Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആപ്പിളിന്റെ ഐ ഫോണുകൾ ഇനി 'മേഡ് ഇൻ ഇന്ത്യ'യാകും; ബാംഗ്ലൂരിൽ ഫോൺ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനിയുടെ തീരുമാനം; ഔദ്യോഗികമായി സ്വാഗതം ചെയ്ത് കർണാടക സർക്കാർ

ആപ്പിളിന്റെ ഐ ഫോണുകൾ ഇനി 'മേഡ് ഇൻ ഇന്ത്യ'യാകും; ബാംഗ്ലൂരിൽ ഫോൺ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനിയുടെ തീരുമാനം; ഔദ്യോഗികമായി സ്വാഗതം ചെയ്ത് കർണാടക സർക്കാർ

ബാംഗ്ലൂർ: ആപ്പിളിന്റെ ഐഫോണുകൾ ബാംഗ്ലൂരിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബാംഗ്ലൂരിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രൊപ്പോസൽ കമ്പനിയിൽ നിന്നും ലഭിച്ചെന്ന് കർണാടക സർക്കാറും വ്യക്തമാക്കി. ആഗോള കമ്പനിയെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സർക്കാർ വാർത്താക്കുറിപ്പിറക്കിയത്.

ആപ്പിൾ ഫോൺ അസംബ്ലിങ് യൂണിറ്റാണ് ബാംഗ്ലൂരിൽ തുറക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഐ ഫോൺ യൂണിറ്റ് തുടങ്ങുന്നത് വലിയ നേട്ടമാകുമെന്നും ഖാർഖെ പറഞ്ഞു. ഇന്ത്യയിൽ നിർമ്മാണ അസംബ്ലിഗ് യൂണിറ്റ് തുടങ്ങി മറ്റ് രാജ്യങ്ങളിലേക്ക കയറ്റി അയക്കുമ്പോൾ അത് വലിയ നേട്ടമായി തന്നെ മാറും. ആപ്പിളിന്റെ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നിട്ടുണ്ട്.

അതേസമയം ഗുജറാത്തും മഹാരാഷ്ട്രയും തെലുങ്കാനയും ആപ്പിൾ കമ്പനി അധികൃതരെ ലക്ഷ്യമിട്ട് രംഗത്തുണ്ട്. എന്നാൽ, ഇലക്ട്രോണിക് നഗരമായ ബാംഗ്ലൂർ വിട്ടുകൊടുക്കില്ലെന്ന വാശിയിൽ തന്നെയാണ് ചർച്ചകൾ നടത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP