Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിനിസ്‌കർട്ട് ധരിച്ച് പൊതുസ്ഥലത്തിറങ്ങിയ യുവതി സ്‌നാപ്ചാറ്റിൽ വീഡിയോ പോസ്റ്റ് ചെയ്തു; ഇസ്ലാമിക് വസ്ത്രധാരണ സമ്പ്രദായത്തെ അപമാനിച്ചെന്ന ആരോപണത്തെ തുടർന്ന് യുവതിയെ സൗദി പൊലീസ് അറസ്റ്റു ചെയ്തു

മിനിസ്‌കർട്ട് ധരിച്ച് പൊതുസ്ഥലത്തിറങ്ങിയ യുവതി സ്‌നാപ്ചാറ്റിൽ വീഡിയോ പോസ്റ്റ് ചെയ്തു; ഇസ്ലാമിക് വസ്ത്രധാരണ സമ്പ്രദായത്തെ അപമാനിച്ചെന്ന ആരോപണത്തെ തുടർന്ന് യുവതിയെ സൗദി പൊലീസ് അറസ്റ്റു ചെയ്തു

റിയാദ്: സൗദിയിൽ പൊതുസ്ഥലത്ത് മിനിസ്‌കർട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിനും യുവതിയെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് അറസ്റ്റ്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റിയാദിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് സൗദി സർക്കാർ നിയന്ത്രണത്തിലുള്ള ടി വി റിപ്പോർട്ട് ചെയ്തു. കേസ് രാജ്യത്തിന്റെ പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനയ്ക്ക് വിട്ടതായും റിപ്പോർട്ട് പറയുന്നു.

രാജ്യതലസ്ഥാനത്തിന് വടക്കുള്ള ചരിത്രപ്രാധാന്യമുള്ള പ്രദേശത്തു കൂടിയാണ് മിനിസ്‌കർട്ടും ക്രോപ് ടോപ്പും ധരിച്ച് യുവതി സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ശിരോവസ്ത്രം ധരിക്കാതിരുന്നതിനാൽ യുവതിയുടെ മുടിയും വീഡിയോയിൽ ദൃശ്യമാണ്. പൗരന്മാരുടെ വസ്ത്രധാരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. മുഖം മറയ്ക്കുന്നതുമായ വസ്ത്രങ്ങൾ മാത്രമേ സ്ത്രീകൾക്ക് ധരിക്കാൻ അവകാശമുള്ളു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP