Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറസ്റ്റു വരിച്ച് ജയിലിൽ റിമാൻഡിൽ കഴിയവേ ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് പുലിവാല് പിടിച്ചു; നിയമ ലംഘനത്തിന്റെ പേരിൽ പണി പാളുമെന്നായപ്പോൾ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റിട്ടു

അറസ്റ്റു വരിച്ച് ജയിലിൽ റിമാൻഡിൽ കഴിയവേ ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് പുലിവാല് പിടിച്ചു; നിയമ ലംഘനത്തിന്റെ പേരിൽ പണി പാളുമെന്നായപ്പോൾ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിൽ കിടന്ന് ഫേസ്‌ബുക്ക് പോസ്റ്റിടുന്നത് ഒരു തെറ്റാണോ? ടി പി വധക്കേസ് പ്രതികൾ അടക്കമുള്ളവർ ഇതിന്റെ പേരിൽ ഏറെ വിവാദത്തിൽ ചാടിയിട്ടുണ്ട്. പെൺവാണിഭ കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലൻ കസ്റ്റഡിയിലിരിക്കെ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തതും വിവാദത്തിന് വഴിവച്ചിരുന്നു. എന്തായാലും ജയിലിൽ റിമാൻഡിൽ കഴിയവേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി വാദത്തിൽ ചാടി. ഒടുവിൽ പണി പാളുമെന്നായപ്പോൾ എഡിറ്റ് ചെയ്ത് തടിയൂരി.

മലപ്പുറം പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ട് പുലിവാല് പിടിച്ചത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തി സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത് അറസ്റ്റു വരിച്ച് റിമാൻഡിൽ കഴിയുകയാണ് റിയാസ് മുക്കോളി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവർ ജയിലിലാണ്. തങ്ങൾ ജയിലിൽ ആണെന്ന വിവരം അറിയിക്കാൻ വേണ്ടി ഇന്ന് രാവിലെയാണ് റിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

പ്രിയരെ .... സംസ്ഥാന കമ്മറ്റിയുടെ ഇന്നലത്തെ നിയമസഭാ മാർച്ചിൽ അറസ്റ്റ് വരിക്കുകയുണ്ടായി. സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസുൾപ്പെടെ ഞങ്ങൾ പത്തോളം പേർ പൂജപ്പുര ജയിലിൽ റിമാന്റിലാണ്. തീർത്തും അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് രാജ് അടിച്ചേൽപ്പിച്ച് തടവിൽ പാർപ്പിച്ചിരിക്കുന്നത് . പിണറായി സർക്കാരിന്റെ ഈ സെൽ ഭരണത്തിനെതിരെ ജനാധിപത്യപരമായ സംയമനത്തോടെ ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട് ...

എന്നാൽ, ജയിലിൽ കിടക്കുന്നയാൾ എങ്ങനെ ഫേസ്‌ബുക്കിൽ പോസ്റ്റിടും എന്ന ചോദ്യം കമന്റുകളായി ഉയർന്നു. ഇത് നിയമലംഘനമാണെന്ന് ചിലർ ഉടനടി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് പണി പാളിയെന്ന് റിയാസ് മുക്കോളിക്ക് മനസിലായത്. ഇതോടെ സംഗതി വിവാദമാകുമെന്ന് തോന്നിയതോടെ എഡിറ്റ് ചെയ്തു. 'On Behalf Of Riyas Mukkoli' എന്ന് പോസ്റ്റിന് ചുവടേ എഴുതി ചേർക്കുകയാണ് ഉണ്ടായത്.

ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ എഡിറ്റിങ്. ഇതോടെ നേതാവ് ജയിലിൽ വച്ചാണോ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്.

റിയാസ് മുക്കോളി ആദ്യമിട്ട പോസ്റ്റും വിവാദമായപ്പോൾ എഡിറ്റ് ചെയ്ത പോസ്റ്റും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP