Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ ഫോൺ 6 ഫാക്ടറിയിൽ നിന്ന് മോഷ്ടിച്ചു; പുതിയ ഡിസൈൻ ഇതുതന്നെയെന്ന് റിപ്പോർട്ട്

ഐ ഫോൺ 6 ഫാക്ടറിയിൽ നിന്ന് മോഷ്ടിച്ചു; പുതിയ ഡിസൈൻ ഇതുതന്നെയെന്ന് റിപ്പോർട്ട്

ലോസ് ഏഞ്ചലസ്: ലോഞ്ച് ഡേറ്റ് അടുത്തുവരുന്നതോടെ ഐ ഫോൺ പ്രേമികൾക്ക് ഇരിപ്പുറക്കാതെയായി. ഫോണിന്റെ ലീക്ക്ഡ് ഇമേജുകളും സ്‌പെസിഫിക്കേഷനുകളും ഈയടുത്ത കാലത്തായി ഇന്റർനെറ്റിൽ പ്രളയിക്കുകയാണ്. അതിനിടയാലാണ് ഒരു വിരുതൻ നിർമ്മാണ പ്ലാന്റിൽ നിന്ന് ഒരു പുത്തൻ ഐ ഫോൺ 6 മോഷ്ടിച്ചത്. ഇതിന്റെ ചിത്രങ്ങൾ അയാൾ ഉടൻ തന്നെ പോസ്റ്റ ് ചെയ്യുകയും ചെയ്തു. ആപ്പിളിന്റെ കോൺട്രാക്ട് നിർമ്മാതാക്കളായ ചൈനയിലെ ഫോക്‌സ് കോണിന്റെ നിർമ്മാണശാലയിൽ നിന്നാണ് മോഷണം. അവിടുത്തെ ഒരു മുൻ ഉദ്യോഗസ്ഥനാണ് ആവേശം അടക്കാനാകാതെ ഈ കടും കൈ ചെയ്തത്.

നിർമ്മാണം പൂർത്തിയായ മോഡലാണിതെന്ന് ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ഊഹാപോഹങ്ങളിലൂടെ പ്രചരിക്കപ്പെട്ടതു പോലെ പുത്തൻ ഐ ഫോൺ കൂടുതൽ സ്ലിം ആയിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ പുത്തൻ ഡിസൈനും വലിയ സ്‌ക്രീൻ സൈസും ഫിംഗർ പ്രിന്റ് സ്‌ക്കാനറും ഇതിലുണ്ടാകും. 4.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഇതിലുണ്ടാകുക. ഫോട്ടോഗ്രാഫി കൂടുതൽ മെച്ചപ്പെടുത്താനായി അഡീഷണൽ ലെൻസുകൾ അറ്റാച്ച് ചെയ്യാനും ഇതിൽ സാധിക്കുനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌ക്രാച്ച് പ്രൂഫ് ല്ക്വിഡ് മെറ്റൽ അലോയ് ഉപയോഗിച്ച് നിർമ്മിച്ചതാണ് ഇതിലെ 'ആപ്പിൾ ലോഗോ'

ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്ന പുത്തൻ ഐ ഫോണുകൾ സെപ്റ്റംബർ 9 ന് നടക്കുന്ന ഇവന്റിൽ ആപ്പിൾ പുറത്തിറക്കുമെന്നാണ് കരുതുന്നത്. 4.7 ഇഞ്ച് 5.5 ഇഞ്ച് എന്നീ സ്‌ക്രീൻ സൈസിലുള്ള രണ്ട് മോഡലുകൾ പുറത്തിറക്കാനാണ് അവർ പ്ലാൻ ചെയ്യുന്നത്. എന്നാൽ 5.5 ഇഞ്ച് ഫോൺ ലോഞ്ച് അടുത്ത വർഷമോ ഉണ്ടാകുകയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്. മോബൈൽ ഫോൺ രംഗത്തെ വർധിച്ചുവരുന്ന മൽസരം നേരിടാൻ പുത്തൻ ഫീച്ചറുകളും ഇന്നവേഷൻസുമായി ആപ്പിൾ മുന്നിട്ടുറങ്ങുമെന്നുറപ്പാണ്. എന്തായാലും അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നതാണ് ആപ്പിൾആരാധകരുടെ ഏക ആശ്വാസം.
ണം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP