൽ ചെയ്യുക.

അപ്പോൾ ഒരു warning message വരും. അതിൽ don't share എന്നത് ക്ലിക്ക് ചെയ്യുക..

ഇങ്ങനെ ക്യാൻസൽ ചെയ്യാൻ ഒരു മാസം മാത്രേ സമയമുള്ളൂ 

വാട്‌സ് ആപ്പിനെ ഫെയ്‌സ് ബുക്ക് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കുന്ന കാലത്ത് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നപ്പോൾ വിവരങ്ങൾ കൈമാറുന്ന കാര്യം വാട്ട്‌സ്ആപ്പ് സ്ഥാപകർ വിസമ്മതിച്ചതായിരുന്നു. എന്നാൽ ഈയിടെ നിലപാട് മാറ്റി. വാട്ട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃകമ്പനിയായ ഫേസ്‌ബുക്കിന് കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഉപയോക്താവിന്റെ അയക്കുന്ന സന്ദേശങ്ങൾ സ്വകാര്യമായി സൂക്ഷിക്കും എന്നാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. ഞങ്ങളുടെ ഡിഎൻഎയിൽ അടങ്ങിയിരിക്കുന്നതാണ് ഉപയോക്താവിന്റെ സ്വകാര്യത, നിങ്ങളെക്കുറിച്ച് കുറച്ച് മാത്രം അറിഞ്ഞാണ് ഞങ്ങൾ വാട്ട്‌സ്ആപ്പ് ഉണ്ടാക്കിയത്.

പോളിസി സംബന്ധിച്ച ബ്ലോഗിൽ വാട്ട്‌സ്ആപ്പ് അധികൃതർ ഇങ്ങനെയാണ് പറയുന്നത് ; വാട്ട്‌സ്ആപ്പിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പറുകൾ ഫേസ്‌ബുക്ക് തങ്ങളുടെ പരസ്യ വിതരണത്തിന് ഉപയോഗിക്കും എന്ന് പുതിയ വാട്ട്‌സ്ആപ്പ് പ്രൈവസി പോളിസി പറയുന്നു. എന്നാൽ 2014ൽ വാട്ട്‌സ്ആപ്പിനെ വാങ്ങുന്ന കാലത്ത് തന്നെ വാട്ട്‌സ്ആപ്പ് ഇത് തന്നെയാണ് ലക്ഷ്യമിട്ടത് എന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP