Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വനം മൃഗങ്ങളുടേതല്ലേ; മനുഷ്യരല്ലെങ്കിലും ഈ ജന്തുജാലങ്ങളുടെ ജീവനു വിലയില്ലേ; വാഹനമിടിച്ചു ചത്ത അമ്മയ്ക്കരികിൽ ഇരുന്നു തേങ്ങുന്ന കുഞ്ഞിക്കുരങ്ങൻ കണ്ണു നനയ്ക്കുന്ന കാഴ്ചയാകുമ്പോൾ

വനം മൃഗങ്ങളുടേതല്ലേ; മനുഷ്യരല്ലെങ്കിലും ഈ ജന്തുജാലങ്ങളുടെ ജീവനു വിലയില്ലേ; വാഹനമിടിച്ചു ചത്ത അമ്മയ്ക്കരികിൽ ഇരുന്നു തേങ്ങുന്ന കുഞ്ഞിക്കുരങ്ങൻ കണ്ണു നനയ്ക്കുന്ന കാഴ്ചയാകുമ്പോൾ

രു ചെറിയ അശ്രദ്ധ പലപ്പോഴും വലിയ ദുരന്തങ്ങൾ തന്നെയാണു സമ്മാനിക്കുന്നത്. അതുനാട്ടിലായാലും കാട്ടിലായാലും.

വനത്തിനുള്ളിലെ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ചപ്പോൾ പൊലിഞ്ഞത് ഒരു അമ്മയുടെ ജീവനാണ്. അന്നവും കരുതലുമായി എന്നും ഈ കുഞ്ഞിക്കുരങ്ങനു കൂട്ടായിരുന്ന ഒരമ്മക്കുരങ്ങിന്റെ ജീവൻ.

സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണുനനയിക്കുകയാണ് ഈ കുഞ്ഞിക്കുരങ്ങന്റെയും അമ്മയുടെയും ചിത്രവും വീഡിയോദൃശ്യവും. വാഹനമിടിച്ച് ചത്ത തന്റെ അമ്മയ്ക്കടുത്തിരുന്ന് തേങ്ങുന്ന കുഞ്ഞുകുരങ്ങനെ കണ്ണുനനയാതെ കാണാനാകില്ല ആർക്കും. ഇതിനൊപ്പമുള്ള വീഡിയോയിലെ കുഞ്ഞിക്കുരങ്ങിന്റെ വിലാപം ഏവരുടെയും ഉള്ളുലയ്ക്കുമെന്നുറപ്പാണ്.

സഞ്ചാരപ്രിയരുടെ ഗ്രൂപ്പായ സഞ്ചാരിയിലാണ് കഴിഞ്ഞദിവസം ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം വാവ സുരേഷ് ഷെയർ ചെയ്തിട്ടുണ്ട്. മനുഷ്യനല്ലെങ്കിലും ഇതും ഒരു അമൂല്യ ജീവൻ തന്നെയാണെന്നു വാവ പറയുന്നു. ഇത് എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ വനപാതയിലൂടെ വാഹനങ്ങളുമായി പോകുമ്പോൾ അൽപം ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP