Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌പൈസ് സ്മാർട്ട് പൾസ് എം 9010; വാച്ചെന്നതിനേക്കാൾ ഫോണായി ഉപയോഗിക്കാവുന്ന വെയറബിൾ ഡിവൈസ്

സ്‌പൈസ് സ്മാർട്ട് പൾസ് എം 9010; വാച്ചെന്നതിനേക്കാൾ ഫോണായി ഉപയോഗിക്കാവുന്ന വെയറബിൾ ഡിവൈസ്

രീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങളാണ് ടെക്‌നോളജിയിലെ ഏറ്റവും പുതിയ ട്രെൻഡ്. അത്തരത്തിലുള്ള ഒരു വെയറബിൾ ഡിവൈസാണ് സ്‌പൈസ് സ്മാർട്ട് പൾസ് എം 9010. തികച്ചും പുതുമയുള്ള ഒരു ഉപകരണമാണെന്നതിൽ സംശയമില്ല. എന്നാൽ ഇത് ഉപയോഗിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്നത് പറയാതിരിക്കാനും വയ്യ.

സ്‌പൈസ് സ്മാർട്ട്‌ഫോൺ പൾസ് എം9010 കാഴ്ചയിൽ ഒരു വാച്ച് പോലെത്തന്നെയിരിക്കും. എന്നാൽ ഇതിൽ സമയം നോക്കാൻ വളരെ പ്രയാസമാണ്. ഇതിന്റെ സ്‌ക്രീനിന്റെ ഇടത് ഭാഗത്തുള്ള പവർ ബട്ടൻ പ്രസ് ചെയ്യണമെങ്കിൽ നിങ്ങളുടെ മറ്റേ കൈ ഉപയോഗിക്കേണ്ടി വരും. 4 സെമീയുള്ള ഇതിന്റെ എൽസിഡി സ്‌ക്രീനിന് താഴെയായി മൂന്ന് ബട്ടനുകൾ കാണാം. ഓപ്ഷൻസ്, ഹോം, ബാക്ക് എന്നിവയാണവ. ഒരു ക്യാമറ പോലെ തോന്നിക്കുന്ന ഇതിന് വലത് ഭാഗത്ത് എൽഇഡി ഫ്‌ലാഷ് ഉണ്ട്. ഇതിന്റെ ഇടത് ഭാഗത്തുള്ള മൈക്രോ യുഎസ്ബി പോർട്ട് എടുത്ത് പറയേണ്ട സംഗതിയാണ്. ഇതിലൂടെ ഈ ഡിവൈസിനെ നേരിട്ട് ചാർജ് ചെയയ്യാൻ കഴിയുമെന്ന ഗുണമുണ്ട്. സാംസംഗ് ഗിയറിലുളളതു പോലെയുള്ള എക്‌സ്ട്രാ പീസോ പീബിളിൽ ഉള്ളത് പോലെ സ്‌പെഷ്യൽ ചാർജറുകളോ ഇതിന് വേണ്ടെന്ന് ചുരുക്കം.

ഒറ്റ നോട്ടത്തിൽ 1970കളിലെ ടൈംപീസുകളോട് സമാനമാണ് ഈ വാച്ചെന്ന് തോന്നാം. ഇതിന്റെ വലുപ്പത്തെപ്പറ്റിയുള്ള അതിശയോക്തിപരമായ ഉപമയാണിത്. ഇതിന്റെ റിയർ ഫ്‌ലാപ് തുറന്നാൽ സിംകാർഡ്, മൈക്രോ സിം, എസ്ഡ് കാർഡ് എന്നിവയ്ക്കുള്ള സ്ലോട്ടുകൾ കാണാം. ഇതൊരു ഫോണായും ഉപയോഗിക്കാമന്നതിന്റെ സൂചനകളാണിവ. 

4 സെൻരീമിറ്റർ സ്‌ക്രീൻ , 420 എംഎഎച്ച് ബാറ്ററി, ഓഡിയോ ആൻഡ് വീഡിയോ പ്ലയർ, ഡ്യൂവൽ സിം(2ജി + 2ജി), 8 ജിബിക്ക് മുകളിൽ എക്‌സ്പാൻഡ് ചെയ്യാവുന്ന മെമ്മറി, എഫ്.എറേഡിയോ, ബ്ലൂടൂത്ത്, WAP/GPRS/EDGE തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ചുരുക്കിപ്പറയുകയാണെങ്കിൽ ഒരു വാച്ചെന്നതിനേക്കാൾ ഒരു ഫോൺ ആയി ഉപയോഗിക്കാവുന്ന ഉപകരണമാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP