Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടർ! ടിവിയെ കമ്പ്യൂട്ടറാക്കി മാറ്റാൻ കഴിയുന്ന ഇന്റൽ കമ്പ്യൂട്ട് സ്റ്റിക് ഇന്ത്യൻ വിപണിയിലെത്തി

പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടർ! ടിവിയെ കമ്പ്യൂട്ടറാക്കി മാറ്റാൻ കഴിയുന്ന ഇന്റൽ കമ്പ്യൂട്ട് സ്റ്റിക് ഇന്ത്യൻ വിപണിയിലെത്തി

ന്യൂഡൽഹി: ഡെസ്‌ക്‌ടോപ്പും ലാപ്‌ടോപ്പും ടാബ്‌ലറ്റുമൊക്കെ കടന്നിതാ പോക്കറ്റിലേക്കും കമ്പ്യൂട്ടർ ചുരുങ്ങുന്നു. ഇന്റലിന്റെ മിനി പേഴ്‌സണൽ കമ്പ്യൂട്ടറായ ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്കാണ് ഒരു പുതിയ മാറ്റത്തിന്റെ കാറ്റുമായി ഇന്ത്യൻ വിപണിയിലെത്തിയത്.

വിൻഡോസ് 8.1ലാണ് ഇത് പ്രവർത്തിക്കുന്നത്. 9999 രൂപയ്ക്ക് ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ഇന്റൽ കമ്പ്യൂട്ട് സ്റ്റിക് വാങ്ങാനാകും. ഉബുണ്ടു പതിപ്പും വിപണിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒരു പെൻഡ്രൈവിന്റെ വലിപ്പം മാത്രമാണ് ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്കിനുള്ളത്. ഒരു എച്ച്ഡിഎംഐ ടിവിയോ മോണിറ്ററോ പൂർണ സജ്ജമായ ഒരു കംപ്യൂട്ടറാക്കി മാറ്റാൻ സഹായിക്കും എന്നതാണ് കംപ്യൂട്ടർ സ്റ്റിക്ക് കൊണ്ടുള്ള ഉപയോഗം. വയർലെസ് കീബോർഡും മൗസും അധികമായി ഉണ്ടായിരിക്കണമെന്ന് മാത്രം. ഇന്റലിനു പുറമേ, ഇന്റലുമായി സഹകരിച്ച് ഐബാളും സ്റ്റിക്ക് കംപ്യൂട്ടർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. വിൻഡോസ് വേർഷന് 12,999 രൂപയാണ് വിലയെങ്കിലും സ്‌പെഷ്യൽ ഓഫറിലാണ് ഇപ്പോൾ ഫ്‌ളിപ്കാർട്ടിൽ ലഭിക്കുക.

ഇന്റൽ ആറ്റം ക്വാഡ് കോർ പ്രൊസസറാണ് സ്റ്റിക്കിന് കരുത്ത് പകരുന്നത്. സ്റ്റിക്കിൽ 32 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജും 2ജിബി റാമുമുണ്ട്. അധിക സ്റ്റോറേജിനായി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമുണ്ട്. മക്കഫീ ആന്റിവൈറസ് സ്റ്റിക്കിൽ പ്രീലോഡഡായുണ്ട്.

അടുത്ത തലത്തിലേക്ക് പേഴ്‌സണൽ കമ്പ്യൂട്ടിങ്ങിനെ ഉയർത്തുകയാണ് ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്ക് ചെയ്യുകയെന്ന് ഇന്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ രാജീവ് ഭല്ല പറഞ്ഞു. ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ മികച്ച കമ്പ്യൂട്ടിങ് അനുഭവം പ്രദാനം ചെയ്യാൻ സഹായിക്കുകയും പുതിയ ഉപകരണങ്ങളിലേക്കും പുതിയ പരിസ്ഥിതികളിലേക്കും കമ്പ്യൂട്ടിങിനെ എത്തിക്കുകയുമാണ് ഇന്റലിന്റെ ലക്ഷ്യം. നമ്മുടെ കമ്പ്യൂട്ടിങ്ങ് രീതിയേയും കമ്പ്യൂട്ട് സ്റ്റിക് മാറ്റും. വിപ്ലകരമായ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP